Kalayil Media

Kalayil Media Media channel

22/08/2021

ഇസ്ലാമിക് ടെററിസം അതിന്‍റെ ഭീകര രൂപം പൂണ്ട ഇടങ്ങളിലെല്ലാം ചിതറി തെറിച്ചത് മുസ്ലിംകളുടെ രക്തവും മാംസവുമായിരുന്നു, അഫ്ഗാന്‍ ആയാലും ഇറാഖും സിറിയയും എല്ലാം അള്ളാഹുവിനെ വിളിച്ച് പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ വന്ന എത്രയോ വിശ്വാസികള്‍ സൂയിസെെഡ് ബോംബിങ്ങാല്‍ ഇറച്ചിയില്‍ മണ്ണ് പറ്റിയിട്ടുണ്ട്. താലിബാനാവട്ടെ ഐസിസാവട്ടെ റാഡികല്‍ സലഫി ആശയാടിത്തറയില്‍ നിന്ന് കൊണ്ട് ശരീഅത്ത് നടപ്പിലാക്കുമ്പോള്‍ എറിഞ്ഞ് കൊല്ലപ്പെട്ടതും തലയറുക്കപ്പെട്ടതും പോസ്റ്റ് കാലില്‍ തൂങ്ങി ആടിയതുമെല്ലാം മുസ്ലിംകളായിരുന്നു. ശരരീഅത്ത് നടപ്പാക്കാന്‍ തന്‍റെ തലക്ക് പിറകില്‍ താലിബാന്‍ തീവ്രവാദിയുടെ തോക്കിന്‍ കുഴലിന്‍റെ തണുപ്പ് തട്ടുമ്പോള്‍ "അശ്ഹദു അന്‍ ലാഇലാഹ ഇല്ലള്ളാ വ അശ്അദു അന്ന മുഹമ്മദ റസൂലുള്ളാ" എന്ന ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസ പ്രതിജ്ഞ ഉരുവിട്ടുകൊണ്ടാവും ഓരോ അഫ്ഗാനി മുസ്ലിമും മരിച്ച് വീണിട്ടുണ്ടാവുക....

മുസ്ലിമിനോളം ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഭീകരത അനുഭവിച്ചവര്‍ വേറെ ഇല്ലെന്ന് ഉറപ്പാണ്....

താലിബാനെ അമേരിക്കയെ ചെറുത്തു നില്‍ക്കുന്നു എന്നതിന്‍റെ പേരില്‍ പിന്തുണക്കുന്ന താലിബാന്‍ അനുകൂലികള്‍ കാണേണ്ടത് കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് പറന്ന് പൊങ്ങുന്ന വിമാനങ്ങളില്‍ അള്ളി പിടിച്ചും കുത്തി കയറിയുമൊക്കെ രക്ഷപ്പെടാന്‍ നോക്കുന്ന അഫ്ഗാനി മുസ്ലിംകളുടെ ചിത്രങ്ങളാണ്. ഇസ്ലാമിക രാജ്യം ഉണ്ടാകുന്നതിന്‍റെ സന്തോഷത്താല്‍ തുള്ളി ചാടുന്നവരല്ല അത്,മറിച്ച് മുമ്പ് താലിബാന്‍ ഭരിച്ച അനുഭവത്തിന്‍റെ നടുക്കത്തില്‍ വറവച്ചട്ടിയില്‍ നിന്ന് ചാടാനുള്ള അവസാന ശ്രമം നടത്തുന്ന ഹതഭാഗ്യരാണവര്‍. തങ്ങളുടെ പെണ്‍മക്കളെ പിടിച്ചുകൊണ്ടുപോയി നിര്‍ബന്ധ വിവാഹം നടത്തുന്ന, ശരീഅത്തെന്നും പറഞ്ഞ് സ്ത്രീകളെ എറിഞ്ഞ് കൊല്ലുന്ന,പിടിച്ച് കൊണ്ടുപോയി തലക്ക് വെടിവെച്ച് കൊന്നുതീര്‍ത്ത താലിബാന്‍ എന്ന ഇടിത്തീ വീണ്ടും വരുന്നതിന്‍റെ അപാരമായ ഭയത്തില്‍ തടി രക്ഷിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാനി മുസ്ലിംകളുടെ ഭീതി നിറഞ്ഞ കണ്ണുകളാണ്...

താലിബാന്‍ എന്നത് നിങ്ങളീ കാണുന്ന തൊപ്പി വെച്ച തോക്കും പിടിച്ച് നീളന്‍ കുപ്പായവും ഇട്ട് നടക്കുന്ന കുറച്ച് പഷ്തൂണ്‍ ഗോത്രക്കാരും ബലൂചികളും ഒന്നുമല്ല.
ലോകം കണ്ട ഏറ്റവും എസ്റ്റാബ്ലിഷ്ഡ് ആയ,വെല്‍ ട്രെയിന്‍ഡ് ആയ ഭീകര സംഘടനയാണത്.

അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കാന്‍ അമേരിക്ക കണ്ടെത്തിയ വഴി ആയിരുന്നു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ ഭൂപരിഷ്ക്കരണ നിയമം കാരണം ഭൂമി നഷ്ടപ്പെട്ട ഭൂപ്രഭുക്കളായ ഗോത്ര തലവന്‍മാര്‍ വഴി റാഡിക്കല്‍ സലഫി ആശയങ്ങള്‍ അഫ്ഗാന്‍ ജനതയിലേക്ക് കുത്തി വെക്കല്‍. അതിനായി CIA യുടെയും പാക്കിസ്ഥാന്‍ ചാരസംഘടനയായ ISI യും ചേര്‍ന്ന് പാക്കിസ്ഥാന്‍റെ അഫ്ഗാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നാകെ ആയിരക്കണക്കിന് മദ്രസകളാണ് തുടങ്ങിയത്. ആയുധ പരിശീലനവും തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ കുത്തിവെക്കലുമൊക്കെയായി പതിനായിരക്കണക്കിന്ന് താലിബാനികളെ വിരിയിച്ചെടുത്തത് ഈ മദ്രസകളാണ്. താലിബാന്‍ തീവ്രവാദത്തിന്‍റെ ആശയ അടിത്തറ ഇപ്പോഴും ഇളക്കം തട്ടാതെ നിലനില്‍ക്കുന്നതിന്‍റെ പ്രധാന കാരണവും ഇതാണ്,മറ്റേതെങ്കിലും ആള്‍ക്കൂട്ട വികാര ജീവികളെ പോലെ ചുമ്മാ തോക്കും എടുത്ത് ഇറങ്ങിയവരല്ല അവരെന്നാണ് പറഞ്ഞു വരുന്നത്.

രണ്ട് ബില്ല്യണ്‍ ഡോളറെന്ന അതി ഭീമമായ തുകയാണ് അമേരിക്ക ഇതിന് വേണ്ടി മാത്രം ചിലവഴിച്ചത്. സിയാവുല്‍ ഹഖിന്‍റെ പിന്തുണയില്‍ റോണാള്‍ഡ് റീഗന്‍റെ അമേരിക്കന്‍ പണവും ആയുധങ്ങളും അത്യാധുനിക അമേരിക്കന്‍ ആയുധങ്ങളും പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് പമ്പ് ചെയ്തുകൊണ്ടേ ഇരുന്നു. കൂടാതെ ലോകത്തെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കന്‍ മിലിറ്ററിയുടെ പരിശീലനവും.

അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അമേരിക്ക പിടുത്തം വിട്ടു,സംഹാര രൂപം പൂണ്ട,ആധുനിക ആയുധങ്ങള്‍ കെെവെള്ളയില്‍ ഇട്ട് അമ്മാനമാടാന്‍ അറിയുന്ന,പൊട്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആയിരക്കണക്കിന് വരുന്ന ,കൃത്യമായ ഇസ്ലാമിസ്റ്റ് ഐഡിയോളജി ഉള്ള തീവ്രവാദികളുടെ ഒരു കൂട്ടമായാണ് താലിബാന്‍ വളര്‍ന്ന് വന്നത്.

ഇന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് കയറ്റുമതിക്കാരായ,വന്‍ ആയുധ ശേഖരവും എണ്ണിയാല്‍ തീരാത്ത പണവുമുള്ള ആറ്റം ബോംബാണ്.. അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ഷം ഏകദേശം 1.7 ബില്ല്യണ്‍ ഡോളറിന്‍റെ കറുപ്പാണ് താലിബാന്‍ വര്‍ഷത്തില്‍ കയറ്റി വിടുന്നതെന്നാണ്‌,അതായത് ലോകത്തെ കറുപ്പ് കയറ്റുമതിയുട പാതിയെങ്കിലും ഡീല്‍ ചെയ്യുന്നത് ഇവരാണെന്ന്. ആധുനിക ആയുധങ്ങളും ബില്ല്യണ്‍ കണക്കിന് ഡോളറിന്‍റെ പണവും മരണ ഭയമില്ലാത്ത ഐഡിയോളജിക്കല്‍ സപ്പോര്‍ട്ടും..... സത്യം പറഞ്ഞാല്‍ പേടി ആവുന്നുണ്ട്,അഫ്ഗാനിലെ ഹതഭാഗ്യരായ മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, പശ്ചിമേഷ്യയും സൗത്ത് ഏഷ്യയും വീണ്ടും ചോരക്കളം ആവും എന്നോര്‍ത്ത്

തീവ്രവാദത്തെ തുരത്താനെന്ന പേരില്‍ അഫ്ഗാന്‍റെ ഓരോ ഇഞ്ചിലും ബോംബുകള്‍ വാരി വിതറി നര നായാട്ട് നടത്തിയും പത്ത് ട്രില്ല്യന്‍ ഡോളറെന്ന അമേരിക്കന്‍ GDP യുടെ പത്ത് ശതമാനത്തോളം ഒഴുക്കിയും ഒരു രാജ്യത്തെ കുട്ടിച്ചോറാക്കിയ ശേഷം ഖത്തറില്‍ പോയി ഉഭയകക്ഷി ചര്‍ച്ച നടത്തി ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ കെെകളിലേക്ക് അഫ്ഗാന്‍ ജനതയെ വിട്ടുകൊടുത്ത അമേരിക്കയുടെ നേരെയാണ് വിരലുകള്‍ മുഴുവന്‍ ചൂണ്ടേണ്ടത്.

കമ്മ്യൂണിസ്റ്റുകാരെ തീര്‍ക്കാന്‍ നിങ്ങളുണ്ടാക്കിയതാണ് താലിബാനെ,ഒടുവില്‍നിങ്ങളുടെ കെെക്ക് കൊത്തിയപ്പോള്‍ തിരിച്ചടിക്കാന്‍ വന്ന് നാട് മുഴുവന്‍ തകര്‍ത്ത്,ആരെയാണോ തകര്‍ക്കാന്‍ വന്നത്,അവരുടെ കെെകളില്‍ ഭരണവും വെച്ച് കൊടുത്ത് അമേരിക്ക തടി സലാമത്താക്കുമ്പോള്‍ സാമ്രാജ്യത്തം ലോകത്തിന് നല്‍കിയ അനേകം വിപത്തുകളില്‍ ഒന്നായി അഫ്ഗാന്‍ ജനതയുടെ ദുരിതവും ബാക്കിയാവും. അമേരിക്ക അഫ്ഗാനില്‍ നിന്ന് എന്ത് നേടി എന്ന ചോദ്യം മാത്രം ബാക്കി....

31/07/2021

പുതു തലമുറ പ്രണയം അപകടകരമാണ്. കഴിവതും അതിൽ വീഴാതിരിക്കുക. വീണാൽ മാറാതിരിക്കുക. കാരണം മാനസികാരോഗ്യമില്ല

മനുഷ്യനു വേണ്ടി സംസാരിക്കുന്നവർ രാജ്യദ്രോഹികളാകുന്ന കാലംഫാദർ. സ്റ്റാൻ സ്വാമിയ്ക്ക് ആദരാഞ്ജലികൾ
05/07/2021

മനുഷ്യനു വേണ്ടി സംസാരിക്കുന്നവർ രാജ്യദ്രോഹികളാകുന്ന കാലം

ഫാദർ. സ്റ്റാൻ സ്വാമിയ്ക്ക് ആദരാഞ്ജലികൾ

03/07/2021

When petrol prices were increased by 7 paise in 1973, there were protests around India and Vajpayee reached Parliament on bullock cart. A rare footage of the event 🙂 👆🏽👆🏽👆🏽

02/06/2021

Lungs problem after Kovid

ഒരു ലേശം ഉളുപ്പ്
05/04/2021

ഒരു ലേശം ഉളുപ്പ്

05/04/2021

BJP - Congress രഹസ്യ ധാരണ
കോന്നിയിൽ സുരേന്ദ്രനെ സഹായിച്ചാൽ ആറൻമുളയിൽ ശിവദാസമേനോനെ സഹായിക്കും

04/04/2021

*വിറ്റു കഴിഞ്ഞ കോൺഗ്രസ് എംഎൽഎ മാരുടെ കണക്ക് വിവരങ്ങൾ..🤭🤣👇👇*

*അരുണാചൽപ്രദേശ്🤭: 43*
*മധ്യപ്രദേശ്* 🤭 *: 19*
*കർണാടക. 🤭 :17*
*ഗുജറാത്ത്. 🤭 : 16*
*ഗോവ. 🤭 :10*
*ഉത്തരാഖണ്ഡ്. 🤭 : 09*
*പുതുച്ചേരി 🤭 : 05*
*മണിപ്പൂർ. 🤭 : 04*

*കയ്യിൽ കിട്ടിയ ആറ് സംസ്ഥാന ഭരണവും നഷ്ടപ്പെടുത്തി*
*ഇനി ബിജെപിക്ക് കോൺഗ്രസ് എംഎൽഎ മാരെ വാങ്ങൽ കച്ചവടം നടത്താൻ ബാക്കിയുള്ളത് കേരളം മാത്രമാണ്*
*അതിന്റെ ട്രയൽ നടന്നു കൊണ്ടിരിക്കുകയാണ് ,താമസം കൂടാതെ കേരള ജനത അതിനും സാക്ഷ്യം വഹിക്കേണ്ടി വരും...👌👌*
*പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാരോട്*
*ഒരു അഭ്യർത്ഥന..🤝👇*

*കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ പോകുന്നവർ 100വട്ടം ചിന്തിക്കുക..🤔*
*അറിഞ്ഞു കൊണ്ട് ഈ പാപങ്ങൾക്ക് കൂട്ട് നിൽക്കണോ എന്ന്...❓*

*ഭയക്കാതെ വോട്ട് ചെയ്യാം..👌👌 ഇടതുപക്ഷത്തിന്...

വാലിൻമേൽ തീപിടിച്ചു നിൽക്കുകയഅപ്പോഴ അവൻ്റയൊക്കെ ഒടുക്കത്തെ സർവെതോൽക്കുവാൻ ചന്തുവിൻ്റെ ജൻമം ഇനിയും ബാക്കി മക്കളെ
21/03/2021

വാലിൻമേൽ തീപിടിച്ചു നിൽക്കുകയ
അപ്പോഴ അവൻ്റയൊക്കെ ഒടുക്കത്തെ സർവെ

തോൽക്കുവാൻ ചന്തുവിൻ്റെ ജൻമം ഇനിയും ബാക്കി മക്കളെ

28/02/2021
24/02/2021

ചെന്നിത്തലയുടെ സമ്മർദ്ദം സഹിക്കാൻ വയ്യാത പാവം രാഹൂൽ ഇത്രയും ആദ്യമായി കേരളത്തിൽ വന്നു പറഞ്ഞത്. കൽക്കട്ടയിൽ ചെന്ന് തിരിച്ച് പറയണം

Address

MC Road
Adur

Alerts

Be the first to know and let us send you an email when Kalayil Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalayil Media:

Share