07/06/2026
ചമ്പക്കുളം മൂലം ജലോത്സവം 2026 ഭാഗ്യചിഹ്നം തിരഞ്ഞെടുത്തു
കൃത്രിമ ബുദ്ധിയുടെ (AI) കാലഘട്ടത്തിൽ കൈകൊണ്ട് വരച്ച ഒരു ചിത്രമാണ് ചമ്പക്കുളം മൂലം ജലോത്സവം 2026-ന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.
മൂലം ജലോത്സവം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
എടത്വ പച്ച സ്വദേശിയായ ഇഷാൻ എം. ജോസഫ് വരച്ച ചിത്രമാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ലൂർദ് മാതാ ഹൈസ്കൂൾ, പച്ചയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ.കുട്ടനാടിന്റെ ജലസംസ്കാരത്തെയും ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന തരത്തിൽ "കൊതുമ്പ് വള്ളം തുഴയുന്ന പരുന്ത് " ആണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. AI സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ, ഒരു വിദ്യാർത്ഥിയുടെ കരവിരുതിൽ വിരിഞ്ഞ ഈ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ്റ് കലാപ്രതിഭയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ലോഗോ തിരഞ്ഞെടുപ്പ് പ്രഖ്യാപന ചടങ്ങിൽ , ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മൂലം ജലോത്സവ കൺവീനറുമായ കെ. എം. മാത്യു കൂലിപ്പുരയ്ക്കൽ, റേസ് കമ്മിറ്റി ചെയർമാൻ,ജോസ് കാവനാടൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഗോകുൽ ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഉല്ലാസ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ മനോജ് എന്നിവർ പങ്കെടുത്തു.ഈഷാൻ എം. ജോസഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഭാഗ്യചിഹ്നം വിജയിക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും മൂലം ജലോത്സവ ദിവസം വേദിയിൽ വച്ച് നല്കുന്നതായിരിക്കും.