
23/07/2025
പണം ഇല്ലാതിരിക്കുക പാപമല്ല… പഠനം നമ്മളാൽ നഷ്ടപ്പെടുന്നത് ശരിയല്ല
pioneer ബസ്സിലെ ഞങ്ങളുടെ തീരുമാനമായിരുന്നു കുട്ടികളുടെ കയ്യിൽ പൈസയില്ലെങ്കിൽ പോലും അവർക്ക് ബസിൽ കയറാൻ ഇടം കൊടുക്കണമെന്ന് , പലപ്പോഴും പൈസ കൊടുക്കാതെ പോകുന്ന കുട്ടികളെ ഞങ്ങൾക്കറിയാമായിരുന്നു എന്നിട്ടും ഞങ്ങൾ അവരെ കണ്ടില്ലെന്ന് നടിക്കാറുണ്ട് .. കാരണം അവർ പാവപ്പെട്ട വീട്ടിലെ കുട്ടികളായിരുന്നു ..!
പണ്ട് ബസ്സിൽ കയറിയിരുന്ന കുട്ടികളല്ലേ ഇപ്പോ ഭാവിയിൽ അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയറും അങ്ങിനെ പല ജോലിയിലുമുള്ളത് ❤️”
ബസ്സിന്റെ സീറ്റിലിരുന്ന് അവർ സ്വപ്നം കാണട്ടെ. പണം നൽകാൻ കഴിയാത്തതിന്റെ പേരിൽ ഒരു കുട്ടിയും പിന്നാക്കം പോകരുത് നമ്മളെക്കൊണ്ട് എന്താണോ ചെയ്യാൻ കഴിയുന്നത് അത് നമ്മൾ ചെയ്യുക 🙏