28/09/2025
ഏഷ്യാകപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം.
ഇന്ത്യ ഏഷ്യ കപ്പിൽ ചാമ്പ്യന്മാർ ആകുന്നത് ഒമ്പതാം തവണ.
ഇത്തവണ ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ ഫോർ റൗണ്ടിലും തുടർന്ന് ഫൈനലിലും തോൽപ്പിച്ചു പാക്കിസ്ഥാനെതിരെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ വിജയം.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂരിന്റെയും ബാക്ക്ഡ്രോപ്പിൽ നടന്ന മത്സരം കൂടിയായതിനാൽ കളി ഗ്രൗണ്ടിൽ മാത്രമായിരുന്നില്ല.
പാക്കിസ്ഥാനി കളിക്കാർക്ക് ഷേക്ക് ഹാൻഡ് നൽകില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റന്റെ നിലപാടും അതിനെതിരെ പാകിസ്ഥാന്റെ പ്രതിഷേധവും, കളിക്കാൻ വരില്ലെന്ന് പറഞ്ഞ പാക്കിസ്ഥാൻ അംഗങ്ങൾ ഹോട്ടലിൽ തന്നെ തുടർന്നതും ,
ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ച് വീഴ്ത്തി എന്ന് ധ്വനിപ്പിച്ചുകൊണ്ടുള്ള പാക്കിസ്ഥാനി കളിക്കാരുടെ അംഗവിക്ഷേപങ്ങളും, അതേ അംഗവിക്ഷേപങ്ങളുമായി ജസ്പ്രീത് ബുംറ ഫൈനലിൽ പാക്കിസ്ഥാന് മറുപടി നൽകിയതും
ഒക്കെയായി ഏറെ ആരോഹണ അവരോഹണങ്ങൾ കണ്ട ടൂർണമെന്റിന് ഉചിതമായ രീതിയിലുള്ള ക്ലൈമാക്സ്.
ജയിച്ചത് രാഷ്ട്രീയമോ വൈരമോ അതോ ക്രിക്കറ്റോ ചോദ്യം ബാക്കിയാകുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?
India wins the Asia Cup by defeating Pakistan.
India is the ninth time in the Asia Cup.
This time, India won the tournament by defeating Pakistan in the group round, the Super Four round and then in the final.
The match was played against the backdrop of the Pahalgam terror attack and Operation Sindoor, so the game was not just on the field.
The Indian captain’s stance that he would not shake hands with Pakistani players and Pakistan’s protest against it, the Pakistani members who said they would not come to play, the Pakistani players’ gestures that made it clear that Indian fighter jets were shot down by Pakistan, and Jasprit Bumrah’s response to Pakistan’s gestures in the final,
All in all, a fitting climax to a tournament that saw many ups and downs.
The question remains whether it was politics, rivalry or cricket that won?