Swathanthram

Swathanthram മലയാളം വെബ് പോർട്ടൽ

13/08/2023
22/09/2022
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണത്തിനും, പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്ന ഗിറ്റിനേക്കുറിച്ചുള്ള മൂന്ന് ഭാഗങ്ങളിൽ ...
21/07/2015

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണത്തിനും, പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്ന ഗിറ്റിനേക്കുറിച്ചുള്ള മൂന്ന് ഭാഗങ്ങളിൽ ആദ്യത്തേത്....
---------------------------------------------------------

ഗ്നു സാർവ്വജനിക അനുമതിപത്രത്തിന്റെ കീഴിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്വതന്ത്ര വികേന്ദ്രീകൃത പതിപ്പ് കൈകാര്യ ഉപകരണമാണ്(Distributed Version Control System) ഗിറ്റ്. നിലവിലുള്ള വേർഷൻ കണ്ട്രോൾ സിസ്റ്റങ്ങൾ കൊണ്ട് തന്റെ ആവശ്യം നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ലിനസ് സ്വയം ഒരെണ്ണം നിർമ്മിക്കാമെന്ന് തീരുമാനിക്കുകയും, അപ്രകാരം ജന്മമെടുക്കുകയും ചെയ്തതാണ് ഗിറ്റ്. (As always, a good piece of software is the result of a developer’s personal itch)

ഗിറ്റിനെ പറ്റിയുള്ള ഒരു ലേഖന പരമ്പര തുടങ്ങുകയാണു് സ്വതന്ത്രത്തിൽ. ഏറ്റവും ലളിതമായ ഭാഷയിൽ കാര്യങ്ങൾ പറയുക എന്നതു് മാത്രമാണ് ലേഖകന്റെ ലക്ഷ്യം.

വായിക്കുക: http://swathanthram.in/2014/12/git-intro/

http://swathanthram.in/2014/09/sfd_mal_logo/
15/09/2014

http://swathanthram.in/2014/09/sfd_mal_logo/

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണല്ലോ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം. ഇംഗ്ലീഷുകാര്‍ക്കും, പോര്‍ച്ചുഗീസ്സുകാര്‍ക്കും, ജര്‍മ്മന്‍കാര്‍ക്കും, ചൈനകാര്‍ക്കും മാത്രമല്ല ഇനി മലയാളികള്‍ക്കും സ്വന്തം ഭാഷയില്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന ലോഗോയുമായി പോസ്റ്റര്‍ അടിക്കാം.…

കേരള നിയമസഭ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് ..  മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും
17/07/2014

കേരള നിയമസഭ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് .. മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും

24/05/2014

പ്രൈവസി എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആള്‍ മാത്രം കാണുന്ന രീതിയിലുള്ള സംവിധാനമാണു്.ഞാന്‍ എന്റെ കൂട്ടകാരിയോടു് സംസാരിക്കുന്നതു് (രാഷ്ടീയമായാലും സല്ലാപമായാലും) സുക്കന്‍ബര്‍ഗോ,മോഡിയോ ഒബാമയോ കേള്‍ക്കാന്‍ എനിയ്ക്കു് താത്പര്യമില്ല. നമ്മുടെ ഭരണഘടനയുടെ ശില്പികള്‍ നമുക്കു് ഉറപ്പു് തന്നിട്ടുള്ള അവകാശമാണതു്. എത്രയോ ആളുകള്‍ സ്വന്തം ജിവന്‍ കൊടുത്തും നമുക്കു് തന്നെ സ്വാതന്ത്രയമാണതു്. നമ്മുടെ അടുത്ത തലമുറകള്‍ക്കും ഈ സ്വാതന്ത്ര്യങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ടതു് നമ്മുടെ ഓരോരുത്തരുടേയും കടമയാണു്.

എന്‍ക്രിപ്ഷനെക്കുറിച്ചും അതിന്റെ രാഷ്ടീയത്തെക്കുറിച്ചും സാങ്കേതികത്തെക്കുറിച്ചും ലളിതമായി പ്രവീണ്‍ അരിമ്പ്രാത്തൊടിയില്‍ എഴുതുന്നു.

എന്‍ക്രിപ്ഷന്‍ (ക്രിപ്റ്റോഗ്രഫി, ക്രിപ്റ്റോ) ഇന്നത്തെ സാഹചര്യത്തില്‍ ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്താന്‍ നമുക്കത്യാവശ്യമാണു്. അമേരിക്കയടക്കമുള്ള പല ഭരണകൂടങ്ങളും ഗൂഗിള്‍,ഫേസ്‌ബുക്ക് തുടങ്ങിയ കുത്തക കമ്പനികളും ലോകത്തെ കിട്ടാവുന്ന എല്ലാവരുടേയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നു് ഇന്നു് ന…

നാഴികക്കല്ലായി ഫയര്‍ഫോക്സ് 29ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ മോസില്ലാ...
30/04/2014

നാഴികക്കല്ലായി ഫയര്‍ഫോക്സ് 29

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ മോസില്ലാ ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് ഫയര്‍ഫോക്സ് 29 പുറത്തിറങ്ങി. ഒട്ടേറെ പുതുമകളുള്ള ഈ പതിപ്പ് ബ്രൗസറിന്റെ ചരിത്രത്തില്‍ വഴിത്തിരിവാവുകയാണ്. ഏപ്രില്‍ 29-നാണ് പുതിയ പതിപ്പ് ഇറങ്ങിയത്. ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് http://mozilla.org/firefox എന്ന വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

സ്വതന്ത്രത്തിൽ നിന്നും സ്വതന്ത്രമായൊരു പോസ്റ്റ്...---------------------------------------------------------പുത്തൻ സംരംഭക...
27/04/2014

സ്വതന്ത്രത്തിൽ നിന്നും സ്വതന്ത്രമായൊരു പോസ്റ്റ്...
---------------------------------------------------------

പുത്തൻ സംരംഭകർക്ക് പ്രാഥമിക മൂലധനം സ്വരൂപിക്കാനുള്ള ഒരു വഴിയാണു് ക്രൗഡ് ഫണ്ടിങ്ങ്. സാധാരണ രീതിയായ, ഒരാൾ ഒറ്റക്ക് സ്വന്തം സം‌രംഭത്തിനുള്ള സ്വത്തു സമ്പാദിക്കുന്നതിനു് ബദലായി, ഒരു ഉൽപന്നം, അല്ലെങ്കിൽ സേവനം വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു കൂട്ടം ആളുകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനെയാണു് ക്രൗഡ്ഫണ്ടിങ്ങ് എന്നു് പറയുന്നതു്.

http://swathanthram.in/2014/crowd-funding-part1/

ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നതെല്ലാം – ഇന്റര്‍നെറ്റ്, ഇമെയില്‍, പാട്ടുകള്‍, മാപ്പുകള്‍, തുടങ്ങി എല്ല...
24/04/2014

ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നതെല്ലാം – ഇന്റര്‍നെറ്റ്, ഇമെയില്‍, പാട്ടുകള്‍, മാപ്പുകള്‍, തുടങ്ങി എല്ലാ സൗകര്യങ്ങളും ഫയര്‍ഫോക്സ് ഓഎസ്സിലുണ്ട്. സിടിഇ (ZTE), അല്‍കാടെല്‍, ഗീക്സ്ക്ഫോണ്‍, എല്‍ജി, ഹ്വാവേ തുടങ്ങിയവര്‍ ഫയര്‍ഫോക്സ് ഓഎസ് ഫോണുകളിറക്കുന്നുണ്ട്. പാനസോണിക്കുമായി ചേര്‍ന്നു് സ്മാര്‍ട്ട് ടിവികളിലും ഫോക്സ്കോണുമായി ചേര്‍ന്നു് ടാബ്ലറ്റുകളിലും വയ (VIA) യുമായി ചേര്‍ന്നു് ഡെസ്ക്ടോപ്പുകളിലും ഫയര്‍ഫോക്സ് ഓഎസ് കൊണ്ടുവരാന്‍ മോസില്ല പദ്ധതിയിടുന്നുണ്ട്.

http://swathanthram.in/2014/firefox-os-intro/

ഗൂഗിളിനും പാര്‍ട്ണര്‍ കമ്പനികള്‍ക്കും പുറത്തുള്ളവര്‍ക്കു് ആന്‍ഡ്രോയിഡില്‍ സംഭാവന ചെയ്യാന്‍ പ്രയാസമായതിനാല്‍ (മലയാളം ഇന്റര്‍ഫേസിനുള്ള പിന്തുണ ഇതു വരെ ഗൂഗിള്‍ സ്വീകരിച്ചിട്ടില്ല) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ വളരെ ആവേശത്തോടെയാണ് ഫയര്‍ഫോക്സ് ഓഎസ്സിനെ സ്വീകരിക്കുന്നത്. പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയതിന് ശേഷമേ ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ സോഴ്സ് കോഡ് പുറത്തു് വിടാറുള്ളൂ. എന്നാല്‍, ഫയര്‍ഫോക്സ് ഓഎസ്സിലെ ഓരോ ചെറിയ മാറ്റവും ആര്‍ക്കും എപ്പോഴും കാണാവുന്നതാണ്.

#മലയാളം #തീക്കുറുക്കൻ #മൊബൈൽ #സ്വതന്ത്രം
[ചിത്രങ്ങൾ:വിക്കിമീഡിയ കോമ്മൺസിൽ നിന്നും.]

Adresse

Www. Swathanthram. In
Kerela
680555

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Swathanthram publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à Swathanthram:

Partager