
20/01/2024
പ്രിയമുള്ളവരെ
യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി ഞാൻ വീണ്ടും നിയോഗിക്കപ്പെട്ടിരിക്കുകയാണ്...
ഇന്നലകളിൽ നിങ്ങൾ നൽകിയ എല്ലാവിധ പിന്തുണകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ജനുവരി 21ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ പള്ളി ഹാളിൽ വച്ച് പുതിയ നിയോഗം ഔപചാരികമായി ഏറ്റെടുക്കുകയാണ്..
നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ എളിയ ചടങ്ങ് മഹനീയമാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു വിശ്വസ്തതയോടെ
നിങ്ങളുടെ സ്വന്തം
അനിൽ കനകൻ