Kannan S Das

Kannan S Das An author and a healthcare quality professional originally from Kadampanad, in the Pathanamthitta district of Kerala, India.

Author of ജാലകമില്ലാത്ത ഒറ്റവാതിൽ മുറി | Healthcare Quality Professional|Amateur Photographer|Socio-Political Blogger|Book & Film Reviewer|Marxist ☭
www.kannansdas.com My education began at Infant Jesus School, Thuvayoor, continued through high school at Holy Angels, Adoor, followed by pre-degree at Devaswom Board College, Sasthamcotta. I earned my bachelor’s degree in Biochemistry from NSS College, Pandalam, and later completed my postgraduate degree in Biochemistry from Annamalai University. Currently based in Abu Dhabi, works in Healthcare sector, specializing in Quality Assurance, Occupational Health, Ethics, and Compliance. I’m passionate about photography, poetry, literature, theatre, history, and travel—especially to nature-rich and historically significant places. As a believer in Marxian ideology, I often reflect on global and Indian politics, sharing my perspectives through social media and blogging. Contemporary political issues, in particular, inspire much of my writing and commentary. I’m the author of the Malayalam poetry collection "Jaalakamilatha Ottavathil Muri", which explores themes of love, solitude, resistance, and identity. Through my website, kannansdas.com, and social media channels, I share my thoughts, poems, political reflections, healthcare insights, and moments captured through my lens, always welcoming feedback and conversation from readers and fellow thinkers.

നിറയെ ചുവന്ന പൂക്കൾ ....മൂന്ന് മാസം മാത്രം; കേരളത്തെ വർഷങ്ങൾക്ക് പിന്നോട്ടടിപ്പിക്കാൻ UDF സർക്കാരിന് അത്രയും സമയം മതിയായ...
18/09/2026

നിറയെ ചുവന്ന പൂക്കൾ ....
മൂന്ന് മാസം മാത്രം; കേരളത്തെ വർഷങ്ങൾക്ക് പിന്നോട്ടടിപ്പിക്കാൻ UDF സർക്കാരിന് അത്രയും സമയം മതിയായിരുന്നു!

തുടർച്ചയായ പവർകട്ടുകൾ, മുടങ്ങുന്ന ലൈഫ് ഭവനപദ്ധതി, അനിശ്ചിതത്വത്തിലായ പെൻഷൻ, താളംതെറ്റുന്ന റേഷൻ വിതരണം, തിരഞ്ഞെടുപ്പ് വേദികളിൽ പറഞ്ഞ വാഗ്ദാനങ്ങളും ഭരണത്തിലെ യാഥാർഥ്യവും തമ്മിലുള്ള അകലം ജനങ്ങൾ തിരിച്ചറിഞ്ഞു അനുഭവിച്ചു തുടങ്ങി.

അതിന്റെ ആദ്യത്തെ ശക്തമായ മുന്നറിയിപ്പ് കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്നാണ് ഉയരുന്നത്.

കേരള സർവകലാശാല — 71ൽ 62
കണ്ണൂർ സർവകലാശാല — 77ൽ 53
പോളിടെക്നിക് — 55ൽ 45
സ്കൂൾ പാർലമെന്റ് — 699ൽ 604

ഈ വിജയം എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല; കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് അവസാനിച്ചിട്ടില്ലെന്ന യുവതലമുറയുടെ പ്രഖ്യാപനം കൂടിയാണ്. ഒരു പരാജയത്തോടെ ചരിത്രം അവസാനിക്കില്ലെന്നും ചെങ്കൊടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അവർ ഉറക്കെ വിളിച്ചുപറയുകയാണ്.

ഇത് തുടക്കം മാത്രം. കേരളം തിരുത്തിയെഴുതാൻ ഒരുങ്ങുകയാണ്. 🚩

18/09/2026

എന്തുകൊണ്ടായിരിക്കാം റിപ്പോർട്ടർ ചാനലിനോട് കോൺഗ്രസിന് ഇത്ര കലിപ്പ് എന്നുള്ളതിന്റെ ഒരു ഉദാഹരണം.....

സന്ധ്യ മയങ്ങിയാൽതുറമുഖം ശാന്തമെന്നോർത്തുരണ്ട് ചെറുവിളക്കുകൾ;തിരകൾക്കു മീതെഒരേ കാറ്റിൽ വിറച്ച്,അവ പരസ്പരം വെളിച്ചം പകർന്ന...
17/09/2026

സന്ധ്യ മയങ്ങിയാൽ
തുറമുഖം ശാന്തമെന്നോർത്തു
രണ്ട് ചെറുവിളക്കുകൾ;
തിരകൾക്കു മീതെ
ഒരേ കാറ്റിൽ വിറച്ച്,
അവ പരസ്പരം വെളിച്ചം പകർന്നു.

കരയിൽ വാതിലുകൾ അടഞ്ഞു.
കാവൽക്കാരന്റെ ചെരുപ്പൊച്ച
അകലങ്ങളിലേക്ക് മാഞ്ഞു.
ഇനി ഇരുട്ടിന് കണ്ണില്ലെന്നുകരുതി
രണ്ട് ജ്വാലകളും
കുറച്ചുകൂടി അടുത്തു.

അപ്പോൾ കടൽ
കറുത്ത പുതപ്പുപോലെ
അവരെ ചുറ്റിപ്പിടിച്ചു.
പാറക്കെട്ടിനപ്പുറമൊരു കണ്ണ്
വെളിച്ചത്തിന്റെ ചലനം
എണ്ണുന്നുണ്ടായിരുന്നു.

അവിടെ കാറ്റിലാടിയ കയറിൽ
ഒരു കുരുക്കുണ്ടായിരുന്നു;
അടുത്തുവന്ന ജ്വാലകൾക്ക്
അതിനെ കാണാനായില്ല.

കാറ്റ് മുറുകി.
അണയാതിരിക്കാൻ
വിളക്കുകൾ ഒന്നിനൊന്ന് ചേർന്നു;

ആ കുരുക്ക് കാത്തിരുന്നതും
അതിനായിരുന്നു!
പുലർച്ചെ തുറമുഖത്ത്
രണ്ട് കറുത്ത തിരികൾ മാത്രം.
മണലിൽ ചിതറിയ എണ്ണയ്ക്ക്
ചൂടാറിയിട്ടില്ല.

കാഞ്ഞിരംകുളം ഗവൺമെൻറ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ മാരകായുധങ്ങളുമായി നിൽക്കുന്ന കോൺഗ്രസ് ഗുണ്ടയാണ് ചിത്രത്തിൽ...
17/09/2026

കാഞ്ഞിരംകുളം ഗവൺമെൻറ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ മാരകായുധങ്ങളുമായി നിൽക്കുന്ന കോൺഗ്രസ് ഗുണ്ടയാണ് ചിത്രത്തിൽ. 1991 ലെ ജയകുമാർ വധക്കേസിലെ മൂന്നാംപ്രതി ആന സുനിലും നാലാം പ്രതിയും പഞ്ചായത്ത് പ്രസിഡണ്ടുമായ അനിലും ചേർന്നാണ് വിദ്യാർത്ഥികളെ ആക്രമിക്കാൻ കത്തിയുമായി കോളേജിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പിച്ച കെഎസ്‌യുകാർ യൂണിവേഴ്സിറ്റിയിൽ സമരം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചിരുന്നു. അതിനുശേഷമാണ് കോൺഗ്രസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാഞ്ഞിരംകുളത്ത് നടന്നത്.

കണ്ണുകളിലെ കറുത്ത കടലിൽവീണുടയുന്നത് ആയിരം നക്ഷത്രങ്ങൾ.ചൂടുള്ള നെഞ്ചിന്റെ താളത്തിൽതൊടുമ്പോഴെല്ലാം ഉരുകുന്ന നിശബ്ദതയിൽപുതി...
16/09/2026

കണ്ണുകളിലെ കറുത്ത കടലിൽ
വീണുടയുന്നത് ആയിരം നക്ഷത്രങ്ങൾ.
ചൂടുള്ള നെഞ്ചിന്റെ താളത്തിൽ
തൊടുമ്പോഴെല്ലാം ഉരുകുന്ന
നിശബ്ദതയിൽ
പുതിയൊരു പ്രപഞ്ചം പിറവിയെടുക്കുന്നു.

ചുണ്ടുകളിലെ കടും ചുവപ്പു മൗനം
മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള
സമുദ്രമായി മാറുമ്പോൾ,
ആ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നു
സർവ്വതിനെയും വിഴുങ്ങുന്നൊരു തിരമാല.

ആലിംഗനം ഒരു മതമാണെങ്കിൽ,
ചുംബനങ്ങൾ അതിലെ ദൈവീകമായ കയ്യൊപ്പും.
മരണത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക്
പടരുന്നൊരു സുഗന്ധമായി
പ്രണയം പെയ്തൊഴിയുകയാണിവിടെ.

16/09/2026

നമുക്കെല്ലാവർക്കും രാഷ്ട്രീയമുണ്ട്. തിരഞ്ഞെടുപ്പുകളിൽ നമ്മുടെ രാഷ്ട്രീയം വിജയിക്കുമ്പോൾ അതിൽ ആഹ്ലാദിക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ സ്വാഭാവികമാണ്.
എന്നാൽ, അതേ രാഷ്ട്രീയം അധികാരത്തിന്റെ മറവിൽ നമുക്കുനേരെ തിരിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?
ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

റിപ്പോർട്ടർ ടി.വിയുടെ മാനേജ്മെന്റിനെതിരെ കേസുണ്ടെങ്കിൽ അന്വേഷിക്കട്ടെ. സാമ്പത്തിക ക്രമക്കേടുകളുണ്ടെങ്കിൽ നിയമത്തിന്റെ മു...
16/09/2026

റിപ്പോർട്ടർ ടി.വിയുടെ മാനേജ്മെന്റിനെതിരെ കേസുണ്ടെങ്കിൽ അന്വേഷിക്കട്ടെ. സാമ്പത്തിക ക്രമക്കേടുകളുണ്ടെങ്കിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരട്ടെ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും നടപടി നേരിടട്ടെ.

പക്ഷേ, അന്വേഷണത്തിന്റെ പേരിൽ ഒരു ന്യൂസ്‌റൂമിന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാൻ ഭരണകൂടത്തിന് ആരാണ് അധികാരം നൽകിയത്?

പുലർച്ചെ വാർത്താമുറിയിലേക്ക് പൊലീസ് കയറുന്നു. ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുക്കുന്നു. ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മാധ്യമപ്രവർത്തകർ ഇരിക്കേണ്ട കസേരകളിൽ പൊലീസ് ഇരിക്കുന്ന ദൃശ്യങ്ങൾ കേരളം കാണുന്നു.

ഇത് ഒരു മാധ്യമസ്ഥാപനത്തിന്റെ മാനേജ്മെന്റിനെതിരായ അന്വേഷണത്തിന്റെ മാത്രം പ്രശ്നമല്ല. സ്വതന്ത്രമായ ഭരണകൂടത്തിന്റെ ഇങ്കിതത്തിന് ചേരാതെ വാർത്ത ചെയ്യുന്നവരിലേക്ക് ഭരണകൂടത്തിന്റെ ബൂട്ട് എത്തുമ്പോൾ അത് ജനാധിപത്യത്തിന്റെ പ്രശ്നമാണ്.

മോദി ഭരണകൂടം മാധ്യമ സ്ഥാപനങ്ങളിലേക്ക് അന്വേഷണ ഏജൻസികളെ അയയ്ക്കുമ്പോൾ അതിനെതിരെ സംസാരിക്കുകയും, മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തവർ കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ അതേ അധികാരഭാഷ സ്വീകരിച്ചാൽ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

ഇടതുപക്ഷത്തിന് മാധ്യമങ്ങളോട് വിമർശനമുണ്ടാകാം. മാധ്യമങ്ങൾ ഇടതുപക്ഷത്തെയും അതിന്റെ നേതാക്കളെയും എത്ര കടുത്ത രീതിയിൽ വിമർശിച്ചാലും അതിനെ രാഷ്ട്രീയമായും ജനാധിപത്യപരമായും മാത്രമാണ് നേരിട്ടിട്ടുള്ളത്. കഴിഞ്ഞ 10 വർഷങ്ങളിൽ മാധ്യമസ്ഥാപനം ഉൾപ്പെടെ ഓൺലൈൻ മഞ്ഞ സ്ഥാപനങ്ങൾ വരെ എങ്ങനെയാണ് ഇടതുപക്ഷ സർക്കാരിനെ നേരിട്ടത് എന്ന യാഥാർഥ്യം നമുക്ക് മുന്നിൽ ഉണ്ട്. അതുകൊണ്ടാണ് പറയുന്നത് ഇടതുപക്ഷത്തിന്റെ സമീപനം അല്ല വലതുപക്ഷത്തിന്‌ . അസഹിഷ്ണുത വലതുപക്ഷ അധികാരികൾക്ക് വന്നാൽ അതിന്റെ പ്രായോഗിക രീതികൾ ഏറെ മോശമായിരിക്കും.

അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് റിപ്പോർട്ടർ ഓഫീസിൽ ഇന്ന് നടന്നത്.

വാർത്താമുറികളിൽ നിന്ന് പൊലീസ് ബൂട്ടുകൾ പുറത്തുനിൽക്കട്ടെ. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം അവിടെ നിലനിൽക്കട്ടെ.
റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകരോട് ഐക്യദാർഢ്യം.

15/09/2026

എന്റെ പ്രസ്ഥാനം .... അതിന്റെ ജനകീയ അടിത്തറ ... ആവേശം ... അഭിമാനം
Red Salute dear comrades

എന്റെ പ്രസ്ഥാനം .... അതിന്റെ ജനകീയ അടിത്തറ ... ആവേശം ... അഭിമാനം Red Salute dear comrades
15/09/2026

എന്റെ പ്രസ്ഥാനം .... അതിന്റെ ജനകീയ അടിത്തറ ... ആവേശം ... അഭിമാനം
Red Salute dear comrades

14/09/2026

സഖാവ് ബേബി ജോണിന് അന്ത്യാഭിവാദ്യങ്ങൾ.

Address

Abu Dhabi

Alerts

Be the first to know and let us send you an email when Kannan S Das posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannan S Das:

Shortcuts

Share