Amrita TV Middle East

Amrita TV Middle East Established in 2005 , One and Only Malayalam Entertainment & News 24hr satellite channel with a global footprint.

For any suggestions/enquiry please contact 056 26 101 39 Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalee’s, has established in April 2005 as a Free to air GEC- with-News channel. It has a global footprint covering India, Middle East, Europe, UK, USA, Canada, South Africa, Australia, Singapore, and still growing. With the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception. Amrita TV is available on basic bouquet of E-Vision & DU in the UAE and also available on all DTH platforms - Dish TV, TATA SKY, Sun Direct, Reliance etc and on Globecast in USA and Europe. For Gulf News Updates contact

Sreeraj V Kaimal,
News Bureau In - Charge,
Mob - +971 50 475 3635, +971 52 915 1312. For Sales & Marketing contact

Sreekumar Nair
Assistant Vice President
+971 55 578 3727 | [email protected]

13/09/2026

ലോകത്ത് ഏറ്റവും കുറവ് സമയം കറണ്ട് പോകുന്ന ന​ഗരം ഏതാണ്??

ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) യുടെ കണക്കനുസരിച്ച്, 2025ൽ ഒരു ഉപഭോക്താവിന് ശരാശരി വൈദ്യുതി മുടങ്ങിയ സമയം വർഷത്തിൽ വെറും 49 സെക്കൻഡാണ്. അതായത് 0.82 മിനിറ്റ് മാത്രം. 2024 ലെ 0.94 മിനിറ്റെന്ന ദുബായുടെ തന്നെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. അതായത് വൈദ്യുതി മുടങ്ങുന്ന സമയത്തിൽ 13% കുറവ് . ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന റിപ്പോർട്ടാണിത്. .
കഴിഞ്ഞ ഒരു 10 വർഷത്തിലേറെയായി വൈദ്യുതി മുടങ്ങുന്ന സമയം DEWA തുടർച്ചയായി കുറച്ചുവരികയാണ്. 2012ൽ 6.88 മിനിറ്റായിരുന്ന ശരാശരി വൈദ്യുതി മുടക്കം 2025ൽ 0.82 മിനിറ്റായി കുറഞ്ഞു. യൂറോപ്പിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികളിലെ ഏകദേശം 15 മിനിറ്റ് ശരാശരിയേക്കാൾ വളരെ കുറവാണിത്. തകരാറുകൾ സ്വയം കണ്ടെത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്ന ദേവയുടെ Automatic Smart Grid Restoration System ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾക്ക് ഈ നേട്ടത്തിൽ പ്രധാന പങ്കുണ്ട്. 24 7 വൈദ്യുതി തകരാറുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.

12/09/2026

സൗദിയിലെ കിഴക്ക്-പടിഞ്ഞാറൻ ഓയിൽ പൈപ്പ്‌ലൈനിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി-ഇറാഖ് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. ഇറാഖ് പ്രദേശത്തുനിന്നുള്ള ആക്രമണത്തെ സൗദി ശക്തമായി അപലപിച്ചെങ്കിലും, ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് സൈനിക തിരിച്ചടി താൽക്കാലികമായി നീട്ടിവെച്ചു. റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയായി എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

11/09/2026

ഗ്ലോബൽ വില്ലേജ് 31-ാം സീസണിൽ ഭക്ഷണശാലകളും കഫേകളും തുടങ്ങാനുള്ള റജിസ്ട്രേഷൻ തീയതി നീട്ടി. ഭക്ഷ്യരംഗത്തെ സംരംഭകർക്കും ബിസിനസ് ഉടമകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 16 വരയാണ് നീട്ടിയത്. റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, കിയോസ്കുകൾ, ഫുഡ് ട്രോളികൾ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

11/09/2026

ഈ വർഷം മേഖലയിൽ നടന്ന സംഘർഷത്തിനിടെ ദുബായ് വിമാനത്താവളം 17 ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നേരിട്ടതായി ദുബായ് എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ്. ആക്രമണശ്രമങ്ങളെ തുടർന്ന് 111 തവണ സുരക്ഷാ ഭീഷണി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതായും അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ഗ്രിഫിത്ത്സ് അറിയിച്ചു.

11/09/2026
10/09/2026

289 ദിർഹം മുതൽ ടിക്കറ്റ് നിരക്ക്‌? !!

2025 സെപ്തംബർ 1 മുതൽ ഇടവേളയെടുത്ത പ്രമുഖ ബജറ്റ്‌ എയർലൈനായ വിസ് എയർ കഴിഞ്ഞ ദിവസമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അതായത് ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലായി 12 റൂട്ടുകളിൽ ആഴ്ചയിൽ 49 സർവീസുകൾ നടത്തും. 289 ദിർഹം (ഏകദേശം 6,500 രൂപയോളം) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ അവൈലബിൾ ആയി തുടങ്ങിയിട്ടുണ്ട്.
വൻതുക മുടക്കി വിദേശയാത്ര നടത്താൻ കഴിയില്ലാത്ത സാധാരണക്കാർക്ക് ആശ്വാസമായിരുന്ന എയർലൈനായിരുന്നു വിസ് എയർ. ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കസക്കിസ്ഥാൻ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേയ്ക്ക് യുഎഇയിൽ നിന്ന് യാത്രപ്രേമികൾ വിസ് എയർ വഴി എത്തിക്കൊണ്ടിരുന്നു. 49 ദിർഹംസ് മുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്ന സമയം ഉണ്ടായിരുന്നു.
പ്രവാസികളുടെയും യാത്രാപ്രേമികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിൽ കൂടുതൽ ഊർജത്തോടെ വിസ് എയർ യുഎഇ വ്യോമപാതയിലേക്ക് തിരിച്ചെത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. .

09/09/2026

17-ാം വാർഷികം ആഘോഷിച്ച് ലുലു എക്സേഞ്ച്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിലായിരുന്നു ലുലു എക്സ്ചേഞ്ചിന്റെ യുഎഇയിലെ 17 വർഷാഘോഷം. 2009ൽ ആദ്യ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ തുറന്നത് അൽ വഹ്ദ മാളിലായിരുന്നു. 17 വർഷത്തിനിടെ യുഎഇയിലുടനീളം ലുലു എക്സ്ചേഞ്ച് 170-ലധികം കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളായി വളർന്നു. ശാഖകൾക്കൊപ്പം ലുലു മണി ആപ്പ് വഴിയും ഡിജിറ്റൽ മണി ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്നു. ചടങ്ങിൽ 17 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കളെയും ആദരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും വിശ്വാസമാണ് 17 വർഷത്തെ വളർച്ചയ്ക്ക് അടിത്തറയെന്നും, ഡിജിറ്റൽ സേവനങ്ങളിലും നവീകരണത്തിലും കൂടുതൽ നിക്ഷേപം തുടരുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ കൈമാറി.

09/09/2026

അബുദാബി രാജ്യാന്തര ഹണ്ടിങ്, ഇക്വസ്ട്രിയൻ എക്സിബിഷനിൽ ഒരു പ്രാപ്പിടിയൻ പക്ഷി ലേലത്തിൽ പോയത് അഞ്ചര കോടി രൂപയ്ക്ക്. അഡിഹെക്സിന്റെ അന്തിമ ലേലത്തിലാണ് അപൂർവ ഇനത്തിൽപെട്ട ഫാൽക്കൺ 21 ലക്ഷം ദിർഹത്തിന് ലേലത്തിൽ പോയത്. ഒരു ഫാൽക്കണ് ലേലത്തിലൂടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

09/09/2026

2036 ഒളിംപിക്‌സിനും പാരാലിംപിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമത്തിന് അറബ് ലീഗിന്റെ ഔദ്യോഗിക പിന്തുണ. ഖത്തറിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് അറബ് ലീഗ് മന്ത്രിതല കൗണ്‍സില്‍ പ്രമേയം പാസാക്കി. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെയാണ് ഖത്തറിന്റെ നീക്കം.

09/09/2026

സ്മാർട്ട് ഗേറ്റുകളിലോ, പാസ്‌പോർട്ട് കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ എമിഗ്രേഷൻ യാത്രാനടപടികൾ പൂർത്തിയാക്കാൻ പുതിയ സംവിധാനവുമായി ദുബായ്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന മൊബൈൽ എമിഗ്രേഷൻ സേവനം ദുബായ് വിമാനത്താവളങ്ങളിൽ ആരംഭിച്ചു.

Address

Dubai
121348

Alerts

Be the first to know and let us send you an email when Amrita TV Middle East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amrita TV Middle East:

Shortcuts

Share