
27/07/2025
മലബാർ അടുക്കള ചീഫ് കോഡിനേറ്ററായി നെജു കബീർ നിയമിതയായി
മലബാർ അടുക്കളയുടെ പുതിയ ചീഫ് കോഡിനേറ്ററായി നെജു കബീറിനെ നിയമിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. കൊല്ലം സ്വദേശിയായ നെജുത്ത എറണാകുളത്താണ് താമസം
തെക്കൻ ജില്ലകളിൽ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നെജുത്ത നിർണായകമായ പങ്കുവഹിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പരിപാടികൾക്കും കുടുംബ സംഗമങ്ങൾക്കുമായി നേതൃപങ്ക് വഹിച്ചു. കേരളത്തിൽ മാത്രമല്ല, റിയാദിലെയും പ്രവർത്തനങ്ങളിൽ നെജുത്ത സജീവമായി പങ്കെടുത്തു വരുന്നു. കൂടാതെ, ഭർത്താവ് കബീർ കയും മലബാർ അടുക്കളയുടെ വിവിധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാറുണ്ട്
നേജു കബീറിന് പുതിയ ചുമതലയിൽഅഭിനന്ദനങ്ങൾ നേരുന്നു.Neju Kabeer