Sharjah Varthakal

Sharjah Varthakal Platform to find useful information in UAE

15/08/2026

ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർക്കുമായി ഒന്നാം മുന്നണി (First Front) നൽകുന്ന മൂന്നാമത്തെ ഉറപ്പ് :

https://www.facebook.com/share/p/1DFymjfLqy/

15/08/2026

IAS മെമ്പർമാരുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം മുന്നണിയുടെ രണ്ടാം ഉറപ്പ്
https://www.facebook.com/share/v/19XJQTHe7R/

എന്നാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ യുടെ 2026-2028 വർഷത്തെ തിരഞ്ഞെടുപ്പ്?> പല മാറ്റിവെയ്പ്പുകൾക്ക് ശേഷം 2026 സെപ്റ്റംബർ 6ന് ആ...
10/08/2026

എന്നാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ യുടെ 2026-2028 വർഷത്തെ തിരഞ്ഞെടുപ്പ്?

> പല മാറ്റിവെയ്പ്പുകൾക്ക് ശേഷം 2026 സെപ്റ്റംബർ 6ന് ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ചോ : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇലക്ഷനിൽ എത്ര മുന്നണികൾ ഉണ്ട്?

> ഇത്തവണ, ഒന്നാം മുന്നണി, ജനാധിപത്യ മുന്നണി, മതേതര മുന്നണി എന്നിങ്ങനെ മൂന്ന് മുന്നണികൾ ആണ് തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുന്നത്.

ചോ : ത്രികൊണ മത്സരം ആണല്ലോ അപ്പോൾ?

> ശക്തമായ ത്രികൊണ മത്സരം ആണെന്ന് മാത്രമല്ല, ചില പദവികളിലേക്ക് രാഷ്ട്രീയ ഭേദമില്ലാതെ സന്നദ്ധ പ്രവർത്തകരായി മത്സരിക്കുന്ന ഒന്നാം മുന്നണിയുടെ മാസരാർഥികൾ ഒന്നാമതും, മറ്റു രണ്ടു മുന്നണികളും രണ്ടാം സ്ഥാനത്തേക്ക് മത്സരിക്കുന്നതും വേറിട്ട കാഴ്ച ആണ്.

ചോ : എന്താണ് വീണ്ടും ഒരു മുന്നണി ഉണ്ടാവാൻ കാരണം?

> കാരണം ലളിതം. ഭരണത്തിൽ ഇരിക്കുന്ന മുന്നണി പല പല കാരണങ്ങൾ കൊണ്ട് ഇലക്ഷൻ നീട്ടി വെയ്‌ക്കുന്നത് സാധാരണയിൽ കൂടുതൽ ഭരണ വിരുദ്ധ വികാരം ഉണ്ടാക്കുകയും, പ്രതിപക്ഷത്ത് ഉള്ള മുന്നണിക്ക് കഴിഞ്ഞ വർഷങ്ങളിൽ നടത്തും എന്ന് പറഞ്ഞിട്ട് നടത്താൻ പറ്റാഞ്ഞ പല കാര്യങ്ങൾ ഇപ്പോഴും മെമ്പർമാർ ഓർത്തിരിക്കുന്നത് കൊണ്ടും, ഈ രണ്ടു വിഭാഗത്തിലും പെടാത്ത ഭൂരിപക്ഷമായ അവർ തന്നെ സ്വയം ഒരു മുന്നണി ആയി മാറുകയും ആയിരുന്നു. ഇത് സ്വയം ഉണ്ടായ പരമ്പരാഗതമായി ഉള്ള മുന്നണികൾ അല്ല എന്നതും, AI സാങ്കേതികയുടെയും, Gen Z യുടെയും ഈ കാലഘട്ടത്തിൽ വെറും ഗിഫ്റ്റുകളും ഓണം പാസ്സുകളും തരാം എന്ന് പറഞ്ഞ് വോട്ട് നേടുക എളുപ്പമല്ല. കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവ് ഉള്ളവർ ആയിരിക്കണം ഭരണത്തിൽ എന്നത് ഭൂരിപക്ഷം മെമ്പർമാർ സ്വയം മനസ്സിലാക്കി എന്നതാണ് കാരണം. ഈയിടെ തമിഴ്നാട്ടിൽ TVK യ്ക്ക് അനുകൂലമായി നടന്നത് പോലുള്ള ഒരു തിരഞ്ഞെടുപ്പ് ഫലമാവും ഇപ്രാവശ്യം ഒന്നാം മുന്നണിക്ക് അനുകൂലമായി വരാൻ പോകുന്നത്.

ചോ: ഒരാൾ വോട്ട് ചെയ്തത് ആർക്ക് ആണെന്ന് മറ്റൊരാൾക്ക് പിന്നീട് ബാലറ്റ് പേപ്പർ നോക്കി അറിയാൻ പറ്റുമോ?

> ഇല്ല എന്ന് മാത്രമല്ല, ആരങ്കിലും അങ്ങിനെ നോക്കിയാൽ ഇത്രയും രഹസ്യ സ്വഭാവത്തോടു കൂടി സർക്കാരുകളുടെ അനുമതിയോട് കൂടി നടത്തുന്ന പ്രക്രിയയുടെ അന്തസ്സത്ത കളയുന്ന പ്രവർത്തി ആയത് കൊണ്ട്, പറഞ്ഞ ആളിനെതിരെ ഒരു പരാതി ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയാൽ അസോസിയേഷൻ മെമ്പർ ആണെങ്കിൽ അയാളുടെ മെമ്പർഷിപ്പ് റദ്ദ് ചെയ്യപ്പെടും, കൂടാതെ ഇത്തരം ഒരു ബൃഹദ്‌ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്ന ആ വ്യക്തിക്കെതിരെ യു എ ഇ യുടെ വിവിധ ഡിപ്പാർട്മെന്റ് കളുടെ കൂടുതൽ നിയമ നടപടികളും ഉണ്ടാവും.

ചോ : ആരാണ് ഇലക്ഷൻ മേൽനോട്ടം നടത്തുന്നത്?

> ഇന്ത്യൻ അസോസിയേഷന്റെ നിയമാവലി പ്രകാരം, ഇന്ത്യൻ കോൺസുലേറ്റിന്റെ സമ്മതത്തോട് കൂടി, ഷാർജ പോലീസ് ഉൾപ്പടെ സർക്കാരിന്റെ ബന്ധപ്പെട്ട വിവിധ ഡിപ്പാർട്മെന്റ്കളുടെ മേൽനോട്ടത്തിൽ ആണ് ഇലക്ഷൻ.

ഇത്തരം കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയാൻ പേജ് ഒന്ന് ഫോളോ ചെയ്യുക. കൂടുതൽ അറിയാനും തിരുത്തുകൾ ഉണ്ടെങ്കിലും കമന്റ് ആയി ഇടുക.

ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ഈ ലിങ്കിൽ:
https://www.facebook.com/share/p/1F9jdqmy6u/

Platform to find useful information in UAE

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ഇലക്ഷൻ എങ്ങിനെ?ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ 2 വർഷത്തിൽ ഒരിക്കൽ ആണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്ക...
10/08/2026

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ഇലക്ഷൻ എങ്ങിനെ?

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ 2 വർഷത്തിൽ ഒരിക്കൽ ആണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുവാൻ ഉള്ള ഇലക്ഷൻ നടക്കുന്നത് . നേരത്തെ ഇത് ഓരോ വർഷവും ആയിരുന്നു നടന്നിരുന്നത്. ഭരണഘടന ഭേദഗതി പ്രകാരം 2023 മുതൽ 2 വർഷത്തിൽ ഒരിക്കൽ ആക്കി. ബന്ധപ്പെട്ട ഏതാനും വിവരങ്ങൾ ചുവടെ ചേർക്കുന്നു:

എത്ര പദവികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്?

14 പദവികളിലേക്ക് ആണ് മെമ്പർമാർ നേരിട്ട് ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇനിയുള്ള കാര്യങ്ങളിൽ പെട്ടെന്ന് വ്യക്തത വരുത്താൻ ആയി അല്ലെങ്കിൽ പെട്ടെന്ന് മനസ്സിലാകാൻ ഈ 14 പേരുടെ തിരഞ്ഞെടുപ്പിനെ ഇന്ത്യൻ പാർലമെന്റിലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി സാമ്യപ്പെടുത്താം.

മൊത്തം എത്ര ഭരണാധികാരികൾ ഉണ്ട്?

ഇന്റേണൽ ഓഡിറ്റർ ഉൾപ്പടെ 18 ഭരണ കർത്താക്കൾ ആണ് ഉള്ളത്. ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ ഓഡിറ്റർക്ക് കാര്യമായ ഇടപെടാനുള്ള അധികാരം ഇല്ല. എന്നാലും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഓഡിറ്റർ ഉൾപ്പെടുന്നു. ബാക്കി ഉള്ള 4 പേരെ രാജ്യസഭാ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ കോപ്‌ഷൻ എന്ന സംവിധാനം വഴി ജയിച്ചു വരുന്ന ഭരണ സമിതി ആണ് തിരഞ്ഞെടുക്കുന്നത്.

എന്തിനാണ് കോപ്‌ഷൻ തസ്തിക?

ജയിച്ചു വരുന്ന ഭരണ സമിതിക്ക് പലവിധ ദൈനം ദിന ഭരണത്തിലും ഭാവി പരിപാടികൾ, പദ്ധതികൾ എന്നിവ നടപ്പാക്കുന്നതിലും നിരവധിയായ വിദഗ്ദ്ധരുടെ അനുഭവ സമ്പത്തിന്റെ സഹായം വേണ്ടി വരും. ഇങ്ങനെ പല മേഖലകളിലുള്ള വിദഗ്ദ്ധരുടെ സാന്നിധ്യം ഭരണ സമിതിയിൽ ഉൾപ്പെടുത്താൻ വേണ്ടി നടപ്പാക്കിയതാണ് കോപ്‌ഷൻ സംവിധാനം. (എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽവി ഭയക്കുന്നവരും, പതിവായി ഭരണ സമിതിയിൽ കയറാൻ വ്യഗ്രത ഉള്ളവരും, ചില സാഹചര്യങ്ങളിൽ മത്സരത്തോട് താല്പര്യമില്ലാത്തവരും കുറുക്കു വഴിയായി ഈ രാജ്യസഭാ സീറ്റ് പോലുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നുള്ള ആക്ഷേപവും മെമ്പർമാർക്കിടയിൽ നിലനിൽക്കുന്നുണ്ട്)

ഏതൊക്കെയാണ് പദവികൾ?

പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഓഡിറ്റർ, വൈസ് പ്രസിഡന്റ്, ജോയിന്റ് ജനറൽ സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നിങ്ങനെ 7 പേർ നേരിട്ടുള്ള മത്സരത്തിൽ കൂടിയും, മാനേജിങ് കമ്മിറ്റി മെമ്പർമാരായി കൂടുതൽ വോട്ട് നേടുന്ന 7 പേർ എന്നിങ്ങനെ ആണ് 14 പേരെ തിരഞ്ഞെടുക്കുന്നത്. കോപ്‌ഷനിൽ 4 മാനേജിങ് കമ്മിറ്റി മെമ്പർമാരെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണ സമിതി തിരഞ്ഞെടുക്കും.

ആരാണ് ഇന്ത്യൻ അസ്സോസിയേഷനെ നിയന്ത്രിക്കുന്നത് അല്ലെങ്കിൽ യഥാർത്ഥ ഉടമസ്ഥർ?

ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർ ആണ് യഥാർത്ഥ ഉടമസ്ഥർ. അതിനെ നിയന്ത്രിക്കുന്നത് അതിന്റെ ഭരണ ഘടനയാണ്. ദൈനം ദിന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും, നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് പൊതുയോഗ തീരുമാന പ്രകാരവും ആണ്. ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും യഥാർഥ ഉടമസ്ഥരും ഇന്ത്യൻ അസോസിയേഷൻ തന്നെയാണ്.

(കുറിപ്പ്: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അസോസിയേഷൻ മെമ്പർമാരിൽ നിന്ന് ശേഖരിച്ചിട്ടുള്ളവയാണ്. ഇത് ഔദ്യോഗിക ഭാഷ്യം അല്ല. ഉള്ളടക്കത്തിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. കൂടുതൽ വ്യക്തത വേണ്ട സാഹചര്യത്തിൽ IAS ഉമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.)

ഇത്തരം കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയാൻ പേജ് ഒന്ന് ഫോളോ ചെയ്യുക. കൂടുതൽ അറിയാനും തിരുത്തുകൾ ഉണ്ടെങ്കിലും കമന്റ് ആയി അറിയിക്കുക.

കൂടുതൽ ബന്ധപ്പെട്ട വാർത്തകൾ ഈ ലിങ്കിൽ: https://www.facebook.com/share/p/184WCAgT8N/

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ എങ്ങനെ മെമ്പർ ആകാം?പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷനിലെ മെമ്പർമാരെ ക...
10/08/2026

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ എങ്ങനെ മെമ്പർ ആകാം?

പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷനിലെ മെമ്പർമാരെ കുറിച്ചും, മെമ്പർഷിപ്, തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചുള്ള ചില വിവരങ്ങൾ:

ചോ : എത്ര മെമ്പർമാർ ഉണ്ട് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ?

> 2026 ലെ കണക്ക് പ്രകാരം 2400 ന് അടുത്ത് മെമ്പർമാർ ആണ് അസോസിയേഷന്റെ ലിസ്റ്റിൽ ഉള്ളത്. ഇതിൽ യു എ ഇ യിൽ ഉള്ളതും, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി മെമ്പർഷിപ്പ് കൈവശമുള്ള യു എ ഇ യ്ക്ക് പുറത്തുള്ളവരും ഉൾപ്പെടുന്നു.

ചോ : എങ്ങനെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മെമ്പർ ആകാം?

> നിലവിൽ പുതിയ മെമ്പർഷിപ് കൊടുക്കുന്ന പ്രക്രിയ ഇല്ല. എന്നാൽ ഏതെങ്കിലും മെമ്പർ ജോലി സംബന്ധമായോ, റിട്ടയർമെന്റ് സംബദ്ധമായോ, മറ്റു സാഹചര്യങ്ങൾ കൊണ്ടോ യു എ ഇ വിസ ക്യാൻസൽ ചെയ്ത് പോകുമ്പോൾ, പ്രസ്തുത മെമ്പറുടെ മെമ്പർഷിപ്പ് ഷാർജ നിവാസിയായ അല്ലെങ്കിൽ ഷാർജ വിസയിൽ ഉള്ള ഒരാൾക്ക് സ്വമനസ്സാലെ കൈമാറ്റം ചെയ്യാവുന്നതാണ്.

ചോ : അങ്ങനെ കൈമാറ്റം ചെയ്താൽ അതേ മെമ്പർഷിപ് നമ്പർ തന്നെ പുതിയ ആളിന് ലഭിക്കുമോ?

> കൈമാറ്റം ചെയ്താൽ, പ്രസ്തുത അപ്ലിക്കേഷൻ മാനേജിങ് കമ്മിറ്റിയുടെ അനുമതിയ്ക്കായി അയയ്ക്കും. എല്ലാ നിയമവശങ്ങളും, മെമ്പർഷിപ് പുതിയതായി ലഭിക്കുന്ന ആളിന് യു എ ഇ യിലെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന അനുമതിക്കും ശേഷം പുതിയ ഒരു മെമ്പർഷിപ് നമ്പർ അനുവദിക്കും. പഴയ മെമ്പർഷിപ് നമ്പർ ക്യാൻസൽ ആകും. ഒരാൾ സ്വമനസ്സാ കൈമാറ്റം ചെയ്തു എന്നത് കൊണ്ട് പുതിയ ആളിന് അത് ലഭിക്കണം എന്ന് നിർബന്ധമില്ല എന്നർത്ഥം.

ചോ : മെമ്പർഷിപ് ഫീസ് എത്രയാണ്?

> യു എ ഇ യിലെ VAT അടക്കം ലൈഫ് മെമ്പർഷിപ്പ് ഫീസായി 1680 ദിർഹം ആണ് ഇപ്പോൾ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഈടാക്കുന്നത്.

ചോ : മെമ്പർഷിപ് ട്രാൻസ്ഫർ ചെയ്യാത്ത അവസരങ്ങൾ ഉണ്ടോ?

> ഉണ്ട്. മെമ്പർഷിപ് ഒരു മെമ്പർക്ക് സറണ്ടർ ചെയ്യാനുള്ള അവസരവും ഉണ്ട്. പ്രസ്തുത സാഹചര്യത്തിൽ, മൊത്തം അംഗങ്ങളുടെ എണ്ണത്തിൽ ഒരാളുടെ കുറവ് ഉണ്ടാവും. അതേപോലെ മരണപ്പെട്ടു പോവുന്ന മെമ്പർമാരുടെ മെമ്പർഷിപ്പും ട്രാൻസ്ഫർ ചെയ്യുവാൻ നിർവാഹമില്ല. അപ്പോഴും മൊത്തം എണ്ണത്തിൽ കുറവ് വരും. മറ്റൊരു സാഹചര്യം എന്നത്, അക്ഷന്തവ്യമായ തെറ്റുകൾ ചെയ്യുന്ന മെമ്പർമാരുടെ മെമ്പർഷിപ് നിയമാനുസൃതമായ നടപടികൾക്ക് ശേഷം ക്യാൻസൽ ചെയ്യാറുണ്ട്. അപ്പോഴും മെമ്പർമാരിൽ കുറവ് ഉണ്ടാവും.

ചോ : ട്രാൻസ്ഫറും ക്യാൻസലേഷനും അല്ലാത്ത സ്ഥിതി വിശേഷം ഉണ്ടോ?

> ചില സാഹചര്യങ്ങളിൽ, ശിക്ഷാ നടപടികളുടെ ഭാഗമായി 6 മാസം അല്ലെങ്കിൽ 2 വർഷം എന്നിങ്ങനെ മെമ്പർഷിപ്പിൽ നിന്ന് സസ്‌പെൻഷൻ നൽകാറുണ്ട്. ഈ കാലയളവിൽ അസോസിയേഷനിൽ നടക്കുന്ന ഇലക്ഷൻ, പൊതുയോഗം എന്നിങ്ങനെയുള്ള നയപരമായ ഒരു പ്രവർത്തികളിലും ആ മെമ്പർക്ക് പങ്കെടുക്കുവാൻ അനുമതിയില്ല. എന്നാൽ അസോസിയേഷനിൽ വരുന്നതിനോ ഹാളുകളിലെ പരിപാടികളിൽ പങ്കെടുക്കുന്നുന്നതിനോ വിലക്കില്ല.

ചോ : ഭരണാധികാരികളെ നിശ്ചയിക്കുന്നത് എങ്ങനെയാണ്?

> ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ 2 വർഷം കൂടുമ്പോൾ ഇലക്ഷൻ നടത്തണം എന്നാണ് അതിന്റെ നിയമാവലി പറയുന്നത്. പ്രസ്തുത തിരഞ്ഞെടുപ്പിൽ 14 തസ്തികകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജയിക്കുന്നവർ പുതിയ ഭരണ സമിതി ഉണ്ടാക്കി അടുത്ത രണ്ടു വർഷം ഭരണം നടത്തും.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഇലക്ഷൻ സംബദ്ധമായ കൂടുതൽ വിവരങ്ങൾക്ക് അടുത്ത പോസ്റ്റ്‌ വായിക്കുക

(കുറിപ്പ്: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അസോസിയേഷൻ മെമ്പർമാരിൽ നിന്ന് ശേഖരിച്ചിട്ടുള്ളവയാണ്. ഇത് ഔദ്യോഗിക ഭാഷ്യം അല്ല. ഉള്ളടക്കത്തിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. കൂടുതൽ വ്യക്തത വേണ്ട സാഹചര്യത്തിൽ IAS ഉമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.)

ഇത്തരം കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയാൻ പേജ് ഒന്ന് ഫോളോ ചെയ്യുക. കൂടുതൽ അറിയാനും തിരുത്തുകൾ ഉണ്ടെങ്കിലും കമന്റ് ആയി ഇടുക

കൂടുതൽ ബന്ധപ്പെട്ട വാർത്തകൾ ഈ ലിങ്കിൽ: https://www.facebook.com/share/p/184WCAgT8N/

ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS)എന്ത് ചെയ്യുന്നു?  പ്രവാസികളിൽ പലർക്കും, പ്രത്യേകിച്ച് യു എ ഇ യിലെ പ്രവാസികൾ അറിയുന്നത് പോലെ...
10/08/2026

ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS)എന്ത് ചെയ്യുന്നു?

പ്രവാസികളിൽ പലർക്കും, പ്രത്യേകിച്ച് യു എ ഇ യിലെ പ്രവാസികൾ അറിയുന്നത് പോലെ, പ്രവാസ ലോകത്തെ ഏറ്റവും വലിയതും ആസ്തിയുള്ളതുമായ സംഘടന ആണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ.

ചോ : എന്തൊക്കെ ആണ് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രവർത്തനങ്ങൾ?

> പ്രവാസിയാകാൻ ഏറ്റവും ആദ്യം വേണ്ടത് ഇന്ത്യൻ പാസ്‌പോർട്ട് ആണ്. ആ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട, ക്യാൻസലേഷൻ ഒഴികെ ഒട്ടുമിക്ക സേവനങ്ങളും ഇന്ത്യൻ അസോസിയേഷൻ ഷാർജ വഴി ലഭിക്കുന്നതാണ്.

> അത് കൂടാതെ, പ്രവാസികൾക്ക് നാട്ടിൽ പോവാൻ സാധിക്കാത്ത അവസരത്തിൽ പലവിധ സേവനങ്ങളും നാട്ടിൽ നിന്ന് ലഭിക്കുവാൻ സാക്ഷ്യ പത്രങ്ങൾ എംബസി മുഖേനയായോ, കോൺസുലേറ്റ് മുഖേനയോ എടുക്കേണ്ടതായി വരും. ഇത്തരം സാക്ഷ്യപത്രങ്ങൾ എല്ലാ ഞായറാഴ്ചകളിലും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ നൽകുന്ന ടോക്കൺ പ്രകാരം മുൻഗണനാ ക്രമത്തിൽ ആണ് പ്രസ്തുത സേവനം ലഭിക്കുക.

> പ്രവാസികൾ ആവാൻ വിസിറ്റ് വിസയിലും ജോബ് വിസയിലും മറ്റും എത്തിച്ചേരുന്ന പ്രവാസികൾ പലവിധ പ്രശ്നങ്ങളിൽ അകപ്പെടാറുണ്ട്. നിയമാനുസൃതമായി അവർക്ക് വേണ്ട സഹായങ്ങൾ ഇന്ത്യൻ അസോസിയേഷൻ ഷാർജ അതിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടും, ഇന്ത്യൻ കോൺസുലേറ്റ്, ബന്ധപ്പെട്ട യു എ ഇ സർക്കാർ വിഭാഗങ്ങൾ എന്നിവയുടെ സഹായത്തോടെ യു എ ഇ യിലെ നിയമങ്ങൾക്ക് അനുസൃതമായി ചെയ്ത് നല്കുന്നുന്നുണ്ട്.

> പ്രവാസികളുടെ മക്കൾക്ക് നേഴ്സ്സറി മുതൽ +12 വരെ പഠിക്കുവാനായി യു എ ഇ യിലെ തന്നെ ഏറ്റവും കുറഞ്ഞ ട്യൂഷൻ ഫീസ് ഈടാക്കി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകൾ നടത്തുന്നുണ്ട്

> ദൃഡ നിശ്ചയക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന അൽ ഇബ്തിസമ എന്ന സ്‌കൂൾ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മഹത്തായത് ആയി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ യശസ്സ് ലോകത്താകമാനം ഉയർത്തുന്നത്. 2019 ൽ അന്നത്തെ മാനേജിങ് കമ്മിറ്റിയിൽ അംഗമായിരുന്ന ശ്രീ ഹരിലാൽ മുൻകൈ എടുത്ത് നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് അൽ ഇബ്തിസമ എന്ന സ്വപ്‍നം സാക്ഷാൽക്കരിക്കപ്പെട്ടത്.

> ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, പ്രവാസിയുടെ അന്ത്യ യാത്രയിലും, അന്ത്യ യാത്ര നടത്താൻ കഴിയാത്ത പ്രവാസികളുടെ ഭൗതിക ശരീരം ദഹിപ്പിക്കുവാനും ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സഹായ ഹസ്തം എത്തുന്നുണ്ട്. ലോകത്ത് ഒരു ഇലക്ട്രിക് ക്രിമറ്റോറിയം നടത്തുന്ന ഏക സന്നദ്ധ സംഘടനയും ഇന്ത്യൻ അസോസിയേഷൻ ഷാർജ ആണ്.

> പ്രവാസി പെൻഷൻ പദ്ധതിയുടെയും, നോർക്ക ഇൻഷുറൻസ് പദ്ധതിയുടെയും വരിക്കാരാകാൻ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രേത്യേക കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്.

> അംഗങ്ങൾ ആയവർക്കും അല്ലാത്തവർക്കും കായിക ക്ഷമത വർധിപ്പിക്കുവാൻ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, ജിം എന്നിവയും ചെറിയ വരി സംഖ്യ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്.

> വായനാ ശീലമുള്ളവർക്ക് അച്ചടി മാധ്യമങ്ങളിലെ വാർത്ത അറിയുവാനും, നോവൽ, കവിതകൾ, യാത്രാ വിവരണങ്ങൾ എന്നിവ അടങ്ങിയ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തിക്കുന്നുണ്ട്.

> ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് / ആളുകൾക്ക് അർഹർ ആണെങ്കിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുവാൻ വേണ്ട ധാന്യങ്ങൾ, മസാല, എണ്ണ,തേയില, പഞ്ചസാര എന്നിവ അടങ്ങിയ കിറ്റുകളും നൽകുന്ന മാനുഷിക പ്രവർത്തനവും നടത്തുന്നു.

> അത്യാവശ്യ സാഹചര്യങ്ങളിൽ നാടണയാൻ വേണ്ട വിമാന ടിക്കറ്റുകൾ പ്രയോജകർ മുഖേനയോ, പ്രേസിഡെന്റിന്റെ പ്രത്യേക ഫണ്ടിൽ നിന്നോ മുൻഗണനാ ക്രമത്തിൽ നൽകുന്ന പ്രവർത്തനവും നടത്തുന്നു.

> നിയമ പ്രശനങ്ങളിൽ പെട്ടുഴലുന്നവർക്ക് പരമാവധി നിയമ സഹായങ്ങൾ സൗജന്യമായി നൽകി വരുന്നു.

> ഷാർജ പോലീസുമായും ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ച് കുടുംബ പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ, രഹസ്യ സ്വഭാവം മനസ്സിലാക്കി RISE എന്ന സമ്പർക്ക പരിപാടി വഴി പരിഹരിച്ചു കൊടുക്കുന്നുണ്ട്. കൂടുതൽ സങ്കീർണമായവയെ ഷാർജ പൊലീസിലേക്ക് അല്ലെങ്കിൽ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കൈമാറുകയും ചെയ്യുന്നു.

> പ്രവാസികൾക്ക് അവരവരുടെ പ്രാദേശികമായ ആഘോഷങ്ങളുടെ ഭാഗമായി ഒത്തു കൂടുവാനും കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുവാനും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സൗകര്യം ഉണ്ട്. സാധുതയുള്ള പാസ്പോർട്ട്, വിസ എന്നിവ ഉള്ളവർക്ക് IAS ന്റെ രണ്ടു ഹാളുകൾ ഉപയോഗിക്കാവുന്നതാണ്. യു എ ഇ യുടെ നിയമപ്രകാരം പരിപാടികൾ നടത്തുവാനുള്ള അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് നൽകുകയേ വേണ്ടൂ. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിശ്ചിത തുക അടച്ച് ഈ ഹാളുകളുടെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. മുൻഗണനാ ക്രമത്തിലാണ് രണ്ടു ഹാളുകളും അനുവദിക്കുന്നത്.

ചോ : ഏതൊക്കെ ആണ് ഹാളുകൾ?

> കമ്യൂണിറ്റി ഹാൾ - ഇതാണ് വലിപ്പം കൊണ്ട് ഒന്നാമത്. ഏകദേശം 1000 പേരെ ഉൾക്കൊള്ളാവുന്ന ഒരു ഹാൾ ആണിത്. സാമാന്യം വലിയ പരിപാടികൾ നടത്തുവാൻ പറ്റുന്ന വലിയ സ്റ്റേജ്, 300 ൽ പരം സ്ഥിരം ഗാലറി സീറ്റുകൾ എന്നിവ ഉണ്ട് ഈ ഹാളിൽ.

> കോൺഫറൻസ് ഹാൾ - ഏകദേശം 150 പേർക്ക് ഇരുന്നു ചെറിയ പരിപാടികൾ, മീറ്റിംഗുകൾ, ക്‌ളാസ്സുകൾ എന്നിവ നടത്തുവാൻ ഉതകുന്ന തരത്തിലുള്ള ഒരു സംവിധാനം ആണിത്. ചെറിയ ഒരു സ്റ്റേജ്, ഭക്ഷണ വിതരണം ഉണ്ടെങ്കിൽ അതിനു വേണ്ട മേശ, വിവരങ്ങൾ ഇലക്ട്രോണിക് ആയി കാണിക്കുവാൻ LED സ്‌ക്രീൻ, ശബ്ദ സൗകര്യം എന്നിവ പ്രത്യേകം പ്രത്യേകം നിരക്കിൽ ലഭിക്കും.

എങ്ങനെ മെമ്പർ ആകാം, ഭരണ സമിതിയെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരത്തിനായി അടുത്ത പോസ്റ്റ്‌ വായിക്കുക ചെയ്യുക.

(കുറിപ്പ്: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അസോസിയേഷൻ മെമ്പർമാരിൽ നിന്ന് ശേഖരിച്ചിട്ടുള്ളവയാണ്. ഇത് ഔദ്യോഗിക ഭാഷ്യം അല്ല. ഉള്ളടക്കത്തിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. കൂടുതൽ വ്യക്തത വേണ്ട സാഹചര്യത്തിൽ IAS ഉമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.)

കൂടുതൽ ബന്ധപ്പെട്ട വാർത്തകൾ ഈ ലിങ്കിൽ: https://www.facebook.com/share/p/184WCAgT8N/

03/08/2026

റോഡിൽ പാർക്കിംഗ് ഏരിയ പെയിന്റും ഗ്ലാസ്‌ പൊടിയും ചേർത്ത് മാർക്ക് ചെയ്യുന്ന ദൃശ്യം...

ഒന്നാം മുന്നണിയുടെ ഒന്നാം ഉറപ്പ്...IAS അംഗങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗജന്യമാക്കും...
02/08/2026

ഒന്നാം മുന്നണിയുടെ ഒന്നാം ഉറപ്പ്...

IAS അംഗങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗജന്യമാക്കും...

IAS അംഗങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗജന്യമാക്കും

Thanks for being a top engager and making it on to my weekly engagement list! 🎉 Prakash Narayanapillai N, Muhmmad Ashraf...
07/07/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Prakash Narayanapillai N, Muhmmad Ashraf, Siyadh Siyadh, Thabir Shaharba, Naveen VP, Subeer Subi, Pola P Ratheesan, Mohammed Ameen, Vimal Meera, Shafi Bekelfort, Kiran Kaladharan, Shihab Ppc, Aseer Aseerali, Ibraheem Sgs, Muhammad Asharaf, Siddeek Kariyad Pk, Saheer Muhammed, Abubacker Mayyala, Sophy Steephen, Shanavas Jamaludeen, Nazirthalathil Thalatil, Siyadkhan Kilimanoor, Bobby Joy, Riyas Ebrahim, Faisal Mc, Usman Pichan Kodaly Kunjapp, Athanikkal Moosa, Sajeer Abdul Hakkim, Rafeek Abdul, Ramees Maruthayi, Bino Zacharia, Abdul Naseer, Samad Kaladi, Strange Solo, Saleem Nallakool, Saheerkk Iringal, Sinu Sinu, Shajith Babu, Rajeev Nadarajan, Renjith Renjith, Unni Krishna, Murali Smas, Faisal Faisal, Anil Pillai

Address

Near Indian Association
Sharjah

Alerts

Be the first to know and let us send you an email when Sharjah Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share