05/10/2025
നന്ദി...
നന്ദി.
ഗാസയിലെ കുഞ്ഞുങ്ങൾക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ അത് പകർന്നു നൽകാൻ അവരോടൊപ്പം ഇരുന്നു കഴിപ്പിക്കാൻ മലയാളത്തിൽ നിന്നും ഒരു പെൺകുട്ടി രശ്മി.
അതെ ഒരു പ്രശസ്തിയുടെയും ആവരണവും ഇല്ലാതെ സ്നേഹത്തോടെ തൻ്റെ കർമ്മമാണ് എന്ന് കരുതി പോകുന്ന പെൺകുട്ടി.
2018 ൽ പ്രളയ കാലത്തും,ചൂരൽ മലയിലെ ഉരുൾപൊട്ടലിലും ഈ കുട്ടിയെ കണ്ടു
മൃതശരീരങ്ങളെ കഴുകി വൃത്തിയാക്കാനും മറ്റുമുള്ള സന്നദ്ധ പ്രവർത്തനത്തിൽ .
PRO മാനേജ്മെൻ്റ് വഴി ഫോട്ടോഗ്രാഫർമാരെ മുൻപിൽ നിറുത്തി കാണിക്കുന്ന ഗോഷ്ടികളായി സേവന പ്രവർത്തനം അധഃപതിച്ചു പോയ ഈ നാട്ടിൽ മകളെ, നിന്നോട് എന്ത് നന്ദിയാണ് പ്രകടിപ്പിക്കേണ്ടത്, എങ്ങനെയാണ് കുട്ടി നിന്നെ വിളിക്കേണ്ടത്
കേരളത്തിൻ്റെ പൈതൃക സ്നേഹത്തെ പൂമഴയായി പെയ്യിക്കുന്ന നീ മകളാണോ?പലകാര്യങ്ങളിലും നീ അമ്മയാണോ? അതോ സഹോദരിയോ ?
കാണുക മതത്തിൻ്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പേറൂന്നവരോട് കുരലു പൊട്ടി ഹിന്ദു ഹിന്ദു എന്ന് വിളിക്കുന്ന ടീച്ചർ മാരോട്, ഹിന്ദു ധർമത്തിൻ്റെ പേര് പറഞ്ഞ് മുസ്ലീമിനെ വെട്ടി വീഴ്ത്തുന്നവരോട് പള്ളികളിൽ ഇരുന്നു മുസ്ലീം സ്നേഹം വിളമ്പുന്നവരോട് ഗാസയുടെ അപ്പുറവും ഇപ്പുറവും ഉള്ള മുസ്ലീമുകളോട്, ഞാനടങ്ങുന്ന പൊതു പ്രവർത്തകരോട് മാതൃകയാക്കുക ഈ പെൺകുട്ടിയെ. സ്ത്രീസമത്വത്തിൻ്റെ വലിയ വായിൽ പറയുന്നവരെ കാണുന്നില്ലേ നിങ്ങൾ.
ആദ്യമായി ഗാസയിലെ ദാഹം തീർക്കാൻ ഒരു മലയാളി മകൾ തന്നെ എത്തിയല്ലോ.
നമുക്കേവർക്കും അഭിമാനിക്കാം.
വംശഹത്യ മുനമ്പുകളിൽ വിശന്നു മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾ,
നാണം മറക്കാൻ ഒരു തുണ്ട് തുണികഷ്ണമില്ലാത്ത യുവതികൾ
പകുതി ശരീരം അറ്റുപോയ യുവാക്കൾ ഭസ്മീകരിക്കപ്പെട്ട നാട്.
ലോകമേ നിനക്ക് ഈ കുട്ടികളുടെ ഒപ്പം നടക്കാമോ..
ഗാസയുടെ വിശപ്പുമാറ്റമോ ..
മരുന്നു കൊടുക്കാമോ..
വീണ്ടും മകളെ..
നന്ദി
നീ കാണിച്ച ധൈര്യത്തിനും സ്നേഹത്തിനും നന്ദി ..
എന്നെ പോലെയുള്ള ഭീരുക്കൾക്ക്
നഷ്ടപ്പെടാനുള്ളവർക്ക് വേണ്ടിയുള്ളതല്ല ഈ ലോകം..
രശ്മിമാർക്ക് വേണ്ടി ഉള്ളതാണ്.
- ടി. ശശിധരൻ