God is gracious

God is gracious John: 10: 11, “I am the good shepherd. The good shepherd lays down his life for the sheep.”

  ദിവ്യകാരുണ്യ സ്‌നേഹത്തിന്റെ വെളിച്ചമായി സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര... തലശ്ശേരി അതിരൂപത അംഗവും വിളക്കന്നൂർ ദിവ്യകാരുണ്...
21/07/2026

ദിവ്യകാരുണ്യ സ്‌നേഹത്തിന്റെ വെളിച്ചമായി സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര...

തലശ്ശേരി അതിരൂപത അംഗവും വിളക്കന്നൂർ ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ഫാ. തോമസ് പതിക്കൽ നിത്യസമ്മാനത്തിനായി യാത്രയായി. 73 വയസായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കരുവഞ്ചാലുള്ള ശാന്തിഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിൽ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു വിയോഗം. 2013-ൽ വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചത് തോമസ്അച്ചൻ പരിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ്. വി. കുർബാന അർപ്പണത്തിനിടെ അൾത്താരയിൽ വച്ച് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞു കാണപ്പെടുകയും തുടർന്ന് ഏറെ നാളത്തെ പഠനത്തിന് ശേഷം ദിവ്യകാരുണ്യ അത്ഭുതം വത്തിക്കാൻ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു . നിലവിൽ ഇന്ത്യയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതമാണിത്. കിളിയന്ത്ര ഇടവകകമാണ് അന്തരിച്ച ഫാ. തോമസ് പതിക്കൽ. സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് രൂപതാ അധികാരികൾ ഔദ്യോഗികമായി അറിയിക്കും.

​മലബാറിന്റെ മണ്ണിൽ ദിവ്യകാരുണ്യസ്നേഹത്തിന്റെ വചനം വിതറി, ജീവിതം മുഴുവൻ പ്രാർത്ഥനയാക്കി മാറ്റിയ പ്രിയ പതിക്കലച്ചന് പ്രണാമം! അങ്ങയുടെ സ്മരണകൾക്ക് മുൻപിൽ കണ്ണീരോടെ, പ്രാർത്ഥനയോടെ...
​ #ഹൃദയാഞ്ജലികൾ! 🌹

30/06/2026

ചമ്പക്കുളം ജലമേളയിൽ കിരീടം ചൂടിയ പ്രകടനത്തിന് മുമ്പ് അരോമ ബോട്ട് ക്ലബ്ബിന്റെ പ്രാർത്ഥന

CHAMPAKULAM MOOLAM BOAT RACE | CHAMPAKULAM VALLAMKALI | AROMA BOAT CLUB | AROMA CHUNDAN | CHAMPAKULAM BOAT RACE 2026 | KERALA BOAT RACE | VALLAMKALI | CHUNDAN VALLAM | AROMA BOAT CLUB PRAYER | CHAMPAKULAM JALAMELA | BOAT RACE KERALA | ALAPPUZHA BOAT RACE



പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ.....


:അർജന്റീനയ്ക്കായി തകർപ്പൻ ഹാട്രിക് നേടിയ ശേഷം കുരിശടയാളം വരച്ച് ലയണൽ മെസ്സി⚽🇦🇷 “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്...
17/06/2026

:അർജന്റീനയ്ക്കായി തകർപ്പൻ ഹാട്രിക് നേടിയ ശേഷം കുരിശടയാളം വരച്ച് ലയണൽ മെസ്സി⚽🇦🇷 “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” 🙏

അർജന്റീനയ്ക്കായി തകർപ്പൻ ഹാട്രിക് നേടിയ ശേഷം കുരിശടയാളം വരച്ച് ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞ ലയണൽ മെസ്സി. 💙🤍

ഗോളുകൾ മാത്രം അല്ല, വിനയവും വിശ്വാസവും കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കുന്ന ഇതിഹാസം. 🌟

ഒരു ഫുട്ബോൾ താരത്തിന്റെ വിജയാഘോഷമല്ല ഇത്; ദൈവത്തിന് മഹത്വം നൽകുന്ന ഒരു നിമിഷം കൂടിയാണ്. ✨

💬 “പ്രതിഭ ദൈവത്തിന്റെ സമ്മാനം; അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് നമ്മുടെ മറുപടിയാണ്.”

15/04/2026

തീവ്രവാദികൾ കൊന്നൊടുക്കിയ ഭർത്താവിന്റെയും മക്കളുടെയും കൊച്ചുമക്കളുടെയും മൃതദേഹങ്ങൾക്കരികിൽ നൈജീരിയയിലെ ഒരമ്മ
NIGERIA CHURCH ATTACK KIGBERA PARISH | TERROR ATTACK NIGERIA CHRISTIANS | KIGBERA PARISH AFTER ATTACK | CHRISTIAN PERSECUTION NIGERIA | CHURCH ATTACK AFTERMATH NIGERIA | NIGERIA CHRISTIAN COMMUNITY IMPACT | VIOLENCE AGAINST CHRISTIANS NIGERIA | PARISH DAMAGE NIGERIA ATTACK | FAITH UNDER ATTACK NIGERIA | CHRISTIAN NEWS NIGERIA | PRAYER FOR NIGERIA CHURCH

ഓശാന ഞായർയേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും മുമ്പായി  ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മ ആചരണമാണ് ലോകമ...
28/03/2026

ഓശാന ഞായർ

യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും മുമ്പായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മ ആചരണമാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന ഞായറായി ആഘോഷിക്കുന്നത്.

'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു ഏറ്റുപാടി ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.

സഖറിയാ പ്രവാചകന്റെ പ്രവചനങ്ങളില്‍ പ്രതിപാദിക്കുന്നതു പോലെ ‘കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത്’ യേശു ക്രിസ്തു സമാധാന രാജാവായി ജറുസലേമിലേക്ക് എഴുന്നള്ളുകയാണ്.
വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന അവനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അവിടുത്തെ കണ്ട് ജറുസലേം നിവാസികള്‍ ആര്‍ത്തു വിളിക്കുന്നു.

ദാവീദിന്റെ പുത്രനു ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന
(മത്തായി 21:9)

ഈ ഓശാന ഞായറാഴ്ച യേശുവിനെ മിശിഹായായി നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭയിലും സമൂഹത്തിലുമൊക്കെ സ്വീകരിക്കുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ.

എല്ലാവർക്കും ഓശാന തിരുന്നാൾ ആശംസകൾ!

മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സുവിശേഷ പ്രഘോഷണം അനുവദിക്കില്ല യൂ കെയിൽ സുവിശേഷകനെ തടഞ്ഞ് തീവ്ര ഇസ്ലാമിസ്റ്റുകൾ
25/02/2026

മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സുവിശേഷ പ്രഘോഷണം അനുവദിക്കില്ല
യൂ കെയിൽ സുവിശേഷകനെ തടഞ്ഞ് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഈ ചിത്രം ശ്രദ്ധിക്കുക: നമ്മുടെ പ്രധാനമന്ത്രി രണ്ട് കൊച്ചുകുട്ടികളെ കാണുന്നു. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ഇത് ലോകസമ്...
24/02/2026

ഈ ചിത്രം ശ്രദ്ധിക്കുക: നമ്മുടെ പ്രധാനമന്ത്രി രണ്ട് കൊച്ചുകുട്ടികളെ കാണുന്നു. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ഇത് ലോകസമ്പന്നനായ ഇലോൺ മസ്കിന്റെ മക്കളാണെന്ന്. എന്നാൽ അവിടെ നിങ്ങൾ അസാധാരണമായി എന്തെങ്കിലും ശ്രദ്ധിച്ചോ?
അതെ, ആ കുട്ടികളുടെ കയ്യിൽ ഫോണോ ഐപാഡോ മറ്റു ഗാഡ്‌ജെറ്റുകളോ ഇല്ല. പകരം അവരുടെ കയ്യിലുള്ളത് പുസ്തകങ്ങളാണ്. എട്ടു വയസ്സുകാരനായ ആ കുട്ടി 'Secrets of Mental Math' എന്ന പുസ്തകം വായിക്കുമ്പോൾ, സഹോദരന്റെ കയ്യിലും മറ്റൊരു പുസ്തകമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ധനികൻ തന്റെ മക്കൾക്ക് ഗണിതവും അറിവും പകർന്നു നൽകുമ്പോൾ, നമ്മൾ നമ്മുടെ കുട്ടികൾക്ക് നൽകുന്നത് ഫോണും ഐപാഡും നെറ്റ്ഫ്ലിക്സുമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:
• സ്റ്റീവ് ജോബ്സ്: ഐഫോണിന്റെയും ഐപാഡിന്റെയും സ്രഷ്ടാവായ അദ്ദേഹം തന്റെ മക്കളെ ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. പകരം അദ്ദേഹം അവർക്ക് പുസ്തകങ്ങൾ നൽകുകയും വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
• മാർക്ക് സക്കർബർഗ്: തന്റെ വീട്ടിൽ ഒരു ടെലിവിഷൻ പോലും അദ്ദേഹം വെച്ചിട്ടില്ല. വായനയിൽ നിന്നും ചിന്തകളിൽ നിന്നും ശ്രദ്ധ തിരിക്കാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്.
• ലളിതമായ ജീവിതം: ആ കുട്ടികളുടെ വസ്ത്രധാരണം ശ്രദ്ധിക്കുക, എത്ര ലളിതമാണത്! അനാവശ്യമായ ആഡംബരങ്ങളേക്കാൾ അവർ പ്രാധാന്യം നൽകുന്നത് അറിവിനാണ്.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട രഹസ്യം:
ധനികനായ പിതാവും ദരിദ്രനായ പിതാവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: അവരുടെ മക്കൾ വായനക്കാരാണ്.

"വായിച്ചു വളരുന്ന കുട്ടികൾ നാളെ ലോകത്തെ നയിക്കുന്ന മുതിർന്നവരായി മാറും."

കുട്ടിക്കാലത്ത് മനസ്സിനെ വികസിപ്പിക്കുന്നത് മുതിർന്നവരാകുമ്പോൾ സാമ്പത്തികമായും ബൗദ്ധികമായും അവരെ ഉയരങ്ങളിലെത്തിക്കും. നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ ഇന്ന് തന്നെ ശ്രമിക്കൂ. അവർക്ക് ഗാഡ്‌ജെറ്റുകൾക്ക് പകരം പുസ്തകങ്ങൾ നൽകാം.

നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

3 വർഷം തുടർച്ചയായി പ്രവർത്തിച്ച ടിവി... അതിനു മുന്നിലിരുന്ന ആ പെൺകുട്ടി! 📺പുറത്തുനിന്ന് നോക്കിയവരെല്ലാം വിചാരിച്ചിരുന്നത...
15/02/2026

3 വർഷം തുടർച്ചയായി പ്രവർത്തിച്ച ടിവി... അതിനു മുന്നിലിരുന്ന ആ പെൺകുട്ടി! 📺

പുറത്തുനിന്ന് നോക്കിയവരെല്ലാം വിചാരിച്ചിരുന്നത് അവൾ ടിവി കണ്ട് ഇരിക്കുകയാണെന്നാണ്. എന്നാൽ ആ ടിവി 3 വർഷമായി നിർത്താതെ പ്രവർത്തിക്കുകയാണെന്നും, അതിനു മുന്നിൽ അവൾ ജീവനോടെയല്ല ഇരുന്നിരുന്നതെന്നും ലോകം അറിഞ്ഞത് ഏറെ വൈകിയാണ്!

ലണ്ടൻ നഗരത്തിന്റെ തിരക്കുകൾക്കിടയിൽ, ഒരു ഫ്ലാറ്റിനുള്ളിൽ മൂന്ന് വർഷത്തോളം ലോകം മറന്നുപോയ ഒരു യുവതി - ജോയ്‌സ് കരോൾ വിൻസെന്റ് (Joyce Carol Vincent).

മരിക്കുമ്പോൾ ജോയ്‌സിന് പ്രായം 38 വയസ്സ്. മനോഹരമായി പാട്ടുപാടുമായിരുന്ന, വലിയ കമ്പനികളിൽ ജോലി ചെയ്തിരുന്ന ഒരു യുവതി. പക്ഷേ, 2003 ഡിസംബറിൽ അവൾ മരണത്തിന് കീഴടങ്ങിയപ്പോൾ, ആ വാർത്ത പുറംലോകമറിയാൻ 2006 ജനുവരി 25 വരെ കാത്തിരിക്കേണ്ടി വന്നു!

മൂന്ന് വർഷത്തോളം ആ ഫ്ലാറ്റിലെ ടിവി പ്രവർത്തിച്ചുകൊണ്ടിരുന്നു. ജനലിലൂടെ കണ്ട ആ വെളിച്ചം നോക്കി അയൽക്കാർ കരുതിയത് ജോയ്‌സ് അകത്തുണ്ടെന്നാണ്.

ക്രിസ്മസ് സമ്മാനങ്ങൾ പൊതിയുന്നതിനിടയിലാണ് അവൾ മരിച്ചത്. കണ്ടെത്തുമ്പോൾ കയ്യിൽ പകുതി പൊതിഞ്ഞ ഒരു സമ്മാനപ്പൊതി ഉണ്ടായിരുന്നു.

ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി വാടകയും ബില്ലും പോയിക്കൊണ്ടിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. ഒടുവിൽ വാടക കുടിശ്ശികയായപ്പോൾ ഫ്ലാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി മാറിയ ജോയ്‌സിനെ കണ്ടെത്തിയത്.

ഫ്ലാറ്റിൽ നിന്നും വന്ന ദുർഗന്ധം ചപ്പുചവറുകൾ ഇടുന്ന പൈപ്പിൽ നിന്നാണെന്ന് കരുതി അയൽക്കാർ അവഗണിച്ചു.

ഏറ്റവും സങ്കടകരമായ കാര്യം ഇതാണ്. അവൾക്ക് കുടുംബവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പക്ഷേ, എല്ലാവരിൽ നിന്നും അവൾ മെല്ലെ അകന്നുപോയി. വലിയ നഗരങ്ങളിൽ മനുഷ്യർ എത്രത്തോളം "Invisible" ആകാം എന്നതിന്റെ ഭീകരമായ ഉദാഹരണമാണ് ജോയ്‌സ്.

ഈ സംഭവത്തെ ആസ്പദമാക്കി 'Dreams of a Life' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.

നമ്മുടെ ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കൂ... തിരക്കുകൾക്കിടയിൽ നമ്മൾ ആരെയെങ്കിലും മറന്നുപോകുന്നുണ്ടോ?

മോൾക്ക് ക്യാൻസറാണ് മോൻ വേറെ പെണ്ണ് നോക്കിക്കോളൂ.. അന്ന് ജസ്റ്റിൻ പറഞ്ഞ മറുപടി കേട്ട് ഫെബയുടെ അപ്പന്റെ കണ്ണുകൾ നിറഞ്ഞൊഴുക...
04/08/2025

മോൾക്ക് ക്യാൻസറാണ് മോൻ വേറെ പെണ്ണ് നോക്കിക്കോളൂ.. അന്ന് ജസ്റ്റിൻ പറഞ്ഞ മറുപടി കേട്ട് ഫെബയുടെ അപ്പന്റെ കണ്ണുകൾ നിറഞ്ഞൊഴുകി🥹🥹

സ്നേഹത്തിന് ഏത് മാറാരോഗത്തേയും മാറ്റാനുള്ള കഴിവുണ്ട് എന്ന് പറയുന്നത് വെറുതേയല്ല. കൊട്ടാരക്കര സ്വദേശിയായ ഫേബ മരണത്തിന്റെ വക്കിൽ നിന്നും ക്യാന്സറിനെ അതിജീവിച്ചു തിരിച്ചു വന്നത് ഒരു മഹാത്ഭുതം എന്ന് തന്നെ പറയേണ്ടി വരും. 3 പെൺകുട്ടികളുള്ള ഒരു സാധാരണ കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഫേബ. പഠനം കഴിഞ്ഞു നിന്നപ്പോൾ തന്നെ ജസ്റ്റിൻ എന്ന യുവാവുമായി വിവാഹം ഉറപ്പിച്ചെങ്കിലും തന്റെ വീട് ഒന്ന് കരക്ക് എത്തിച്ചിട്ട് മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു ഫെബ.

അങ്ങനെയിരിക്കെ സൗദിയിൽ നേഴ്സ് ആയി ജോലി ശെരിയായി. ജോലി സ്ഥിരമായെന്ന് കണ്ടപ്പോൾ ഫെബ തന്റെ സ്വപ്നങ്ങൾ ഓരോന്നായി എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കാൻസർ ആണെന്ന് ഫെബ തിരിച്ചറിഞ്ഞത്. തകർന്ന് പോയി ആ പെൺകുട്ടി.

വീടിന്റെ പണി, കാറിന്റെ ലോൺ, ഹൃദ്രോഗിയായ അപ്പൻറെ ചികിത്സ, തന്റെ ജോലിയെ മാത്രം ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബം, മാസങ്ങൾക്കപ്പുറം നടത്താൻ ഉറപ്പിച്ച വിവാഹം. ഇതെല്ലം ആ പെൺകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയി. വല്ലാത്ത സങ്കടം തോന്നിയെങ്കിലും അവൾ കരഞ്ഞില്ല. ഉടനെ തന്നെ നാട്ടിലെത്തി തുടർപരിശോധനകൾ നടത്തി. ഹോഡ്ജ്കിൻസ് ലിംഫോമ എന്ന കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. അന്നു വൈകിട്ടു തന്നെ ഫെബയുടെ പപ്പ ജസ്റ്റിന്റെ വീട്ടിൽ വിളിച്ചു. ‘മകൾക്കു കാൻസർ ആണ്, നിങ്ങളുടെ മകനു വേറെ വിവാഹം നോക്കിക്കോളൂ’ എന്നു പറഞ്ഞു. പക്ഷേ, ആരും വിചാരിക്കാത്തൊരു മറുപടി ആണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

"ജസ്റ്റിന് ഫെബയെ തന്നെ വിവാഹം കഴിച്ചാൽ മതി എന്നാണ് അവൻ പറയുന്നത്, ഫെബക്ക് ഇപ്പോൾ വേണ്ടത് മാനസിക പിന്തുണയാണ്, നമുക്ക് എത്രയും വേഗം ഈ വിവാഹം നടത്താം. അതാകുമ്പോൾ അവന് എപ്പോഴും അവക്കൊപ്പം ഉണ്ടായിരിക്കാൻ സാധിക്കുമല്ലോ." ജസ്റ്റിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ഫെബയുടെ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത ഒരു അവസ്ഥയിലാണ് ജസ്റ്റിൻ ഫെബയെ സ്വീകരിക്കാൻ തയ്യാറാകുന്നത്. ബന്ധുക്കൾ വഴി ജസ്റ്റിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ ജസ്റ്റിൻ തയ്യാറല്ലായിരുന്നു.

ചികിത്സ വൈകിപ്പിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അധികം വൈകിപ്പിക്കാതെ തന്നെ ബന്ധുക്കളെ വിളിച്ചു കൂട്ടി വിവാഹം നടത്തി. പിറ്റേ ദിവസം ഹണി മൂണായി നേരെ പോയത് വെല്ലൂരിലേക്ക് ചികിത്സക്കായി. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ബയോപ്സി ഫലവുമായി കാണാൻ വന്ന പുതുപ്പെണ്ണും ചെറുക്കനും അവിടുത്തെ ഡോക്ടർമാർക്ക് കൗതുകമായിരുന്നു. അർബുദം നാലാം സ്റ്റേജിലാണ്. പക്ഷേ പെറ്റ് സി ടി എടുത്ത ഡോക്ടർ പറഞ്ഞു " സാരമില്ല, നിങ്ങളിതിനെ അതിജീവിക്കും, നിങ്ങളുടെ ഈ ജീവിതകഥ ഒരുപാടു പേർക്ക് പ്രചോദനം ആയിരിക്കും". ആ വാക്കുകൾ വലിയ ആശ്വാസമായിരുന്നു.

പിന്നീടങ്ങോട്ട് കീമോയുടെയും വേദനയുടേയും ദിനങ്ങളായിരുന്നു. മോർഫിൻ എടുത്താൽ പോലും കുറയാത്ത വേദനയും ശർദിയുമായി ഫെബ കട്ടിലിൽ പുളയുമ്പോൾ താഴെ അവളുടെ ശർദിൽ കോരുന്ന ജസ്റ്റിനെ നോക്കി അവൾ അത്ഭുതപെട്ടിട്ടുണ്ട്. ഇതിനും മാത്രം സ്നേഹം ലഭിക്കാൻ താൻ എന്ത് പുണ്യമാണ് ചെയ്തതെന്ന് ഓർത്തു. ജസ്റ്റിന്റെ അച്ഛനും അമ്മയും ഒരുപാട് രാത്രികൾ അവൾക്കുവേണ്ടി ഉറക്കമിളച്ചു. ജോലി പോലും ഉപേക്ഷിച്ചു ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ ജസ്റ്റിൻ അവളെ നോക്കി. എപ്പോഴും കൂടെ കാണും. കുളിപ്പിക്കും. ഭക്ഷണം കഴിപ്പിക്കും. അൽപം ആശ്വാസം തോന്നുന്ന ദിവസങ്ങളിൽ അവളേയും കൊണ്ട് ചെറിയ യാത്രകൾ പോകും.

അങ്ങനെ 12 ആമത്തെ കീമോയും കഴിഞ്ഞ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ഗുരുതരമായ അണുബാധ പിടിപെടുന്നത്. ബിപിയും ഹൃദയമിടുപ്പുമെല്ലാം താളംതെറ്റി, മരുന്നുകളൊന്നും ഏൽക്കുന്നില്ല. അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിൽ കുറേ ദിവസങ്ങൾ കഴിച്ചു കൂട്ടിയെങ്കിലും അവൾ തിരിച്ചുവന്നു. കാരണം അവളുമൊത്തുള്ള ഒരു ജീവിതം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുത്തൻ ഉണ്ട്. വിധിയെ തോൽപ്പിച്ച് അവൾക്ക് തിരിച്ചുവരാതെ ഇരിക്കാൻ ആകുമായിരുന്നില്ല. ഒരുപക്ഷേ അവരുടെ സ്നേഹത്തിന് മുന്നിൽ വിധി എഴുതിയ ദൈവം പോലും ഒന്ന് കണ്ണടച്ചിട്ടുണ്ടാകാം.

രോഗം ഭേദമായെങ്കിലും ഒരു കുഞ്ഞിനായി അഞ്ചു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഡോക്റ്റർമാർ പറഞ്ഞത്. എന്നാൽ അവിടേയും അത്ഭുതം സംഭവിച്ചു, ആ വർഷം തന്നെ ഫെബ ഗർഭിണിയായി. കുഞ്ഞിനൊപ്പം ഒരു വലിയ ഫൈബ്രോയ്ഡ് കൂടി വളരുന്നത് ആശങ്ക ഉണ്ടാക്കിയെങ്കിലും ഒരു കുഴപ്പവുമില്ലാതെ 2024 മാർച്ചിൽ ഫെബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ചില നേരങ്ങളിൽ അവനെ താലോലിക്കുമ്പോൾ ഇതു സ്വപ്നമാണോ യാഥാർഥ്യമാണോ എന്നു തോന്നാറുണ്ട്. അപ്പോഴൊക്കെ ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വരികൾ മനസ്സിൽ എത്തും..."അവിടുന്നു മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്നു പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും."🥰🥰

കന്യാസ്ത്രീകൾക്ക് ജാമ്യം; ഒമ്പതാം നാൾ ജയിൽ മോചനം 🙏പ്രാര്‍ത്ഥനകള്‍ സഫലം; ഭരണകൂട വേട്ടയാടലിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീകള...
02/08/2025

കന്യാസ്ത്രീകൾക്ക് ജാമ്യം; ഒമ്പതാം നാൾ ജയിൽ മോചനം 🙏

പ്രാര്‍ത്ഥനകള്‍ സഫലം; ഭരണകൂട വേട്ടയാടലിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കു ജാമ്യം

ബിലാസ്‌പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും വ്യാജമായി ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കു ഒടുവില്‍ ജാമ്യം. ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്. ഇന്നലെ പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്.

സിസ്‌റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയിൽ സംസ്ഥാനം എതിർപ്പുന്നയിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം, കസ്റ്റഡിയിൽ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായ ദൗറാം ചന്ദ്രവംശി മറുപടി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.

മാതാപിതാക്കൾ എഴുതി നല്‍കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞെങ്കിലും തീവ്രഹിന്ദുത്വവാദികളായ ബജ്‌രംഗ്‌ദൾ പ്രവർത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരിന്നു. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീതി നിഷേധത്തിനായി തീവ്രഹിന്ദുത്വവാദികളും ഭരണകൂടവും നടത്തുന്ന ഗൂഢ അജണ്ടയ്ക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്നത്.

Address

Kerala
Alappuzha

Website

Alerts

Be the first to know and let us send you an email when God is gracious posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to God is gracious:

Shortcuts

Share