Poppy pixel

Poppy pixel entertainment,...

മമ്മൂട്ടിക്ക് നാലാം ദേശീയ അവാർഡ്
18/07/2026

മമ്മൂട്ടിക്ക് നാലാം ദേശീയ അവാർഡ്

07/07/2026

09/06/2026
07/03/2026
23/02/2026
19/02/2026

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്...
03/02/2026

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള സഹകരണ കരാര്‍ നടപടികള്‍ കടുത്തതെന്നു സൂചന. വിദേശ നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താന്‍ 2018-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം യുഎഇ അധികൃതര്‍ ഇന്ത്യയുടെ സഹായം തേടിയത് റോയിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്ത്യയിലെ ബിസിനസ് ലാഭമാണ് യുഎഇയില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു റോയി നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടി യുഎഇ നീങ്ങിയതോടെയാണ് മാസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധനകള്‍ തുടങ്ങിയത്.
യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025-ല്‍ പത്താം നമ്പര്‍ ഫെഡറല്‍ ഡിക്രി വഴി പരിഷ്‌കരിച്ച് കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നിക്ഷേപം നിയമപരമല്ലെന്ന് സംശയം തോന്നിയാല്‍ ആ രാജ്യത്ത് നടത്തിയ ഇന്‍വെസ്റ്റ്മെന്റുകള്‍ തിരിച്ചുപിടിക്കാനും ഈ കരാറിലൂടെ സാധിക്കും. നിക്ഷേപങ്ങളില്‍ രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലയിലുള്ളവരുടെ പണം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്
അന്വേഷണ വിവരങ്ങള്‍ അതീവ രഹസ്യമായി കൈമാറാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണ്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ യുഎഇക്ക് കൈമാറുന്നതോടെ വിദേശത്തുള്ള ആസ്തികള്‍ കണ്ടുകെട്ടപ്പെടുമെന്ന ഭീതിയാകാം ഒരു പ്രമുഖ സംരംഭകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് മേഖലയിലുള്ളവര്‍ നല്‍കുന്ന സൂചന.
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക കണ്ടെത്തല്‍ വാര്‍ത്ത പുറത്തു വരുന്നുണ്ട്. റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിലാണ്. ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. സി.ജെ റോയിയുടെ ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങള്‍ ഉണ്ട്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കുറിപ്പില്‍ ഡയറിയില്‍. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. കര്‍ണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു.

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഇന്ത്യയും യുഎഇയും തമ്മിലു....

21/01/2026

Address

Dubai

Website

Alerts

Be the first to know and let us send you an email when Poppy pixel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share