
25/07/2025
സ.പി രാമചന്ദ്രൻ പിള്ള
അനുസ്മരണം
------------------
കരുവാറ്റ പീപ്പിൾസ് പുരുഷ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ എൻ ജി ഓ യൂണിയൻ നേതാവായിരുന്ന സ. പി രാമചന്ദ്രൻ പിള്ള അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. സ്വയം സഹായസംഘം പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ ക്യാമ്പും ജീവിത ശൈലീരോഗ നിർണ്ണയ ക്യാമ്പും പ്രമേഹ രോഗ നിർണ്ണായ ക്യാമ്പും സംഘടിപ്പിച്ചു. SSLC,പ്ലസ്ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും മികച്ച വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ വച്ച് അനുമോദിച്ചു. Dr.എസ് ദീപ, Dr.ആർ ശ്രീനി, Dr.രോഹിത് ജയരാജ്, Dr.കീർത്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആർ ശ്രീകുമാർ,ആർ സുരേഷ് കുമാർ, ചന്ദ്രമോഹനൻ,ജി ഗോപിനാഥൻ നായർ, എം വാസുദേവൻ,ഷീജ എസ് പി, ആർ മോഹനൻ നായർ, നാരായണൻ നായർ എന്നിവർ സംസാരിച്ചു.
സ. പി ആർ പി യുടെ മരുമകനും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രിയ സുഹൃത്തുമായ അഡ്വ.എം സന്തോഷ് കുമാറും സന്തോഷിന്റെ ജീവിത പങ്കാളിയും കെ ജി ഓ എ നേതാവുമായ രാജലക്ഷ്മിയുമൊത്ത് പി ആർ പി യുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.