13/03/2024
പ്രിയപെട്ടവരെ...
കാര്യത്തിലേക്ക് വരാ..
ഏകദേശം മൂന്ന് മാസങ്ങളായി ഞാൻ യുക്കേയിൽ ഡിവോഴ്‌സ് കോച്ചിങ് &തെറാപ്പി സെസഷൻസ് ചെയ്യുന്നു... ഇതിനോടകം ഒരു ഇരുപതോളം ക്‌ളയന്റ്സ്ന് അവരുടെ ആവശ്യങ്ങൾ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ (മണി ബാക് ഗ്യാരണ്ടി ഉണ്ടേ ) നടത്തി കൊടുക്കാൻ കഴിഞ്ഞു എന്ന അഭിമാനം ഉണ്ട്😍
ബ്രിട്ടീഷ് ഓൺലൈൻ ഡിവോഴ്സ് എന്ന ഒരു പാരാ ലീഗൽ ടീമുമായി ഒരുമിച്ചു ചേർന്നാണ് ഈ സെർവീസുകൾ നൽകുന്നത്.
കല്യാണം കഴിച്ചു നല്ലൊരു കുടുംബ ജീവിതം മുന്നിൽ കണ്ടാണ് എല്ലാരും ഒരു പുത് ജീവിതത്തിലേക്ക് കാലെടുത്ത് വക്കുന്നത്..
ഒരു വിവാഹ മോചനത്തിലേക്ക് എത്തുന്നതിനു മുൻപ് നമ്മൾ അവസാന നടപടി ആയി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്..
ഭാര്യ /ഭർത്താവ് തമ്മിലുള്ള പ്രശ്നങ്ങൾ പരസ്പരം തുറന്ന് സംസാരിക്കാൻ കഴിയാത്ത, ഒത്തു തീർപ്പിൽ എത്തില്ല എന്നുറപ്പുള്ള കാര്യങ്ങൾ ഒരു രണ്ടു ഭാഗവും ഒരുപോലെ കേൾക്കുന്ന മീഡിയേറ്റർ അത് സുഹൃത്ത് ആകാം, വീട്ടുകാരിൽ ആരെങ്കിലുമാകാം.. പക്ഷേ ഓർക്കുക നിങ്ങൾ പങ്കുവക്കുന്ന ഇവരോട് പങ്കുവക്കുന്ന അതീവ വ്യക്തി പരമായ കാര്യങ്ങൾ നാളെ പൊതു സമൂഹം ഒരു ചർച്ച ആക്കി വക്കാൻ ഇടയാകുമോയെന്ന് മീഡിയേഷന് മുൻപേ ആലോചിക്കുക..
ഇങ്ങനെ ഒരു സാഹചര്യത്തിലാണ് നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ഹെൽപ്പ് വേണ്ടി വരുന്നത്...ഡിവോഴ്സ് എന്ന തീരുമാനത്തിൽ എത്തിയാൽ പിന്നെ നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ഹെൽപ്പ് അത്യാവശ്യം ആണ്.
നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ നിയമവശങ്ങൾ നന്നായി അറിയാവുന്ന, ഒരു മീഡിയേഷന് പോയില്ലെങ്കിൽ സാമ്പത്തികമായി ഉണ്ടാകാവുന്ന ബാധ്യതകൾ,നീണ്ട കോടതി പ്രോസാസുകൾ, അതിന്റെ താങ്ങാൻ കഴിയാത്ത ചിലവുകൾ നന്നായി രണ്ടു കൂട്ടരെയും ബോധവൽക്കരിക്കുന്ന, കുട്ടികളുടെ കസ്റ്റടി, മറ്റു സാമ്പത്തിക കാര്യങ്ങൾ രണ്ടു കൂട്ടർക്കും ഒരു തട്ട് കേടില്ലാതെ പരിഹരിക്കുന്ന ഒരു പ്രൊഫഷണൽ ഹെല്പ് ആണ് ഡിവോഴ്സ് കോച്ചിങ് നൽകുക...നിങ്ങൾ പങ്കു വക്കുന്ന വിവരങ്ങൾ കോൺഫിഡൻഷ്യൽ ആയി സൂക്ഷിക്കും എന്ന ഉറപ്പാണ് പ്രൊഫഷണൽ കോച്ച്കൾ നൽകുന്നത്.
ഡിവോഴ്സ് കോച്ചിങ് ന്റെ ആദ്യപടി, നിയമപരമായി എങ്ങനെ ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ ഭാര്യ /ഭർത്താവിന് ലീഗൽ എയ്ഡ് നടത്തിക്കൊടുക്കാം എന്നതാണ്.. ഇവിടുത്തെ പ്രൊഫഷണൽ ലോ ferms ആദ്യ സിറ്റിങ്ങിനു ചാർജ് ചെയ്യുന്നത് £500 പൗണ്ടാണ് പിന്നീട് മണിക്കൂർന് അവർ
£ 350-550 വരെ ചാർജ് ചെയ്യും. ഫീസു കൂടാതെ ആദ്യം കോഷൻ ഡിപ്പോസിറ്റ് പോലെ ഒരു £500 പൗണ്ട് മേടിച്ചു വക്കും..കേസ് തീരുമ്പോൾ എന്തേലും ബാക്കി ഉണ്ടേൽ അത് തിരിച്ചു തരുമെന്ന് പറയും. പക്ഷേ അവർ അയക്കുന്ന ഓരോ ഇമെയിൽ +ഫോൺ കോൾസ്, മറ്റു കമ്മ്യുണിക്കേഷൻ, വാറ്റ് എന്നൊക്കെ പറഞ്ഞു ഈ കാശ് അവർ തിരികെ തരില്ല.. ലോ ഫേമല്ലേ നമ്മൾ പരാതി പറഞ്ഞു മുട്ടാൻ ചെന്നാൽ അവർ ആദ്യം അയച്ചു തരുന്ന കടു കട്ടി അഗ്രിമെന്റ് വായിച്ചു നോക്കാൻ പറഞ്ഞു വിടും...ഇനി ഡിവോഴ്സ് ന്റെ കൂടെ സാമ്പത്തിക കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ £10,000-25,000 വരെ ആണ് അവർ ചാർജ് ചെയ്യുക.
ഇത്രയും ചൂഷണം നടക്കുന്ന ഇടത്ത് നമ്മുടെ സ്ഥാപനം വഴി ഡിവോഴ്സ് കോച്ചിങ് ഒരു സെഷൻ (ഒന്നര മണിക്കൂർ) £100
ഫിക്സഡ് ഡിവോഴ്സ് ഫീ £349,ക്ളീൻ ബ്രേക്ക് ഓർഡർ £899. ഫിക്സ്ഡ് ഡിവോഴ്സ് &ഫിനാൻഷ്യൽ സെറ്റിൽമെന്റ് £1699 ചെയ്ത് കൊടുക്കുന്നത്.
അതുപോലെ ഒരു ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒരു പ്രൊഫഷണൽ തെറാപ്പിയിലൂടെ പരിഹരിക്കാൻ രണ്ടു കൂട്ടരും ഒരുമിച്ചു തയാറായാൽ അതിനുള്ള ഓപ്ഷൻസും നമ്മൾ കൊടുക്കുന്നുണ്ട്.
നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ഈ വിവരങ്ങൾ ഉപകാരപ്പെടട്ടെ..
ഓർക്കുക..ഈ ദുർഘട സമയവും കടന്നു പോകും...🤗