Parappur Vision

  • Home
  • Parappur Vision

Parappur Vision പറപ്പൂരിന്‍റെ സ്വന്തം ചാനല്‍

പറപ്പൂരിലെയും സമീപ പ്രദേശങ്ങളായ അന്നകര, തോളൂര്‍, ഊരകം, പോന്നോര്‍, എടക്കളത്തൂര്‍, മുള്ളൂര്‍, എലവത്തൂര്‍ എന്നിവിടങ്ങളിലെ വാര്‍ത്തകളും വിശേഷങ്ങളും സൗജന്യമായി അറിയുവാന്‍ ഈ പേജ്‌ ലൈക്ക്‌ ചെയ്യുക.

18/05/2025
12/05/2024

*തീപ്പെട്ടി കാണിച്ചാൽ ഞങ്ങൾ തീയിട്ട് കാണിക്കും⚡️⚡️* പാണെങ്ങാടൻ റോഡ് ബോയ്സ് ഇന്ന് 7:30 മുതൽ പൂഞ്ഞാർ നവധാര പാലാ അണിയിച്ചൊരുക്കുന്ന നാദ വിസ്മയം..

പറപ്പൂർ പാണേങ്ങാടൻ പൊറിഞ്ചു മകൻ വർക്കി (73 വയസ്സ്) നിര്യാതനായി. പറപ്പൂർ സെന്റ് ജോൺസ് മാർക്കറ്റിലെ വ്യാപാരിയാണ്. മൃതസംസ്ക...
31/07/2023

പറപ്പൂർ പാണേങ്ങാടൻ പൊറിഞ്ചു മകൻ വർക്കി (73 വയസ്സ്) നിര്യാതനായി.

പറപ്പൂർ സെന്റ് ജോൺസ് മാർക്കറ്റിലെ വ്യാപാരിയാണ്. മൃതസംസ്കാരം,
ചൊവ്വാഴ്ച (01/08/2023 ) ഉച്ചതിരിഞ്ഞ് 4 മണിക്ക്, പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ .

ഏനാമ്മാവ്, വാലിക്കുടം കുടുംബാംഗമായ ലില്ലിയാണ്, ഭാര്യ.

മക്കൾ : ഡോളി, ഡെന്നി
മരുമക്കൾ : ബെന്നി, ഷെറിൻ

https://www.youtube.com/live/HYV2_AXVCXY?feature=share👆*പറപ്പൂർ വിഷൻ യൂടൂബ് ചാനൽ*തോളൂർ സെന്റ് അൽഫോൺസാ ദേവാലയത്തിലെ വിശുദ...
23/07/2023

https://www.youtube.com/live/HYV2_AXVCXY?feature=share
👆*പറപ്പൂർ വിഷൻ യൂടൂബ് ചാനൽ*

തോളൂർ സെന്റ് അൽഫോൺസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ടി.സി.വി ഉത്സവ് ചാനൽ നമ്പർ :46) , പറപ്പൂർ വിഷൻ യൂടൂബ് ചാനൽ എന്നിവയിലൂടെ തത്സമയം കാണാവുന്നതാണ്.

വിശുദ്ധ അൽഫോൻസമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുത തിരുനാൾ

https://youtu.be/iXKu2ATiHlMഎടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയും പറപ്പൂര്‍ ഫുട്‌ബോള്...
10/04/2023

https://youtu.be/iXKu2ATiHlM

എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയും പറപ്പൂര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി പറപ്പൂര്‍ പള്ളി ഗ്രൗണ്ടില്‍ നടത്തുന്ന ടൂര്‍ണ്ണമെന്റിന് തുടക്കമായി. സി.വി പാപ്പച്ചന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് വി.കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പറപ്പൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻറ് എ.കെ.സുബ്രമണ്യൻ
വാർഡ് മെമ്പർ ഷീന വിൽസൺ , എഫ് സി. കേരള ഹെഡ് കോച്ച് പി.കെ.അസ്സീസ് തുടങ്ങിയവർ ആശംസകൾ നേർന്നു.ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ കെ സി.ഷാജു, ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ പി.ഡി.മൈക്കിൾ നന്ദി രേഖപ്പെടുത്തി .

പറപ്പൂരില്‍ നടക്കുന്ന അഖിലേന്ത്യ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ ശാസ്താ മെഡിക്.....

പറപ്പൂർ പഴയച്ചന്തയ്ക്ക് സമീപം ചൂണ്ടൽ ഔസേപ്പിൻ്റെ മകൻ തോമസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പറപ്പൂർ...
03/02/2023

പറപ്പൂർ പഴയച്ചന്തയ്ക്ക് സമീപം ചൂണ്ടൽ ഔസേപ്പിൻ്റെ മകൻ തോമസ് (53) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പറപ്പൂർ സെൻ്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും. ഭാര്യ: ഷീല. മക്കൾ: ടൈസൺ, ടിൻസി, ടിന. മരുമകൻ: ജിജോ.

ആദരാജലികൾ….തോളൂർ  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി കെ ലോറൻസ് ചേട്ടൻ അൽപസമയം മുൻപ് മരണപ്പെട്ടു.. കുറച്ച് നാളുകളായി ...
16/11/2022

ആദരാജലികൾ….

തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്
സി കെ ലോറൻസ് ചേട്ടൻ അൽപസമയം മുൻപ് മരണപ്പെട്ടു..

കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. കുറെയധികം വർഷങ്ങളായി കോൺഗ്രസ്സിൻ്റെ തോളൂർ മണ്ഡലം പ്രസിഡൻ്റ് എന്ന നിലയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

തോളൂർ പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിയെ കെട്ടിപെടുക്കുന്നതിൽ, പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ, സജീവമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിയോഗം പാർട്ടിക്ക് തീരാ നഷ്ട്ടം.. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു
..

കാരുണ്യ ചാരിറ്റബിൾ സൊ സൈറ്റി (Regd Nr R 647/04)തൃശൂർ - പറപ്പൂർ P O 680552പ്രസിദ്ധീകരണത്തിന് :സൗജന്യ നേത്ര പരിശോധന - തിമി...
22/10/2022

കാരുണ്യ ചാരിറ്റബിൾ സൊ സൈറ്റി (Regd Nr R 647/04)
തൃശൂർ - പറപ്പൂർ P O 680552

പ്രസിദ്ധീകരണത്തിന് :

സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാംപ് 2022 നവംബർ 27 ഞായറാഴ്ച :

പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നവംബർ 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പറപ്പൂരിലെ കാരുണ്യ പകൽ വീട്ടിൽ വെച്ച് നടത്തുന്നു.

അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥമാണ് പൂർണമായും സൗജന്യമായി നടത്തുന്ന ഈ ക്യാംപ്.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പകൽ വീട്ടിൽ രജിസ്‌റ്റർ ചെയ്യണം.

ക്യാംപിന് വരുന്നതിന്റെ തലേ ദിവസം ബ്ലഡ് പ്രഷർ , ഷുഗർ എന്നിവ പരിശോധിച്ചതിന്റെ റിസൽട്ടും മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ആ മരുന്നും ഡോക്ടറുടെ കുറിപ്പടിയും മൂന്ന് ദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കൊണ്ടുവരണം.
(മാനസിക സമ്മർദ്ദമുള്ളവർ ക്യാമ്പിൽ പങ്കെടുക്കരുതെന്ന് അറിയിക്കട്ടെ.)

രോഗി മാത്രം വന്നാൽ മതി . ഭക്ഷണം അവിടെ ലഭിക്കുന്നതാണ്.

കാരുണ്യയിൽ ബന്ധപ്പെടേണ്ട നമ്പർ :
0487 -2286889. ( പകൽ വീട് ഓഫീസ് )

സെക്രട്ടറി :
പി ഒ സെബാസ്റ്റ്യൻ- 94955 28558,
കോ-ഓർഡിനേറ്റർ :
സി ഡി ജോസൺ - 94470 85424

സി സി ഹാൻസൺ
പ്രസിഡണ്ട്
94472 69871

പി ഒ സെബാസ്റ്റ്യൻ
സെക്രട്ടറി
94955 28558

*കുടുക്ക പൊട്ടിച്ച് സഖ്യം കുരുന്നുകൾ...* പറപ്പൂർ റിംഗിംഗ് ബെൽസിന്റെ ആഭിമുഖ്യത്തിൽറോഡപകടങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന A...
22/10/2022

*കുടുക്ക പൊട്ടിച്ച് സഖ്യം കുരുന്നുകൾ...*
പറപ്പൂർ റിംഗിംഗ് ബെൽസിന്റെ ആഭിമുഖ്യത്തിൽ
റോഡപകടങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന Acts പ്രവർത്തകർക്ക് എളിയ സമ്പാദ്യം നീക്കിവെച്ച്
സഖ്യം. തൃശൂർ വെസ്റ്റ് എ.ഇ.ഒ, ശ്രീ.ബിജു പി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു.നാടിന് മാതൃകയാകുന്ന സഖ്യം പ്രവർത്തർകർക്ക്
അഭിനന്ദനം രേഖപ്പെടുത്തി. പറപ്പൂർ ആക്ട്സ് ജില്ലാ പ്രതിനിധി ശ്രീ. ജോർജ് മാത്യു പി കുട്ടികളുടെ സമ്പാദ്യം ഏറ്റ് വാങ്ങി .ശ്രീ. സജിത്ത് എം.എസ് ജീവൻ രക്ഷാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.പഞ്ചായത്ത് മെംബർ ഷീന വിൽസൻ, ശ്രീ.തോമാസ് ചിറമൽ, ശ്രീ.ഹംസ അബലത്ത് വീട്ടിൽ, കൊച്ചുത്യേസ്യ ജോജോ., തോളൂർ ഷാബു,, ഷാജി അറക്കൽ, ലിജി സാൻ്റി, ശ്രീനാഥ് പി.എസ്, ഡാൽവിൻ ജോൺസൻ, ലിഥിന മേരി, അതുൾജിസ്, ആൻ മേരിയ, ജാദവേദ്, ബോസ്കോ തോമസ്, നിയ എസ് ചിറ്റിലപ്പിള്ളി, സ്റ്റീവ് ഹാൻസൻ, ആൻജലിയ, ജെസ് മോൻ, ജെസ്ന മോൾ സിയോൺസാൻ്റി,.ആൻ സിറ്റ, സിയാന മരിയ, ആൻ്റോണിയ, കെവിൻ ഹാൻസൻ, ഇവാൻ ജൊറെനി, സറാ ഗ്രയ്സ്, ജോൺ സി എഫ്, ജെറിൽ പുത്തൂർ ,ശ്രീ.പി.ഒ.സെബാസ്റ്റ്യൻ രക്ഷാധികാരി സാൻറ്റി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി

Address


Alerts

Be the first to know and let us send you an email when Parappur Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share