Gulfgtv

Gulfgtv The main aim of the Gulf GTV news website is to give timely news for both in UAE and India. Gulf GTVnews was established in the year of 2021.

The Gulf GTV news portal covers all the latest developments on a real-time basis in the fields of Gulf ,India ,World,Kerala,Opinion ,Entertainment,Sports ,Videos,Local news,Business,Culture and even local city issues offering you a complete perspective of your world. Get the latest news and headlines from the Gulf GTV news.Get breaking news stories with in depth coverage with videos and photos. It is often rated the most independent news. The Gulf GTV online news website will also provide all kinds of business news and advertisements.The Gulf GTV online website does not accept the advertisements that ruin the society.

അബൂദബിയിലെ താമസക്കാർക്ക് ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി ‘താം’ പ്ലാറ്റ്ഫോം വഴി എളുപ്പത്തിൽ സ്വന്തമാക്കാം. സർട്ടിഫിക്കറ്റ് ...
16/09/2026

അബൂദബിയിലെ താമസക്കാർക്ക് ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി ‘താം’ പ്ലാറ്റ്ഫോം വഴി എളുപ്പത്തിൽ സ്വന്തമാക്കാം. സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതും അറ്റസ്റ്റേഷൻ നടത്തുന്നതും ഒറ്റ ഡിജിറ്റൽ ഘട്ടമായി സംയോജിപ്പിച്ചാണ് പുതിയ സേവനം.

വിദേശകാര്യ മന്ത്രാലയവും അബൂദബി ആരോഗ്യ വകുപ്പും ചേർന്നാണ് സേവനം ഏകീകരിച്ചത്. 24 മണിക്കൂറും ലഭ്യമാകുന്ന സേവനത്തിലൂടെ നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാനാകും.

2025ൽ അബൂദബിയിൽ ഏകദേശം 47,000 ജനന-മരണ സർട്ടിഫിക്കറ്റുകളാണ് ഇഷ്യു ചെയ്തത്. സർക്കാർ സ്ഥാപനങ്ങളുടെ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ചതിലൂടെ സേവന സമയം 90 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ശൈഖ ഹസ്സ ബിൻത് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ വ്യക്തമാക്കി.

ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അക്കൗണ്ട് ഉടമകളും ജാഗ്രത പാലിക്കണം. കുവൈത്തിൽ ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന...
16/09/2026

ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അക്കൗണ്ട് ഉടമകളും ജാഗ്രത പാലിക്കണം. കുവൈത്തിൽ ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ അറിവോ അനുവാദമോ കൂടാതെ 2,000 ദീനാർ പിൻവലിച്ചതായി പരാതി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ത്രീ ഉടൻ അധികൃതരെ വിവരം അറിയിക്കുകയും പ്രോസിക്യൂഷൻ വിഭാഗത്തിൽ പരാതി നൽകുകയും ചെയ്തു. പണം എങ്ങനെ പിൻവലിച്ചെന്നും ഇതിന് പിന്നിൽ ബാങ്കിംഗ് വിവരങ്ങളുടെ അനധികൃത ഉപയോഗമോ ഹാക്കിംഗോ ഉണ്ടായിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കും.

ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗം കേസ് അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

അതേസമയം, സമൂഹമാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങൾക്കെതിരെയും ജാഗ്രത വേണം. ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഫിഷിങ് വെബ്‌സൈറ്റുകളിൽ എത്തിപ്പെടാനും, ഔദ്യോഗിക പ്ലേ സ്റ്റോറിന് പുറത്തുനിന്ന് APK ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കൾ നിർബന്ധിതരാകാം.

യു.എ.ഇയിലെ സാമ്പത്തിക-ബാങ്കിങ് മേഖലയിൽ പുതിയ ‘അപകടസാധ്യത മാനേജ്മെന്റ് ചട്ടങ്ങൾ’ പ്രാബല്യത്തിൽ വന്നു. യു.എ.ഇ സെൻട്രൽ ബാങ്...
16/09/2026

യു.എ.ഇയിലെ സാമ്പത്തിക-ബാങ്കിങ് മേഖലയിൽ പുതിയ ‘അപകടസാധ്യത മാനേജ്മെന്റ് ചട്ടങ്ങൾ’ പ്രാബല്യത്തിൽ വന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് നടപ്പാക്കിയ ചട്ടങ്ങൾ ബാങ്കുകൾക്ക് പുറമെ നിയമപരമായി ലൈസൻസുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങൾക്കും ബാധകമാണ്.

ഗുരുതരമായ പ്രവർത്തന തടസ്സമോ സുരക്ഷാ വീഴ്ചയോ ഉണ്ടായാൽ നാല് മണിക്കൂറിനകം സെൻട്രൽ ബാങ്കിനെ അറിയിക്കണം. 24 മണിക്കൂറിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണം.

വിവരസാങ്കേതികവിദ്യയും സൈബർ സുരക്ഷയും റിസ്‌ക് മാനേജ്മെന്റിന്റെ പ്രധാന ഭാഗമാക്കുന്നതിനൊപ്പം സ്വതന്ത്രമായ പരിശോധനകളും നിർബന്ധമാക്കിയിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടർന്ന് ഉപഭോക്താക്കൾക്ക് തെറ്റായ വിവരങ്ങളോ അക്കൗണ്ട് ബാലൻസോ ലഭിച്ച് നഷ്ടമുണ്ടായാൽ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം.

ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. മുതിർന്ന ഉദ്യോഗസ്ഥരെയും ബോർഡ് അംഗങ്ങളെയും നീക്കം ചെയ്യുകയോ വിലക്കുകയോ ചെയ്യാനും സെൻട്രൽ ബാങ്കിന് അധികാരമുണ്ടാകും.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ച് പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി. അമീരി ദിവാനിൽ നടന്ന ഔദ്യ...
16/09/2026

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ച് പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി. അമീരി ദിവാനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അംബാസഡർ അമീറിന് നിയമനപത്രം കൈമാറി.

കഴിഞ്ഞദിവസം ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിക്ക് ഡോ. ശ്രീകർ റെഡ്ഡി നിയമനപത്രത്തിന്റെ പകർപ്പ് കൈമാറിയിരുന്നു.

ഇതിന് പിന്നാലെയാണ് അമീറിനെ നേരിട്ട് കണ്ട് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. തുടർന്ന് ഖത്തർ അമീറുമായി ഡോ. ശ്രീകർ റെഡ്ഡി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഒമാൻ അറ്റോർണി ജനറൽ ഓഫിസിന്റെ പേര് ‘പബ്ലിക് പ്രോസിക്യൂഷൻ’ എന്നാക്കി മാറ്റി. റോയൽ ഡിക്രി 80/2026 പ്രകാരമാണ് പേരുമാറ്റം.ഇത്...
16/09/2026

ഒമാൻ അറ്റോർണി ജനറൽ ഓഫിസിന്റെ പേര് ‘പബ്ലിക് പ്രോസിക്യൂഷൻ’ എന്നാക്കി മാറ്റി. റോയൽ ഡിക്രി 80/2026 പ്രകാരമാണ് പേരുമാറ്റം.

ഇത് വെറും പേരുമാറ്റമല്ലെന്നും സ്ഥാപനത്തിന്റെ യഥാർഥ ചുമതലകൾ വ്യക്തമാക്കുന്ന നിയമപരമായ മാറ്റമാണെന്നും അറ്റോർണി ജനറൽ നസർ ബിൻ ഖമീസ് അൽ സവാഈ പറഞ്ഞു.

പൊതുകേസുകൾ ആരംഭിക്കുക, കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുക, കേസുകൾ മുന്നോട്ട് കൊണ്ടുപോകുക, കോടതി വിധികൾ നടപ്പാക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് പബ്ലിക് പ്രോസിക്യൂഷന്റെ പ്രധാന ചുമതലകൾ.

2021ലെ അടിസ്ഥാന നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന്റെ ഭാഗമാണ്. അന്തർദേശീയ നിയമ സഹകരണം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിലുള്ള അന്തർദേശീയ വിശ്വാസം വർധിപ്പിക്കാനും പേരുമാറ്റം സഹായിക്കുമെന്ന് അൽ സവാഈ വ്യക്തമാക്കി.

മത്ര കേബിൾ കാർ പദ്ധതിയുടെ പ്രധാന അന്താരാഷ്ട്ര സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷൻ നടപടികളും പൂർത്തിയായി. സർക്കാർ വകുപ്പുകള...
16/09/2026

മത്ര കേബിൾ കാർ പദ്ധതിയുടെ പ്രധാന അന്താരാഷ്ട്ര സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷൻ നടപടികളും പൂർത്തിയായി. സർക്കാർ വകുപ്പുകളുടെ അന്തിമ പരിശോധനകളും അനുമതികളും ലഭിച്ച ശേഷമായിരിക്കും സർവിസ് ആരംഭിക്കുക. എന്നാൽ സർവിസ് തുടങ്ങുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

മത്ര ടെലിഫെറിക് കമ്പനിയാണ് കേബിൾ കാർ സർവിസ് നടത്തുന്നത്. മൂന്ന് സ്റ്റേഷനുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.

യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതിയുടെ പരിശോധനകൾ നടത്തിയത്. ഒമാനിലെ ആദ്യ കേബിൾ കാർ പദ്ധതിയായതിനാൽ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായവും തേടിയിരുന്നു.

ഇനി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ അന്തിമ പരിശോധനകളും അനുമതികളും പൂർത്തിയാക്കേണ്ടതുണ്ട്.

24-ാമത് അറബ് മീഡിയ സമ്മിറ്റ് ദുബായിൽ തുടക്കം; പ്രമുഖ മാധ്യമനേതാക്കൾ പങ്കെടുക്കും.
16/09/2026

24-ാമത് അറബ് മീഡിയ സമ്മിറ്റ് ദുബായിൽ തുടക്കം; പ്രമുഖ മാധ്യമനേതാക്കൾ പങ്കെടുക്കും.

ദുബൈയിൽ സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഓൺലൈനായി പരാതി നൽകാം. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ സ്മാർട്ട...
15/09/2026

ദുബൈയിൽ സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഓൺലൈനായി പരാതി നൽകാം. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ സ്മാർട്ട് സർവീസ് പോർട്ടൽ വഴിയാണ് പരാതി സമർപ്പിക്കേണ്ടത്.

ഇതിനായി Individuals വിഭാഗത്തിൽ പ്രവേശിച്ച് അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം New Request തിരഞ്ഞെടുക്കണം. തുടർന്ന് Legal Affairs Services വിഭാഗത്തിൽ ആവശ്യമായ സേവനം തിരഞ്ഞെടുത്ത് വിവരങ്ങൾ പൂരിപ്പിക്കണം. ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്‌ലോഡ് ചെയ്ത് പരാതി സമർപ്പിക്കാം.

പരാതി ലഭിച്ചാൽ ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിച്ച് ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. തൊഴിലുടമയോ കമ്പനിയോ ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കാൻ പാടില്ലെന്നാണ് നിയമം.

മസ്‌കത്തിൽ ബ്യൂട്ടി സലൂൺ സേവനങ്ങൾ ഉപയോഗിക്കുന്നവർ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി നിർദേ...
15/09/2026

മസ്‌കത്തിൽ ബ്യൂട്ടി സലൂൺ സേവനങ്ങൾ ഉപയോഗിക്കുന്നവർ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു. ഉപഭോക്താക്കൾ ലൈസൻസുള്ള സലൂണുകൾ തിരഞ്ഞെടുക്കുകയും ജീവനക്കാർ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

സലൂണുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കിയതാണെന്നും ഒറ്റത്തവണ ഉപയോഗിക്കേണ്ട സാധനങ്ങൾ വീണ്ടും ഉപയോഗിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പരിശോധിക്കണം. കോസ്മെറ്റിക് ഉൽപന്നങ്ങൾ യഥാർഥ പാക്കറ്റുകളിലും കണ്ടെയ്‌നറുകളിലും സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.

സലൂണിന്റെ പൊതുവായ ശുചിത്വം, ഉപകരണങ്ങളുടെ നിലവാരം, അണുനശീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയും ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സാധിക്കുമ്പോൾ വ്യക്തിഗത സൗന്ദര്യപരിചരണ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പകർച്ചവ്യാധികളുടെ വ്യാപനസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അറിയിച്ചു.

സൗദി ആകാശത്ത് ചന്ദ്രനും ശുക്രനും അടുത്തടുത്തായി; മനോഹര ആകാശക്കാഴ്ച.
15/09/2026

സൗദി ആകാശത്ത് ചന്ദ്രനും ശുക്രനും അടുത്തടുത്തായി; മനോഹര ആകാശക്കാഴ്ച.

Address


Alerts

Be the first to know and let us send you an email when Gulfgtv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share