4PMNews Bahrain

4PMNews Bahrain Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 4PMNews Bahrain, Broadcasting & media production company, Building 1351, Road 3329, Block.

Your most trusted source for live news and updates in Bahrain. 4PMNews is the top choice for Non-Resident Keralites in the region, featuring dedicated content for its Bahrain-based audience.

31/10/2025

ഏഷ്യൻ യൂത്ത് ഗെയിംസ്: ബഹ്‌റൈൻ അധ്യായത്തിന് വർണ്ണാഭമായ സമാപനം

തിരുവല്ല സ്വദേശി ബഹ്റൈനിൽ നിര്യാതനായി
31/10/2025

തിരുവല്ല സ്വദേശി ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര മനാമ:  ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ല സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കുന്നംതാനം...

31/10/2025

അന്താരാഷ്ട്ര സു​ര​ക്ഷാ ഉ​ച്ച​കോ​ടിയായ മനാമ ഡയലോ​ഗിന് തുടക്കമായി.

31/10/2025

ബഹ്‌റൈൻ സേക്രഡ് ഹാർട്ട് പള്ളി ഇനി “വികാരിയൽ തീർത്ഥാടന കേന്ദ്രം”: ചരിത്രപരമായ പദവി നവംബർ 1 മുതൽ

31/10/2025

ഇടത്തൊടി ഫിലിംസും ലിൻസാ ഫിലിംസും കോൺവെക്സ് മീഡിയയും ചേർന്ന് നിർമ്മിച്ച 'ഡബിൾ ഫീച്ചർ' ചിത്രങ്ങളായ 'അച്ഛൻ മാഷും' 'സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സും' ഇന്ന് വൈകീട്ട് ബഹ്റൈനിലെ ദാനാമോൾ എപിക്സ് തിയേറ്ററിൽ വെച്ച് പ്രദർശിപ്പിക്കും.

31/10/2025

നടനാകാൻ ചെന്നൈയിൽ പോയ ഞാൻ": ആദ്യ സ്വപ്നം വെളിപ്പെടുത്തി സംവിധായകൻ തുളസിദാസ്

ബഹ്റൈൻ പ്രവാസി നിര്യാതനായി https://www.4pmnewsonline.com/bahrain/112445.html
31/10/2025

ബഹ്റൈൻ പ്രവാസി നിര്യാതനായി https://www.4pmnewsonline.com/bahrain/112445.html

പ്രദീപ് പുറവങ്കര മനാമ: ബഹ്റൈൻ പ്രവാസിയും തൃശ്ശൂർ കരുവന്നൂർ പൊട്ടുച്ചിറ സ്വദേശിയുമായ ഷിഹാബ് ബഹ്റൈനിൽ...

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025-ലെ ഓണാഘോഷം കലവറ റസ്റ്റോറന്റിൽ വെച്ച് നടന്നു. കെ.പി...
29/10/2025

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025-ലെ ഓണാഘോഷം കലവറ റസ്റ്റോറന്റിൽ വെച്ച് നടന്നു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉൾപ്പെടെയുള്ള സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ചടങ്ങിൽ ആശംസകൾ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഏരിയ ട്രഷറർ ഷാൻ അഷ്‌റഫ് നന്ദി രേഖപ്പെടുത്തി.

പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ മാനവികതയാണ് നാം ആർജ്ജിക്കേണ്ടതെന്നും ഭൂമി സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും പ്രമുഖ പ...
29/10/2025

പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ മാനവികതയാണ് നാം ആർജ്ജിക്കേണ്ടതെന്നും ഭൂമി സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും പ്രമുഖ പ്രഭാഷകൻ എം.എൻ. കാരശ്ശേരി മാഷ് പറഞ്ഞു. ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ 'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഈയിടെ ഡോക്ടറ്റേറ്റ് ബിരുദം നേടിയ ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോനെ എം.എൻ. കാരശ്ശേരി ഉപഹാരം നൽകി ആദരിച്ചു. എബി തോമസ് സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

കോട്ടയം സി.എം.എസ്. കോളജ് അലുംനി അസോസിയേഷൻ ‘വിദ്യാസൗഹൃദം’ ബഹ്‌റൈൻ ചാപ്റ്റർ സെഗായയിലെ ബഹ്‌റൈൻ മലയാളി സി.എസ്.ഐ. ദേവാലയത്തിൽ...
29/10/2025

കോട്ടയം സി.എം.എസ്. കോളജ് അലുംനി അസോസിയേഷൻ ‘വിദ്യാസൗഹൃദം’ ബഹ്‌റൈൻ ചാപ്റ്റർ സെഗായയിലെ ബഹ്‌റൈൻ മലയാളി സി.എസ്.ഐ. ദേവാലയത്തിൽ ഫെല്ലോഷിപ്പ് ഗെറ്റ്-ടുഗെതർ സംഘടിപ്പിച്ചു. റവ. മാത്യൂസ് ഡേവിഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സി.എം.എസ്. കോളജ് അലുംനി അഫയേഴ്സ് കോഓർഡിനേറ്റർ പ്രൊഫ. ജേക്കബ് ഈപ്പൻ കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഏകദേശം 30 അലുംനി അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുകയും പഴയ കോളജ് സൗഹൃദങ്ങൾ പങ്കുവെക്കുകയും ചാപ്റ്റർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

യോഗത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി. സുധിൻ ഏബ്രഹാം (പ്രസിഡന്റ്), ബിനോയ് കെ.ജെ. (വൈസ് പ്രസിഡന്റ്), മോഹൻ ജോർജ് (സെക്രട്ടറി), ബീന സുനിൽ (ജോയിന്റ് സെക്രട്ടറി), സഞ്ജു ജേക്കബ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അനുഷ് ചാണ്ടി, ജേക്കബ് കെ. ജേക്കബ്, . ബിബിൻ സാമുവൽ, സാജൻ കുരുവില്ല, മധു ഫിലിപ്പ്, സിന്ദു ആനി, . ശ്രീജ ബോബി എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. പ്രിൻസിപ്പൽ, വികാരി, കോഓർഡിനേറ്റർ എന്നിവർ ഉൾപ്പെടുന്ന എക്‌സ്‌-ഓഫീഷിയോ ഘടനയും നിലവിൽ വന്നു.

വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബഹ്‌റൈനിൽ ദുരിതത്തിലായിരുന്ന മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ഹോപ്പ് ബഹ്‌റൈൻ ആശ്വാസമായ...
29/10/2025

വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബഹ്‌റൈനിൽ ദുരിതത്തിലായിരുന്ന മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ഹോപ്പ് ബഹ്‌റൈൻ ആശ്വാസമായി. ജോലി നഷ്ടപ്പെട്ട് താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയ ഈ കുടുംബത്തെ ഹോപ്പ് പുനരധിവസിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.

വിസ റദ്ദാക്കി നാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്തിന്റെ സഹായത്തോടെ ഹോപ്പ് പൂർത്തിയാക്കി. യാത്ര ചെയ്യാനാവശ്യമായ എയർ ടിക്കറ്റും മറ്റ് യാത്രാച്ചെലവുകളും ഹോപ്പ് വഹിച്ചു. സാബു ചിറമേൽ, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, ഷാജി ഇളമ്പിലായി, റെഫീഖ് പൊന്നാനി ഉൾപ്പെടെയുള്ള പ്രവർത്തകരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.

മനാമയിലെ ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാമ്പസ് പി.ടി.എ യോഗം ദിശാ സെന്ററിൽ വെച്ച് നടന്നു. ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷയ...
29/10/2025

മനാമയിലെ ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാമ്പസ് പി.ടി.എ യോഗം ദിശാ സെന്ററിൽ വെച്ച് നടന്നു. ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ പി.എം അശ്റഫ് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ആദിൽ, എം.ടി.എ. പ്രസിഡന്റ് നസ്‌നിൻ അൽതാഫ്, റിഫ ഏരിയ ഭാരവാഹികളായ മൂസ കെ. ഹസൻ, അഹ്മദ് റഫീഖ് എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ആശംസകൾ നേർന്നു.

Address

Building 1351, Road 3329
Block
333

Alerts

Be the first to know and let us send you an email when 4PMNews Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4PMNews Bahrain:

Share

About us

4PM News has been rated as the most preferred and trusted media among Non-Resident Keralites for getting the latest updates and live news of interesting, innovative, investigative and interactive content. The 24 x 7 reporting desk around the world make sure that the news content reaches the reader on time. The online operations are on the live website, Social Media handles such as Facebook along with YouTube.