08/08/2025
കിരാന്ന
കുന്നുകളിൽ
തീമഴ പെയ്ത ദിവസം
അന്നായിരുന്നു
അയാൾ ലോക പോലീസ് മുന്നിൽ
കസേരയിട്ടിരുന്നത്...
"എനിക്കറിയാരുന്നു...നീ പുകഞ്ഞ് പുറത്ത് ചാടുമെന്ന്..മ്മള് ഇങ്ങനേ നേർക്കു നേർ വരുമെന്ന്..."
സുന്നത്ത് കഴിഞ്ഞ ചെക്കൻ വരേ ആണവായുധം ഉണ്ടെന്നും പറഞ്ഞ് ആളൂകളേ വിരട്ടി നടക്കുമ്പോൾ അവൻ്റേ ആണവ ഭരണിക്ക് തന്നേ തീയിടണമെങ്കിൽ അത് അറിഞ്ഞുകൊണ്ടുള്ള കളിയാണ്..
അത് കൊള്ളുന്നത് പാകിസ്ഥാന് ആവില്ല,അതിൻ്റേ യഥാർഥ മുതലാളിയുടേ നെഞ്ചത്താവും,അവൻ ഇപ്പം നിലവിളിച്ചോണ്ട് വരുമെന്ന്...
ഇന്ത്യ അങ്ങനൊരു കോൺഫിഡൻസ് ലെവലിൽ എത്തണമെങ്കിൽ,അതേ സമയം പാകിസ്ഥാനേ കൈയ്യയച്ച് സഹായിക്കും എന്ന് കരുതിയ ചൈന മിതത്വം പാലിച്ചതും,റഷ്യയുടേ മൗനസമ്മതവും,ഇസ്രേയൽ അമേരിക്കൻ നിലപാട് നോക്കാതേ ഇന്ത്യയേ സപ്പോർട്ട് ചെയ്തതും,ബ്രിക്സ് രാജ്യങ്ങൾ ഞാനൊന്നുമറിഞ്ഞില്ല രാമനാരയണ എന്ന് മട്ടം പിടിച്ചതും,യൂറോപ്യൻ യൂണിയൻ മോദിയേ പിണക്കാതിരിക്കാൻ ശ്രദ്ധിച്ചതൂം അമേരിക്കയൂടേ പതിവ് അടവ് നയങ്ങൾ പാളി പോയ നിമിഷങ്ങളാണ്...
തിരിച്ചടിക്കണമെങ്കിൽ,അമേരിക്കയുടേയോ ചൈനയുടേയോ വിമാനങ്ങൾ പറന്ന് പൊങ്ങണം,അത് പറക്കും മുന്നേ വന്ന ഡ്രോണുകളും,ഡമ്മികളും ഇന്ത്യൻ അതിർത്തി കടക്കും മുന്നേ ചാമ്പലായി...
അതോടേ അമേരിക്ക എഫ് 15 വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പാകിസ്ഥാനേ വിലക്കി..
അല്ലെങ്കിൽ അമേരിക്കയുടേ യുദ്ധവിമാന ബിസിനസ്സ് അന്നുകൊണ്ട് പൂട്ടി കെട്ടിയേനെ...
കരുതിയതിനപ്പുറം ഇന്ത്യ വളർന്നു എന്നും,കിരാന്ന കുന്നുകൾ അമേരിക്കൻ സംരക്ഷണയിൽ ആണെന്ന് അറിഞ്ഞിട്ടൂം ബ്രഹ്മോസ് അവിടെ പാഞ്ഞ് കയറണമെങ്കിൽ,
വിട്ടവൻ കരുതി തന്നേയാണ് കളിക്കുന്നത് എന്ന് ട്രംപിന് മനസിലായി..
മൈ ഫ്രണ്ട് ഈസ് ഡേഞ്ചറസ്...
വർഷങ്ങളായുള്ള അമേരിക്കയുടേ പാക് സ്നേഹം അത് വഴി പലവിധ ഊക്കുകളും ഇന്ത്യ വാങ്ങിയതും ഇത്തവണ ചോദ്യം ചെയ്യപെട്ടു എന്നല്ല പാക് സൈനിക മേധാവിക്ക് വിരുന്നൊരുക്കി അമളിക്ക് പകരം വെച്ചു...
താനാണ് യുദ്ധം നീർത്തിപ്പിച്ചത് എന്ന് അമേരിക്കൻ ഇന്ത്യക്കാർ എടുത്ത് ട്രോളി കൊന്നപ്പോൾ അതിനേ അമേരിക്കൻ ജനതയും വിശ്വസിച്ചില്ല,മൈ ഫ്രണ്ട് ആണേൽ ഏറ്റുപിടിച്ചതുമില്ല...
ഇന്ത്യൻ നിലപാടറിയുന്ന ലോകരാജ്യങ്ങളൂടേ ഇടയിൽ ട്രംപ് ഒരു കോമാളി ആയി...
പിന്നേ,
ചൈനയുടേ നേരേ എയ്ത് സ്വന്തം കുണ്ടിക്ക് തന്നേ കൊണ്ട തീരുവാസ്ത്രം ഇന്ത്യയ്ക്ക് നേരേ പ്രയോഗിച്ചു...
റഷ്യൻ എണ്ണ വാങ്ങിക്കുന്നതിനുള്ള പിണക്കം മാത്രമല്ല..
പികിസ്ഥാനിൽ നിന്നും എണ്ണ വാങ്ങിപ്പീക്കുന്ന അവസ്ഥയിലെത്തിക്കും എന്ന് വരേ വെല്ലു വിളിച്ചു..
എന്നിട്ടും മൈ ഫ്രണ്ട് മൈൻഡ് ചെയ്തില്ല...
ചുങ്കം കൂട്ടി ഉത്തരവ് ഇറക്കിയിട്ടും മൈൻഡില്ല..
വീണ്ടും കൂട്ടിയിട്ടും മൈ ഫ്രണ്ട് ചീത്തവിളീച്ചില്ല...
പകരം,
സ്വന്തം വിശ്വസ്ഥനേ ട്രംപിൻ്റേ പരമ്പരാഗത ശത്രുവായ റഷ്യയിലേക്ക് വിട്ടു
ഫ്രണ്ടാണേൽ അമേരിക്കയുടേയും ഇന്ത്യയുടേയും പൊതു ശത്രുവായ ചൈനയ്ക്കും പോകാൻ തീരുമാനിച്ചു..
അങ്ങനൊരു തീരുമാനം മൈ ഫ്രണ്ട് എടുക്കാൻ കാരണം ഓപറേഷൻ സിന്ധൂർ സമയത്ത് ചൈന കാണിച്ച ബുദ്ധിപരമായ മൗനം റഷ്യയുടേ അറിവോട് കൂടിയായിരുന്നു..
അതായത്
മറഞ്ഞ് നിൽക്കുക
എന്നിട്ട്
ഇന്ത്യയൂടേ സുഹൃത്തായി ഭാവിക്കുകയും
പാകിസ്ഥാന് വേണ്ടി ആയുധം നൽകുകയും,അതുവഴി അവിടെ സൈനിക സഹകരണം വർദ്ധിപ്പിക്കുകയും ചൈനയ്ക്ക് ചെക്ക് വെക്കുകയും ചെയ്യുക.
പിന്നേ
ഇന്ത്യ ചൈനാ വിരോധം വർദ്ധിപ്പിച്ച് മേഖലയിൽ സൈനികപരമായി ഇടപെടാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുക എന്ന അമേരിക്കയുടേയും ട്രംപിൻ്റേയും തന്ത്രം ബ്രിക്സ് രാജ്യങ്ങളുടേ കൂട്ടായ്മ കൊണ്ട് മോദി പൊളിച്ചു...
അതിൻ്റേ വിജയമാണ് ചൈനയ്ക്ക് പോകാൻ മോദി തീരുമാനിച്ച കാരണങ്ങളിൽ ഒന്ന്....
ഉക്രൈയിനേ ഈ ദുരന്തത്തിൽ എത്തീക്കുകയും,ഉക്രൈൻ പ്രസിഡൻ്റിനേ അപമാനിക്കുകയും വിരട്ടി ധാതുസമ്പത്ത് എഴുതി വാങ്ങുകയും ചെയ്ത ആ ചതി പോലൊന്നാണ് പാകിസ്ഥാനേ വെച്ച് ആസൂത്രണം ചെയ്തത്,അവിടെ ചൈനകൂടി ഉണ്ടായോണ്ട് അത്രവേഗത്തിൽ പണി നടന്നില്ല...
പിന്നേ ട്രംപിന് മുന്നിൽ മാർഗ്ഗമൊന്നുമില്ല....
ചുങ്കം ചുമത്തി പാടു പെടുവിക്കുക...
അതയാൾ ചെയ്യുന്നു...
ഈ ചുങ്കവർദ്ധനവ് ഇന്ത്യയേ ബാധിക്കാതിരിക്കില്ല...
പക്ഷേ സിംപിളി തിരീച്ച് പിടിക്കും..
പത്തറുപത് ദിവസം രാജ്യം മൊത്തം അടച്ചിട്ട് ജി ഡി പി വർദ്ധിപ്പിക്കാൻ അറിയാമെങ്കിൽ
ഇതും അതിൻ്റേ വഴിക്ക് നീങ്ങൂം...
പക്ഷേ ഒന്നോർക്കുക..
ഇന്ത്യ ലോകത്തിലേക്ക് ഏറ്റവൂം കൂടുതൽ കയറ്റുമതി ചെയ്യുന്നത് തലച്ചോറാണ്...
ഇന്ത്യൻ തലച്ചോർ..
ചുങ്കങ്ങൾ ഒന്നും ചോദിക്കാതേ..
പണയപെടുത്തിയ പല തലച്ചോറൂകളും ഇന്ത്യവിരൂദ്ധതയിൽ ഒരുമിച്ചാൽ..
പുതിയ ലോകം നിയന്ത്രിക്കാൻ മ്മളും ഉണ്ടാവും...
അതാണ് മോദിയുടേയും രാജ്യത്തിൻ്റേയും മ്മടേയും കോൺഫിഡൻസ്...
നിങ്ങളെന്തേലും കാണിക്കണ്ണാ...ട്രം പേ
മ്മളേ കണ്ടു തൊഴാൻ വന്ന കൊളംബസ്സ് വരുന്ന വഴിയിൽ കോണകം പോലുമില്ലാതേ തേരാപാരാ നടന്ന ടീംസ് തന്നല്ലേ നിങ്ങൾ..
✍️✍️ഹിമവാൻ രുദ്രൻ