Malayalees.ch

  • Home
  • Malayalees.ch

Malayalees.ch News Portal For Switzerland Malayalees

06/08/2025

Veranstaltung am 06.09.2025 in Küsnacht ZH. Be Friends Switzerland promotes Indian culture, supports the needy in India, and organizes cultural

സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ സംഗീത സന്ധ്യ, റ്റിൽജ ജെൻസ് ഒരുക്കുന്ന നാട്യവിസ്മയം. പ്രവാസ ലോകത്തു ഒരു...
16/07/2025

സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ സംഗീത സന്ധ്യ, റ്റിൽജ ജെൻസ് ഒരുക്കുന്ന നാട്യവിസ്മയം. പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് . നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായി വളർന്ന കേരളം സമാജം സ്വിറ്റ്സർലൻഡ് അതിന്റെ പ്രവർത്തനപാതയിൽ ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ ഒക്ടോബർ പതിനെട്ടാം തിയതി സാംസ്‌കാരിക സമ്മേളനത്തിനൊപ്പം ,നൃത്തവും സംഗീതവും കോർത്തിണക്കി " താളലയം " എന്ന പേരിൽ ബേണിൽ വിപുലമായ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ....

സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ സംഗീത സന്ധ്യ, റ്റിൽജ ജെൻസ് ഒരുക്കുന്ന നാട്യവിസ്മയം. പ്രവാസ ....

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗ...
03/07/2025

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗറൻ മുനിസിപ്പാലിറ്റിയുടെ ഓണററി പൗരനായാണ് ഫാദർ ആന്റോ പൂണോളിയെ തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും സേവനത്തിനായി എത്തുന്ന വൈദികരിൽ രാജ്യത്തിൻറെ പൗരത്വം നൽകി ആദരിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാദർ ആന്റോ പൂണോലി. പ്രവാസി മലയാളീ സമൂഹത്തിനു അഭിമാനമേകുന്ന ഒരു വാർത്തയായി ഈ ആദരവിനെ കാണാവുന്നതാണ് . മൗറൻ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിശുദ്ധ പീറ്റർ & പോൾ ഇടവകയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നൽകുന്ന മഹത്തായ പ്രേഷിത സംഭാവന,പ്രവർത്തന മികവ്, വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധത, സാമൂഹിക നീതി നേടിയെടുക്കാനുള്ള അക്ഷീണമായ പോരാട്ടം...

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞ....

സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്നേഹപൂർവ്വം തോ...
01/07/2025

സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്നേഹപൂർവ്വം തോമാച്ചായൻ എന്ന് വിളിച്ചിരുന്ന തോമസ് മണ്ണഞ്ചേരിക്ക് വെള്ളിയാഴ്ച യാത്രാമൊഴി. ശ്രീ തോമസ് മണ്ണഞ്ചേരി ,അദ്ദേഹത്തിന്റെ വേർപാട് എല്ലാവർക്കും വേദനാജനകമാണ്. ചികിത്സയുമായി കഴിഞ്ഞിരുന്ന അവസാന മാസങ്ങളിലും ശക്തമായ മനഃശക്തിയോടെ എന്തും നേരിടാൻ തോമാച്ചായൻ തയ്യാറായിരുന്നു. സ്വിറ്റ്സർലന്റിലെ സാമൂഹ്യ ജീവിതത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . ബാസലിലെ രണ്ടാം തലമുറയിലെ കുട്ടികൾ കുടുതലും ജനിച്ചത് 90 കളുടെ ആരംഭത്തിലാണ്.അവർക്ക് കലാപരമായൊരു വേദി ആവശ്യമെന്നു കണ്ട ഒരുപറ്റം മാതാപിതാക്കൾ ചേർന്ന് ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ എന്ന പേരിൽ കുട്ടികൾക്കായി സംഘടനാ തുടങ്ങി....

സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്....

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ബേണിൽ ആഘോഷപരിപാ...
01/07/2025

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ബേണിൽ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി . മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചുകൊണ്ട് പരിപാടികള്‍ക്ക്‌ തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ്‌ സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന്‌ പ്രെസിഡന്റ് ഡേവിസ് അരീക്കൽ അറിയിച്ചു. കെ എസ്സ് എസ്സ് കുടുംബാംഗങ്ങൾ ഒരുക്കുന്ന ഓണസദ്യ പന്ത്രണ്ട് മണിക്ക് ആരംഭിക്കും . ഗ്രഹാതുരത്വം ഉണർത്തുന്ന കലാവിരുന്നും കെ എസ്സ് എസ്സ് യൂത്തിന്റെ സിനിമാറ്റിക്ക് ഡാൻസുകളും, സംഗീതങ്ങളും, സ്കിറ്റുകളും, ഓണാഘോഷത്തിനു കൊഴുപ്പേകും . മലയാളത്തിന്റെ മാഹാത്മ്യം നിറയുന്ന പരിപാടികള്‍ അണിയിചോരുക്കാന്‍ പ്രെസിഡന്റിനോടൊപ്പം ,സെക്രട്ടറിയും മറ്റു കമ്മിറ്റി അംഗങ്ങളും അക്ഷീണം പ്രവര്‍ത്തിക്കുന്നു … സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഈ വര്ഷം ഒക്‌ടോബർ മാസം പതിനെട്ടാം തിയതി വിപുലമായ പരിപാടികളോടെ ബേണിൽ വെച്ച് ആഘോഷിക്കുന്നന്നതായി സംഘടനയുടെ പി ആർ ഓ അറിയിച്ചു .

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ബേണിൽ ആ...

Funeral Announcement With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Man...
01/07/2025

Funeral Announcement With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Mannancherry,loving father of Suresh Mannancherry, and Rajesh Mannancherry with his wife Anja Stampfli. A funeral service will be held onFriday, 4 July 2025, at the following times and locations: 14:00 – Holy MassRömisch-katholische Kirche St. Peter und PaulBaslerstrasse 51, 4123 Allschwil…...

Funeral Announcement With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Mannancherry,loving father of Suresh Mannancherry, and Rajesh Mannancherry with …

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ എക്സികുട്ടീവ് മെമ്പറും ,മുൻ പ്രെസിഡന്റുമായിരുന്ന ...
21/06/2025

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ എക്സികുട്ടീവ് മെമ്പറും ,മുൻ പ്രെസിഡന്റുമായിരുന്ന ശ്രീ ബിന്നി വെങ്ങപ്പള്ളിയുടെ പ്രിയ പിതാവ് ശ്രീ മാത്യു വർഗീസ് വെങ്ങപ്പള്ളിൽ (മാത്തച്ചൻ, 90 വയസ്സ്), ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . ഭാര്യാ ശ്രീമതി ത്രേസ്യാമ്മ മാത്യു റാന്നി ഇടിമണ്ണിക്കൽ കുടുംബാംഗമാണ് സംസ്കാരകർമ്മങ്ങൾ പിന്നീട് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ എക്സികുട്ടീവ് മെമ്പറും ,മുൻ പ്രെസിഡ.....

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്...
11/06/2025

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറു മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് ജൂൺ 7, 8 തീയതികളിൽ നടന്ന 20-)മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. രണ്ടു ദിനരാത്രങ്ങൾ ഹോംബ്രെക്ടികോണിൽ ജൂൺ 7, 8 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർത്ഥികളും കളം വിട്ടു....

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമ.....

സൂറിച് നിവാസി ശ്രീമതി ജാൻസി കരുമത്തിയുടെ ( WIFE OF VARGHESE KARUMATHY ) പ്രിയ പിതാവ് ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ...
03/06/2025

സൂറിച് നിവാസി ശ്രീമതി ജാൻസി കരുമത്തിയുടെ ( WIFE OF VARGHESE KARUMATHY ) പ്രിയ പിതാവ് ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . ശവസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (05.06.2025 ) രണ്ടുമണിക്ക് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ് സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, സംഘടനയുടെ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു

സൂറിച് നിവാസി ശ്രീമതി ജാൻസി കരുമത്തിയുടെ ( WIFE OF VARGHESE KARUMATHY ) പ്രിയ പിതാവ് ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന ...

ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാ...
14/03/2025

ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാസി ബീനാ വടക്കുംചേരിയുടെയും മാതാവാണു പരേത .മരുമക്കൾ ലിനി പറമ്പി ,ജോസ് വടക്കുംചേരി മൃതസംസ്ക്കാരം ഞായറാഴ്ച്ച(16-03-2025) വൈകീട്ട് 4 pm-ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ചെയ്യുന്നു.

ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെ....

സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ, സ്വദേശമായ മല്ലപ്പള്ളിയിൽ നിര്യാതനായി. സ്വിറ്റ്സർലൻഡിലെ ബേൺ (ബീൽ) ...
05/03/2025

സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ, സ്വദേശമായ മല്ലപ്പള്ളിയിൽ നിര്യാതനായി. സ്വിറ്റ്സർലൻഡിലെ ബേൺ (ബീൽ) നിവാസി ആയിരുന്നു. മുൻപ് ദീർഘകാലം പ്രസ്റ്റൻ (UK) നിവാസിയും ആയിരുന്നു. സംസ്ക്കാരം 2025 മാർച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പറ്റ (മല്ലപ്പള്ളി) സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു. ബേൺ (ബീൽ) നിവാസിയായ ഷീബ കോഴിമണ്ണിൽ സഹോദരിയാണ്. ആദരാഞ്ജലികൾ.

സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ, സ്വദേശമായ മല്ലപ്പള്ളിയിൽ നിര്യാതനായി. സ്വിറ്റ്സർലൻഡിലെ ബ....

കടുത്തുരുത്തി ,വാലാച്ചിറ ,ചേനക്കാല നടുപറമ്പിൽ N T തോമസിന്റെ ഭാര്യ ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (കുറവിലങ്ങാട് തൊണ്ടാംകു...
15/02/2025

കടുത്തുരുത്തി ,വാലാച്ചിറ ,ചേനക്കാല നടുപറമ്പിൽ N T തോമസിന്റെ ഭാര്യ ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗം) നിര്യാതയായി .

സ്വിറ്റ്സർലൻഡ് : ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (72 ) ഇന്നലെ ( 14.02.25) നിര്യാതയായി.കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗമ....

Address


Alerts

Be the first to know and let us send you an email when Malayalees.ch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalees.ch:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share