Entertainment

Entertainment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Entertainment, Media, dubai, Sharjah.

03/09/2024
30/08/2024

നിർബന്ധമായും എല്ലാരും ഇതിൽ പങ്കെടുക്കണം. ഇല്ലങ്കിൽ അനുഭവിച്ചോ......

*വെക്കേഷൻ* *കാലമാവുകയാണ്* *ശ്രദ്ധിച്ചാൽ* *നല്ലത്* 👉 *ഓർമ്മിക്കാൻ* 👈1. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗ...
16/04/2024

*വെക്കേഷൻ* *കാലമാവുകയാണ്* *ശ്രദ്ധിച്ചാൽ* *നല്ലത്*
👉 *ഓർമ്മിക്കാൻ* 👈

1. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട്
ഇടുക.

2. കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്.

3. മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.

4. അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.'

5.വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക.
പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ' അച്ഛനുണ്ടോ? അമ്മയുണ്ടോ
ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക.

6. കാളിംഗ് ബല്ലടിച്ചാൽ കുട്ടികൾ തുറക്കുന്ന പ്രവണത നന്നല്ല.

7. വീടുകൾ തോറും സ്പ്രേയും ' മറ്റും വിൽക്കുന്നവരിൽ നിന്നും
വാങ്ങാതിരിക്കുക.

8. വിൽപ്പനക്ക് വരുന്നവരുടെ കയ്യിൽ നിന്നും 'സാധനങ്ങൾ മണത്തു നോക്കുകയോ? ചെയ്യരുത്.

9. വീട്ടിന്റെ മുൻവശത്ത് കുടികളെ ഒറ്റക്ക് വിട്ടിട് അടുക്കളയിൽ ജോലി ചെയ്യരുത്.

10. കുട്ടികളെ ഒറ്റക്ക് ട്യൂഷന് വിടരുത്. കഴിവതും കൊണ്ടുവരാനും/കൊണ്ടു പോകാനും സമയം കണ്ടെത്തണം.

11. 15 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും സാധനങ്ങൾ വാങ്ങാൻ കടയിൽ വിടരുത്.

12. ഏറ്റവും വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ പഠിപ്പിച്ചു കൊടുക്കണം

13 ഏറ്റവും പ്രധാനപ്പെട്ട കാര്യം: ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ/ലാൻഡ് മാർക്ക്
എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുക.

14. ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ അപരിചതർനെയിം ടാഗ് പരിശേധിക്കൂന്നത് " NOഎന്നു പറയാൻ പഠിക്കണം. യാത്രക്കിടയിൽ 'വീടിനെ കുറിച്ചും ' അച്ഛനന്മാർ ജോലിക്ക് പോകുന്ന സമയത്തെ കുറിച്ചും, സ്വന്തം സ്വർണ്ണാഭരണങ്ങളെ കുറിച്ചും സംസാരിക്കാതിരിക്കുക.

15. അടുത്ത വീട്ടിൽ അവധി ദിവസങ്ങളിൽ കളിക്കാൻ പോയാൽ
രക്ഷിതാക്കൾ ഇടക്കിടക്ക് അന്വഷിക്കണം.

16. വെക്കേഷൻ സമയത്താണ് ഏറ്റവുമധികം കുട്ടികളെ മിസ്സിംഗ് ആകുന്നത്. അതു കൊണ്ട് ശ്രദ്ധ‌ വേണം

17. വേക്കേഷൻ സമയത്ത് ബന്ധുവീടുകളിൽ നിൽക്കാൻ പോകുമ്പോൾ ' ആ പരി സരത്തെ കുറിച്ചും 'അവിടെ ജലാശയങ്ങളെ കുറിച്ചും 'അതിലെ അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തുക.

18 'കുട്ടികളെ തനിച്ച് കുളത്തിലോ/പുഴകളിലോ വിടരുത്.

19.കുട്ടികളെ മിസ്സിംഗ് ആയൽ
ആദ്യം അയൽവാസികളെ / വാർഡ് മെമ്പർ / പോലീസ് സഹായം ആവശ്യപ്പെടാം.

20. ഇടറോഡുകളുടെ ജംഗഷനുകളിൽ CCTV ക്യാമറകൾ പ്രദേശവാസികൾ പണം ഷെയർ ചെയ്തു സ്ഥാപിക്കുന്നത് നല്ലതാണ്.

21. വീടിന്റെ മുറ്റത്ത് വരുന്നവരുടെ ഫോട്ടോ എടുക്കാൻ നമുക്ക് അവകാശം ഉണ്ട്. അപരിചിതരുടെ ഫോട്ടോ ഫോണിൽ രഹസ്യമായോ/ പരസ്യമായോ എടുക്കണം.🙏🙏🙏

*ചൈൽഡ് പ്രോട്ടക്റ്റ് ടീം* *കേരള* :

*സ്‌റ്റേറ്റ്* *Helpe* *Line* : *8281998415*

*Dist:Help Line*
*8281998410*

07/04/2024

ഇത് ശരി അല്ലെ...?

23/03/2024

ഇന്ന് രാതി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കും. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.


ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്16.03.2024പത്രക്കുറിപ്പ് റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു .റേഷന്‍ വിതരണം സാധാര...
16/03/2024

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്
16.03.2024
പത്രക്കുറിപ്പ്
റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു .
റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും.
മന്ത്രി ജി.ആർ.അനില്‍
റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.
സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിക്കുന്നു.

സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ....അവയ്ക്കുള്ള ...
15/03/2024

സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ....
അവയ്ക്കുള്ള മറുപടി.

1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.

2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.

3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?

സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.

4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.

5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?

അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ കാർഡും ( ആധാർ നമ്പർ ), ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറും മതിയാവും.

6) കിടപ്പു രോഗികൾ, റേഷൻ കടയിലോ ക്യാമ്പിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?

ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.

7) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾ, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?

മാർഗ നിർദേശം ആയിട്ടില്ല.

8) പഠനാവശ്യങ്ങൾക്കും, ജോലിക്കുമായി കേരളത്തിന്‌ പുറത്തു പോയിട്ടുള്ളവർക്ക് അപ്‌ഡേഷന് സമയം നീട്ടി കിട്ടുമോ?

നിലവിൽ 2024 മാർച്ച്‌ 31 വരെ മാത്രമാണ് കേന്ദ്ര സർക്കാർ അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്.

9) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?

ഇല്ല.

10)സപ്ലൈ ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ അപ്‌ഡേഷൻ നടത്താൻ കഴിയുമോ?

ഇല്ല. E - പോസ് മെഷീനിൽ മാത്രമേ നിലവിൽ അപ്‌ഡേഷൻ സൗകര്യം ഉള്ളു.

11) E KYC അപ്‌ഡേഷൻ നടത്തുവാൻ പ്രത്യേക ദിവസമോ സമയമോ ഉണ്ടാകുമോ.?

മാർച്ച്‌ മാസം 15, 16,17, തീയതികളിൽ. ചെയ്യാവുന്നതാണ്

12) ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയുമോ?

ഇല്ല. ഈ 3 ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല

Address

Dubai
Sharjah
695604

Website

Alerts

Be the first to know and let us send you an email when Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category