
03/01/2025
... മേഘമലയുടെ താഴ്‌വാരത്തിലൂടെ
നടക്കുമ്പോഴാണ് ഈ കുഞ്ഞാപ്പി മഞ്ഞപ്പൂക്കളെ കണ്ടത്. കണ്ണെടുക്കാൻ തോന്നാത്തത്രയും ആകർഷണം. ഇത്തിരിയേയുള്ളേലും കെങ്കേമപ്പകിട്ട്. നിലത്തുനിന്ന് കഷ്ടിച്ച് പത്ത് സെൻ്റീമീറ്റർ പൊക്കം. പൂവിൻ്റെ ഇതളിനുള്ളിൽ വായുപ്പെരുക്കം.
ഇഷ്ടമായതിൻ്റെ പേരറിയുകയെന്നത് നമ്മുടെ ചിട്ടയാണല്ലോ. ഗൂഗിൾലെൻസിൽ നോക്കാൻ കാട്ടിലെങ്ങാനും നെറ്റ് വർക്കുണ്ടോ? പടം പിടിച്ച് പോക്കറ്റിലിട്ട്, അടിവാരത്തെത്തിയപ്പോഴാണ് ലെൻസ്, നോട്ടം തുടങ്ങിയത്. വായിൽക്കൊള്ളാത്ത ആംഗലേയം.
' Calceolaria mexicana Benth. '
മാതൃഭാഷയിൽ പേര് കണ്ടെത്താനായിരുന്നു പിന്നെ ശ്രമം. അതും കിട്ടി. ശരിയാണോന്ന് ചോദിച്ചാൽ ! ആയിരിക്കും. അറിയാവുന്നവര് തിരുത്തിയാൽ നന്നായിരുന്നു.
'നെറ്റിപ്പൊട്ടുച്ചെടി'
ആണോ...?
യാത്രകൾ അനുഭവമാകുന്നതിന്
ഇവറ്റകളുടെ പങ്ക് ചെറുതല്ല.