Adoor Express

Adoor Express Independent,Honest & Diginifed Voice of Adoor

അടൂർ നഗരസഭ ചെയർമാനായി .കെ മഹേഷ്കുമാറിനെ തെരഞ്ഞെടുത്തു.
02/07/2025

അടൂർ നഗരസഭ ചെയർമാനായി .കെ മഹേഷ്കുമാറിനെ തെരഞ്ഞെടുത്തു.

കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് എസ് ബിനു അന്തരിച്ചു.ആദരാഞ്ജലികൾ 🌹
01/07/2025

കോൺഗ്രസ് അടൂർ
ബ്ലോക്ക് പ്രസിഡന്റ്
എസ് ബിനു അന്തരിച്ചു.

ആദരാഞ്ജലികൾ 🌹

അടൂരിൽ പ്രവർത്തിച്ചിരുന്ന കരിക്കിനേത്ത് സിൽക്ക് ഗലേറിയ ടെക്സ്റ്റയിൽസ് അടച്ചുപൂട്ടി മുതലാളി മുങ്ങി. അടച്ചത് അറിയാതെ പതിവു...
30/06/2025

അടൂരിൽ പ്രവർത്തിച്ചിരുന്ന കരിക്കിനേത്ത് സിൽക്ക് ഗലേറിയ ടെക്സ്റ്റയിൽസ് അടച്ചുപൂട്ടി മുതലാളി മുങ്ങി. അടച്ചത് അറിയാതെ പതിവുപോലെ ജോലിക്ക് വന്ന് തൊഴിലാളികൾ. ഈ മാസത്തെ ശമ്പളം പോലും കൊടുത്തില്ല. 85 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായി ഒരു ജീവനക്കാരി പറഞ്ഞു

വിമാനയാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് 'ബ്ലാക്ക് ബോക്സ്'. എന്നാൽ, എന്താണ് ഈ ബ്ല...
24/06/2025

വിമാനയാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് 'ബ്ലാക്ക് ബോക്സ്'. എന്നാൽ, എന്താണ് ഈ ബ്ലാക്ക് ബോക്സ്? യഥാർത്ഥത്തിൽ ഇത് കറുത്ത നിറമല്ല, തിളക്കമുള്ള ഓറഞ്ച് നിറമാണ്! വിമാന അപകടങ്ങളിൽ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന ഈ നിർണ്ണായക ഉപകരണത്തെക്കുറിച്ച് ചില കാര്യങ്ങൾ നോക്കാം.
എന്താണ് ബ്ലാക്ക് ബോക്സ്?
വിമാനത്തിന്റെ പ്രവർത്തനങ്ങളെയും കോക്ക്പിറ്റിലെ സംഭാഷണങ്ങളെയും റെക്കോർഡ് ചെയ്യുന്ന രണ്ട് പ്രധാന ഭാഗങ്ങളുള്ള ഒരു ഉപകരണമാണിത്. അപകടങ്ങൾ സംഭവിക്കുമ്പോൾ, അതിന്റെ കാരണം കണ്ടെത്താൻ സഹായിക്കുന്ന അമൂല്യമായ വിവരങ്ങൾ ഈ ബോക്സുകളിൽ നിന്നാണ് ലഭിക്കുന്നത്.
* ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ (FDR - Flight Data Recorder):
* വിമാനത്തിന്റെ വേഗത, ഉയരം, പറക്കുന്ന ദിശ, എൻജിന്റെ പ്രവർത്തനം, ചിറകുകളുടെ സ്ഥാനം തുടങ്ങി 88-ൽ അധികം ഫ്ലൈറ്റ് പാരാമീറ്ററുകൾ ഇത് രേഖപ്പെടുത്തുന്നു.
* അവസാനത്തെ 25 മണിക്കൂറിലെ വിവരങ്ങൾ വരെ ഇതിൽ സൂക്ഷിക്കാൻ കഴിയും. ഒരു വിമാനം എങ്ങനെയാണ് പറന്നതെന്നും എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചുവെന്നും ഇതിലെ ഡാറ്റയിലൂടെ മനസ്സിലാക്കാം.
* കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR - Cockpit Voice Recorder):
* വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിലെ എല്ലാ ശബ്ദങ്ങളും ഇത് രേഖപ്പെടുത്തുന്നു. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം, എൻജിൻ ശബ്ദങ്ങൾ, മുന്നറിയിപ്പ് അലാറങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
* സാധാരണയായി അവസാനത്തെ 2 മണിക്കൂറിലെ ഓഡിയോയാണ് CVR റെക്കോർഡ് ചെയ്യുന്നത്. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കോക്ക്പിറ്റിൽ എന്താണ് സംഭവിച്ചതെന്ന് ഇത് വ്യക്തമാക്കാൻ സഹായിക്കും.
എന്തുകൊണ്ട് ബ്ലാക്ക് ബോക്സ് ഇത്ര പ്രധാനമാണ്?
* അതിജീവന ശേഷി: വിമാന അപകടങ്ങളിൽ ഉണ്ടാകുന്ന അതിതീവ്രമായ ആഘാതങ്ങളെയും (പല ടൺ ഭാരത്തിന്റെ സമ്മർദ്ദം), തീവ്രമായ ചൂടിനെയും (1000°C വരെ ഒരു മണിക്കൂറോളം), കൂടാതെ കടലിന്റെ ആഴത്തിലെ (6000 മീറ്റർ വരെ) ജലസമ്മർദ്ദത്തെയും അതിജീവിക്കാൻ കഴിവുള്ള രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
* തിരിച്ചറിയാൻ എളുപ്പം: ഓറഞ്ച് നിറമായതുകൊണ്ട് തന്നെ അപകടസ്ഥലത്ത്, പ്രത്യേകിച്ച് അവശിഷ്ടങ്ങൾക്കിടയിലും വെള്ളത്തിനടിയിലും ഇത് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു.
* ബീക്കൺ സിഗ്നൽ: വെള്ളത്തിൽ വീണാൽ, ബ്ലാക്ക് ബോക്സ് ഒരു പ്രത്യേക ബീക്കൺ സിഗ്നൽ പുറത്തുവിടും. ഇത് ഏകദേശം 30 ദിവസത്തോളം സിഗ്നലുകൾ നൽകിക്കൊണ്ടിരിക്കും, ഇത് തിരച്ചിൽ സംഘങ്ങളെ ബോക്സിലേക്ക് നയിക്കാൻ സഹായിക്കുന്നു.
ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് വിമാന അപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നത്. ഇത് ഭാവിയിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കുന്നതിന് നിർണ്ണായകമായ പാഠങ്ങൾ നൽകുന്നു. വിമാനയാത്ര സുരക്ഷിതമാക്കുന്നതിൽ ഈ കുഞ്ഞൻ പെട്ടിക്ക് വലിയ പങ്കുണ്ട്!
ഈ അറിവ് നിങ്ങൾക്ക് പുതിയതായിരുന്നോ? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക! 👇
#ബ്ലാക്ക്ബോക്സ് #വിമാനസുരക്ഷ #അറിവ് #വിമാനയാത്ര #സാങ്കേതികവിദ്യ

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ ഭൗതികശരീരം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്ക...
24/06/2025

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ ഭൗതികശരീരം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിൽ വച്ചപ്പോൾ മന്ത്രി വി എൻ വാസവൻ സംസ്ഥാന സർക്കാരിന് വേണ്ടി അന്തിമോപചാരം അർപ്പിച്ചു.🌹

അടൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച മലയാള നാടക സംഘം അടൂർ മാനസയുടെ പുതിയ നാടകമായ "നഗര കാക്കകൾ" എന്ന നാടകത്തിന്റെ തിരിക...
24/06/2025

അടൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച മലയാള നാടക സംഘം അടൂർ മാനസയുടെ പുതിയ നാടകമായ "നഗര കാക്കകൾ" എന്ന നാടകത്തിന്റെ തിരികൊളുത്തൽ ചാല പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു. സംസ്ഥാന നാടക ഗുരുപൂജ അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ നാടകത്തിന്റെ തിരികൊളുത്തൽ നിർവഹിച്ചു. പ്രശസ്ത നാടക രചയിതാവ് വേണു വെങ്കിട്ടക്കലിന്റെ രചനയിൽ ചന്ദ്രൻ സാരഥിയാണ് സംവിധാനം നിർവഹിക്കുന്നത്. ചെമ്പഴന്തി ചന്ദ്രബാബു ഗാനരചനയും കേരളപുരം ശ്രീകുമാർ സംഗീത സംവിധാനവും ചെയ്യുന്നു. നിർമ്മാതാവ് ഡൈനി ജോർജ് നാടകത്തിന്റെ സ്ക്രിപ്റ്റ് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി ബി ഹർഷകുമാർ,പഴകുളം സുഭാഷ്,കെ കുമാരൻ,അഡ്വ എസ് മനോജ്,റോഷൻ ജേക്കബ്,സുനിൽ മൂലയിൽ, പി രവീന്ദ്രൻ, ജെയിംസ് ചങ്ങനാശ്ശേരി,ഡി ഉദയൻ,അഷ്കർ മേട്ടുംപുറം,, ദിവ്യ, അജയൻ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ആഗസ്റ്റ് ആദ്യവാരം മുതൽ നാടകം അരങ്ങിൽ എത്തും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു: +91 90612 47824

23/06/2025

രാഹുലിനെ സഹായിക്കുക.

04/06/2025

അടൂർ ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം. നാലുപേർക്ക് ഗുരുതര പരിക്ക്

ജമ്മുകശ്മീരില്‍ പാക്  ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് വീരമൃത്യു വരിച്ചത്🌹🌹🇮🇳🇮🇳
09/05/2025

ജമ്മുകശ്മീരില്‍ പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് വീരമൃത്യു വരിച്ചത്
🌹🌹🇮🇳🇮🇳

അടൂർ ചേന്നംപള്ളി വായനശാല ജംഗ്ഷനിൽ അപകടം.
12/04/2025

അടൂർ ചേന്നംപള്ളി
വായനശാല ജംഗ്ഷനിൽ അപകടം.

18/03/2025

അടൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് MVD ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കുക.

ലോകം കണ്ട ഏറ്റവും ധീരയായ വനിതകളിൽ ഒരാളുടെ പേര് തീർച്ചയായും സുനിതാ വില്യംസ് എന്ന് തന്നെയാവും. ഏഴു ദിവസത്തെ ബഹിരാകാശ ദൗത്യ...
17/03/2025

ലോകം കണ്ട ഏറ്റവും ധീരയായ വനിതകളിൽ ഒരാളുടെ പേര് തീർച്ചയായും സുനിതാ വില്യംസ് എന്ന് തന്നെയാവും. ഏഴു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ഇറങ്ങി തിരിച്ചുവരാൻ ആകാതെ കുടുങ്ങിപോയത് 9 മാസമാണ്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാലയളവ് ആണത്.
ബുധനാഴ്ചയോടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാറി ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തും.
ഇവരുടെ ഇച്ഛാശക്തിയും മനോധൈര്യവും അംഗീകരിക്കേണ്ടത് തന്നെയാണ്. ആരോഗ്യത്തോടെ തിരിച്ചെത്തട്ടെ.

അഭിമാനം മാത്രം ♥️🇮🇳

Address

Adoor

Website

Alerts

Be the first to know and let us send you an email when Adoor Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adoor Express:

Share