Mangalam Dam

Mangalam Dam മംഗലംഡാമിന്റെയും പരിസരങ്ങളിലെയും വാർത്തകളും,വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന വാർത്ത ചാനൽ,
(1)

നമ്മുടെ നാട്ടിലെ വാർത്തകൾ, വിശേഷങ്ങൾ, സുപ്രധാന അറിയിപ്പുകൾ, മംഗലംഡാമിന്റെ നയന മനോഹരമായ ചിത്രങ്ങൾ എന്നിവ മംഗലംഡാമിനെ സ്നേഹിക്കുന്ന എല്ലാവരിലേക്കും എത്തിക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെ Mangalamdam Media 2013-ൽ Mangalam Dam
ഫേസ്ബുക്ക് പേജിന് തുടക്കം കുറിച്ചു. ഇപ്പോൾ നിരവധി വാട്സ്ആപ്പ് വാർത്ത ഗ്രൂപ്പുകളും, ഫേസ്ബുക്ക്‌ ഗ്രൂപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, സിഗ്നൽ, യൂട്യൂബ് ചാനൽ, എന്നീ സോഷ്യൽ മീഡിയയുടെ വി

വിധ പ്ലേറ്റ്ഫോമുകളിലും, www.mangalamdammedia.com എന്ന വെബ്സൈറ്റിലും മംഗലംഡം മീഡിയ ഇപ്പോൾ ലഭ്യമാണ്.
സുധി മംഗലംഡാം തുടങ്ങിവച്ച ഈ സംരംഭം ഇന്ന് അജിത്ത് Pc, റിനിൽ മാധവ്, കണ്ണൻ രവി, സഹദേവൻ സഹു, സ്മിരേഷ് രാജൻ എന്നിവർ അടങ്ങുന്ന ആറംഗ Admin സംഘത്തിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്നു,
ഇവിടെ മുൻകാല അഡ്മിൻസ് ആയിരുന്ന രമേഷ് പറശ്ശേരി, ലിജോ ജോസ് എന്നിവരും ഈ കൂട്ടായ്മയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
_________________________
മംഗലംഡാം :
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മംഗലം ഡാം,
മംഗലം ജലസേചന പദ്ധതിക്കു, വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.
ദേശീയപാത 544-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി വടക്കഞ്ചേരി ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
കേരള ടൂറിസം മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ അധികം ആരും അറിയപ്പെടാതെ കിടക്കുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് മംഗലം ഡാം. പാലക്കാട് ടൗണിൽ നിന്നും തൃശ്ശൂർ ടൗണിൽ നിന്നും മംഗലം ഡാമിലേക്കു ഏകദേശം 50 കിലോമീറ്റർ തുല്യ ദൂരമാണ് ഉള്ളത്. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ നിന്നും വടക്കഞ്ചേരി മംഗലം പാലത്തിൽ നിന്നും നെന്മാറ - പൊള്ളാച്ചി പോകുന്ന വഴി കേറി 5 കിലോമീറ്റർ പിന്നിടുമ്പോൾ മുടപ്പല്ലുർ ടൗണിൽ നിന്നും വലത് തിരിഞ്ഞ വഴി നേരെ ചെന്നെത്തുന്നത് മംഗലം ഡാം ടൗണിലേക്കാണ് . ടൗണിൽ നിന്നും പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി മംഗലം ഡാം അണക്കെട്ടിലേക്കു ഉള്ള കവാടം കാണാം. അവിടെ നിന്നും പാസ്സ് എടുത്തു അണക്കെട്ടിലേക്കു പ്രവേശിക്കാം. ചുറ്റും മലനിരകൾ ഇടതൂർന്നു നിറഞ്ഞ വൃഷ്ടിമേഖലകൾക്കു നടുവിൽ നീണ്ടുകിടക്കുന്ന മംഗലം ഡാം റിസർവോയർ അതിമനോഹരമായ കാഴ്ചയാണ് പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികക്കായി കാഴ്ച വക്കുന്നത്. രാവിലെ 9:30 മുതൽ വൈകീട്ട് 5 മണി വരെയാണ് അണക്കെട്ടിലേക്കു പ്രവേശനം അനുവദിക്കുന്നത്. ഓരോ സീസണുകൾ അനുസരിച്ചു മംഗലം ഡാമിനു വേറിട്ട ഭംഗിയാണ് ഉള്ളത്. ഇടവപ്പാതി ആരംഭിക്കുന്ന ജൂണ് മുതൽ തുലാവർഷം വിടവാങ്ങുന്ന നവംബർ വരെ മംഗലം ഡാം പൂർണതോതിൽ വെള്ളം നിറഞ്ഞിരിക്കുകയായിരിക്കും. അതിൽ മഴയുടെ തോതനുസരിച്ചു ജൂലായ് & ഓഗസ്റ്റ് മാസങ്ങളിൽ ആണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുവാൻ സാധ്യതയുള്ളത്. മംഗലം ഡാമിന്റെ കാഴ്ചകൾ ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ കഴിയുന്നതും ഈ സമയങ്ങളിൽ ആയിരിക്കും. ഡിസംബർ തുടങ്ങുമ്പോൾ അണക്കെട്ടിൽ നിന്നും വെള്ളം പതിയെ പിൻവാങ്ങി തുടങ്ങുകയും ഫെബ്രുവരിയോടെ എഴുപതു ശതമാനം വരെ വെള്ളം വറ്റുകയും ചെയ്യും. മാർച്ച് മാസത്തിൽ തുടങ്ങുന്ന അതികഠിനമായ പാലക്കാടൻ ചൂടിനെ മാറ്റി നിർത്തി വൈകുന്നേരം നാലു മണിക്ക് ശേഷം മംഗലം ഡാം അണക്കെട്ടിന് പിൻഭാഗത്തു കാണുന്ന വെള്ളം വറ്റിയ ഡാം റിസർവോയർ ഏരിയയിൽ ഇറങ്ങുന്നത് വളരെ നല്ലൊരു അനുഭവം ആണ്. മംഗലം ഡാമിൽ നിന്നും കടപ്പാറ പോകുന്ന വഴിയിൽ നിന്നും 3 ഭാഗങ്ങളിലൂടെ വാഹനത്തിൽ റിസർവോയർ ഏരിയയിൽ പ്രവേശിക്കാം. വൈകുന്നേരങ്ങളിൽ റിസർവോയറിൽ വീശുന്ന കുളിർമയേറുന്ന പാലക്കാടൻ കാറ്റ് ഏതു ചൂടിനെയും തണുപ്പിക്കാൻ പോന്നതാണ്. ഒപ്പം റിസർവോയറിന് ചുറ്റിലും നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ പ്രകൃതിയുടെ മനോഹരകാഴ്ച്ചകളും ആരുടെയും മനം കുളിർപ്പിക്കും.
മംഗലം ഡാം അണക്കെട്ടിൽ നിന്നും 8 കിലോമീറ്റർ അകലെ കടപ്പാറ വഴി പോകുമ്പോൾ കാടിനു നടുവിൽ നയന മനോഹരമായ കാഴ്ചകൾക്ക് നടുവിൽ തലയുയർത്തി നിൽക്കുന്ന ആലുങ്കൽ വെള്ളച്ചാട്ടം കാണുവാൻ കഴിയും. മഴക്കാലത്ത് അതീവമായ അപകട സാധ്യത ഉള്ള സ്ഥലമാണ്. ഉൾക്കാട്ടിൽ മഴപെയ്യുമ്പോൾ അപ്രതീക്ഷിതമായി വെള്ളപൊങ്ങുവാൻ ഇടയാക്കുന്ന സ്ഥലം കൂടെയാണ്. കൂടാതെ നിരവധി കയങ്ങളും അപകടകരമായ പാറക്കെട്ടുകളും നിറഞ്ഞിരിക്കുന്ന സ്ഥലമാണ് ആലിങ്കൽ വെള്ളച്ചാട്ടം. മഴ കൂടി നിൽക്കുന്ന സമയങ്ങളിൽ ഉരുൾപൊട്ടൽ സംഭവിക്കുന്ന മേഖല കൂടെയാണ് . ആയതിനാൽ സ്ഥല പരിചയമില്ലാത്തവർ സെപ്റ്റംബർ കഴിഞ്ഞുള്ള മാസങ്ങളിൽ ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതാവും ഉചിതം. ജനുവരിയിൽ വെള്ളച്ചാട്ടം പൂർണമായും വറ്റുവാൻ സാധ്യതയുണ്ട്.
ആലിങ്കലിൽ നിന്നും വലിയ ദൂരത്തിലല്ലാതെ വെള്ളാട്ടിമല ട്രക്കിങിന് അനുയോജ്യമാണ്. പക്ഷെ ടൂറിസം സാധ്യതയിൽ ഇതുവരെ ഉൾപ്പെടാത്തതിനാലും നിബിഡമായ വനമേഖല ആയതിനാലും ജനസമ്പർക്കം കുറവായതിനാലും ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റ് അറിവോടെ മാത്രമേ അവിടേക്ക് പ്രവേശിക്കാവൂ. .

ഏപ്രിൽ 22ന് അർമേനിയിൽ അന്തരിച്ച മംഗലംഡാം സ്വദേശി അനു.എം.ജി.യുടെ സംസ്കാരം നാളെ ഒരു വർഷമായി അർമേനിയയിൽ ജോലി ചെയ്തിരുന്ന 31...
03/05/2025

ഏപ്രിൽ 22ന് അർമേനിയിൽ അന്തരിച്ച മംഗലംഡാം സ്വദേശി അനു.എം.ജി.യുടെ സംസ്കാരം നാളെ

ഒരു വർഷമായി അർമേനിയയിൽ ജോലി ചെയ്തിരുന്ന 31 കാരൻ പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. 4ാം തിയ്യതി ഞായർ പുലർച്ചെ മൃതദ്ദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും.
കാലത്ത് 8 മുതൽ 10 മണി വരെ മംഗലംഡാമിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് അന്ത്യകർമ്മങ്ങൾക്കു ശേഷം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കാരം.
പിതാവ് :ഗംഗാധരൻ.
മാതാവ്: ശോഭന.
സഹോദരൻ: മനു. എം. ജി.
സഹോദര ഭാര്യ: അശ്വതി.

https://chat.whatsapp.com/Gj3NyJLwE6X8dkUToz4d8y

മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു അന്തരിച്ചു.മംഗലംഡാം: മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു (31) അന്തരിച്ചു. വിദേശത്ത് അർമേനി...
22/04/2025

മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു അന്തരിച്ചു.

മംഗലംഡാം: മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു (31) അന്തരിച്ചു. വിദേശത്ത് അർമേനിയയിൽ വെച്ചായിരുന്നു അന്ത്യം.
അച്ഛൻ: ഗംഗാധരൻ.
അമ്മ: ശോഭ.
സഹോദരൻ: മനു.

ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.മംഗലംഡാം: ഒലിംകടവ് കാഞ്ഞിക്കൽ പി.സി. തോമസ് മകൻ അലക്‌സാണ്ടർ (ബേബിച്ചൻ-82)...
17/04/2025

ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.

മംഗലംഡാം: ഒലിംകടവ് കാഞ്ഞിക്കൽ പി.സി. തോമസ് മകൻ അലക്‌സാണ്ടർ (ബേബിച്ചൻ-82) അന്തരിച്ചു.
ഭാര്യ: പരേതയായ ഏലിക്കുട്ടി അലക്‌സാണ്ടർ.
മക്കൾ: Engr. ബിന്ദു അലക്‌സ്, ഡോ. ബിനു അലക്സ്.
മരുമക്കൾ: Engr. രാജു മാത്യു, Engr. ആശ ബിനു.
കൊച്ചുമക്കൾ: റീന, റോയ്‌സ്, ക്രിസ്, എലീറ്റ്.
മൃതസംസ്‌കാരം ഇന്ന് വൈകിട്ട് 4.30-ന് മംഗലംഡാം സെൻ്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വെച്ച്.

Mangalam Dam
12/04/2025

Mangalam Dam

ആലത്തൂർ തോട്ടുപാലത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലംഡാം സ്വദേശിയായ യുവാവ് മരിച്ചുതുടർന്ന് വായിക്കുന്നതിനായി താഴെ ...
04/04/2025

ആലത്തൂർ തോട്ടുപാലത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലംഡാം സ്വദേശിയായ യുവാവ് മരിച്ചു

തുടർന്ന് വായിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻

https://mangalamdammedia.com/2025/04/04/https://mangalamdammedia.com/2025/04/04/local-news/8037/local-news/8037/

മംഗലംഡാമിൽ കാട്ടാന ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.മംഗലംഡാം: കുഞ്ചിയാർപതി  അയ്യപ്പന്‍പാടിയ...
30/03/2025

മംഗലംഡാമിൽ കാട്ടാന ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.

മംഗലംഡാം: കുഞ്ചിയാർപതി അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ 2 അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും, മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പികയായിരുന്നു. പിങ്കിക്ക് കാലിനും, മുന്നുവിന് കൈക്കുമാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഒറ്റയാനാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ പിങ്കിയുടെ ഭര്‍ത്താവ് തിലേശ്വര്‍ പറഞ്ഞു.

തൊഴുത്തുങ്കൽ മറിയാമ്മ നിര്യതയായി.മംഗലംഡാം: തൊഴുത്തുങ്കൽ മറിയാമ്മ 105 വയസ് നിര്യതയായി. പെരുമ്പാവൂർ പതിക്കൽ  കുടുബാംഗമാണ്....
27/03/2025

തൊഴുത്തുങ്കൽ മറിയാമ്മ നിര്യതയായി.

മംഗലംഡാം: തൊഴുത്തുങ്കൽ മറിയാമ്മ 105 വയസ് നിര്യതയായി. പെരുമ്പാവൂർ പതിക്കൽ കുടുബാംഗമാണ്.
മക്കൾ: ശോശാമ ആറ്റുപുറത്ത്, ഏലിയാമ്മ പുതുശേരി, മേരി മാങ്കോട്ടിൽ, ഫാദർ മത്തായി തൊഴുത്തുങ്കൽ, പൗലോസ്, സാറാമ, വർഗിസ്.
മരുമക്കൾ: പരേതനയായ വർഗിസ് ആറ്റുപുറം, വർഗിസ് PV, വർഗിസ് മങ്കോട്ടിൽ, അന്നമ്മ, ലീലാമ്മ, ആനീസ് ജോയി.
ഫാദർ കുര്യാച്ചൻ മാത്യു, ഫാദർ റെജി മാങ്കോട്ടിൽ പേരകുട്ടികളാണ്.
മൃതസംസ്കാരം നാളെ 28/3/25 രാവിലെ 11ന് പൈതല മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വെച്ച്.

വണ്ടാഴി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി നമ്പേലിയുടെ മാതാവ് അന്തരിച്ചു.മംഗലംഡാം: വണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി ബെ...
13/03/2025

വണ്ടാഴി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി നമ്പേലിയുടെ മാതാവ് അന്തരിച്ചു.

മംഗലംഡാം: വണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി ബെന്നി നമ്പേലിയുടെ മാതാവ് മേരി മാത്യു (88) നിര്യാതയായി.
മക്കൾ: തങ്കമ്മ ഔസഫ്, ലിസ്സി, ബെന്നി മാത്യു.
മരുമക്കൾ: ഔസഫ്, പരേതനായ വർഗീസ്‌, ഷോബ.
സംസ്‍കാരം നാളെ ഉച്ചക്ക് 2:30ന് മംഗലംഡാം സെന്റ്. മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച്.

വേനലെത്തും മുമ്പേ മംഗലംഡാം വറ്റി തുടങ്ങി.മംഗലംഡാം: വേനല്‍ കടുക്കുന്നേയുള്ളു അപ്പോഴേക്കും മംഗലംഡാം വറ്റി തുടങ്ങി. രണ്ടാംവ...
18/02/2025

വേനലെത്തും മുമ്പേ മംഗലംഡാം വറ്റി തുടങ്ങി.

മംഗലംഡാം: വേനല്‍ കടുക്കുന്നേയുള്ളു അപ്പോഴേക്കും മംഗലംഡാം വറ്റി തുടങ്ങി. രണ്ടാംവിള കൃഷിക്കുള്ള വെള്ളം വിട്ടുകഴിഞ്ഞാല്‍ ഡാമില്‍ പലഭാഗത്തും കട്ടവിണ്ട് പൂട്ടുകണ്ടം പോലെയാകും.

റിസർവോയർ പിന്നെ കുട്ടികളുടെ കളിസ്ഥലവും വാഹനങ്ങള്‍ പായുന്ന റോഡുകളുമായി മാറും. ഇങ്ങനെയുള്ള ഡാം ഉറവിടമാക്കിയാണ് നാലു പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വലിയ പദ്ധതിയുടെ പൈപ്പിടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നത്.

ഇത്രയും പ്രദേശത്തേക്ക് കൊടുക്കാനുള്ള വെള്ളം എവിടെനിന്ന് കിട്ടും എന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ല. വീട്ടുമുറ്റങ്ങളില്‍ ടാപ്പ് സ്ഥാപിക്കുന്നതുവരെ നടക്കുന്നതിനാല്‍ ഇന്നോ നാളെയോ പൈപ്പിനടിയില്‍ പാത്രംവച്ചാല്‍ വെള്ളം കിട്ടും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഇത്രയും പ്രദേശങ്ങളില്‍ കുഴിച്ചിട്ടിട്ടുള്ള പൈപ്പുകളില്‍ നനയാനുള്ള വെള്ളംപോലും ഡാമിലില്ലെന്നു കാര്യങ്ങള്‍ അടുത്തറിയുന്നവർക്കെ അറിയൂ. പാവം ജനങ്ങളെ പറ്റിക്കുന്ന വമ്പൻ പദ്ധതിയാണ് പൈപ്പിടലില്‍ ഒതുങ്ങുന്നത്.

കുടിവെള്ള പദ്ധതി യാഥാർഥ്യമാകണമെങ്കില്‍ ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും, മണലും, ചെളിയും നീക്കം ചെയ്തു സംഭരണശേഷി വർധിപ്പിക്കണം. എന്നാല്‍ മണ്ണുനീക്കല്‍ നിർത്തിവച്ചിട്ടു രണ്ടുവർഷത്തോളമായി. തടസങ്ങള്‍നീക്കി മണ്ണെടുക്കല്‍ പുനഃസ്ഥാപിക്കാനുള്ള നടപടികളൊന്നും ഇതുവരെയും ആയിട്ടില്ല. ഇതു കോടികളുടെ കുടിവെള്ള പദ്ധതിയെയും ബാധിക്കും.

ഡാമിലെ ജലസംഭരണം വർധിപ്പിക്കാൻ ലക്ഷമിട്ടായിരുന്നു കൊട്ടിഘോഷിച്ച്‌ സംസ്ഥാനത്തുതന്നെ പൈലറ്റ് പദ്ധതിയായി 2020 ഡിസംബറില്‍ മണ്ണെടുപ്പ് തുടുങ്ങിയത്. മൂന്നുവർഷത്തിനകം മണ്ണെടുപ്പ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018 ജൂലൈയിലാണ് 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.

പൈപ്പിടലും പ്രധാന ടാങ്കുകളുടെ നിർമാണവുമെല്ലാം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും വെള്ളത്തിന്‍റെ സ്രോതസ് സംബന്ധിച്ച്‌ ഇനിയും ധാരണയില്ല.

05/02/2025

വിജയ്‌യെ കണ്ടു, ഒടുവിൽ ‘നെനച്ച’ വണ്ടി കിട്ടിയെന്ന് #ഉണ്ണിക്കണ്ണൻ_മംഗലംഡാം

നടൻ വിജയ്‌യോടുള്ള
ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. ഇപ്പോഴിതാ തന്റെ പ്രയത്നങ്ങൾക്ക് ഫലം കണ്ടെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്. നടൻ വിജയ്‌യെ കണ്ടെന്നും ഒന്നിച്ചിരുന്ന് സംസാരിച്ചെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് അറിയിച്ചു. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്.

“വിജയ് സാറിനെ കണ്ടു. ലൊക്കേഷനിൽ ആയതുകൊണ്ട് ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിച്ചില്ല. അവര്‍ വിഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു.

എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും”, ഉണ്ണിക്കണ്ണന്‍ പറയുന്നു. വിജയുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണി കണ്ണന്‍ പറയുന്നുണ്ട്...

മംഗലംഡാം അട്ടവാടിയിൽ കാട്ടാന ഇറങ്ങി.മംഗലംഡാം: വനപ്രദേശത്തു നിന്നും ഏറെ ദൂരമുള്ള മംഗലംഡാമിലും കാട്ടാനയെത്തി. ഇന്നലെ രാവില...
19/01/2025

മംഗലംഡാം അട്ടവാടിയിൽ കാട്ടാന ഇറങ്ങി.

മംഗലംഡാം: വനപ്രദേശത്തു നിന്നും ഏറെ ദൂരമുള്ള മംഗലംഡാമിലും കാട്ടാനയെത്തി. ഇന്നലെ രാവിലെ ഡാമില്‍ മത്സ്യം പിടിക്കാനെത്തിയ മത്സ്യതൊഴിലാളികളാണ് അട്ടവാടി ഭാഗത്ത് റിസർവോയറില്‍ വെള്ളത്തില്‍ കാട്ടു കൊമ്പനെ കണ്ടത്.
കുട്ടവഞ്ചിയിലിരുന്ന് തലേന്ന് ഇട്ടുവച്ച വല എടുക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ മണിയാണ് ആനയെ ആദ്യം കണ്ടത്.

പേടിച്ച്‌ പിന്മാറിയ മത്സ്യതൊഴിലാളികള്‍ കരയിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകർ പല ടീമുകളായി പല വഴിയിലായിനിന്നു. ഇതിനിടെ ഡാമില്‍ നിന്നും ആന കരയ്ക്ക് കയറി ഓടംതോട് സിവിഎം കുന്ന് ഭാഗത്തെ തേക്കുതോട്ടത്തിലേക്കു മാറി.

ഇന്നലെ പകല്‍ മുഴുവൻ ഈ ഭാഗത്താണ് ആന കറങ്ങിയത്.ചുറ്റുഭാഗവും വീടുകളുള്ള പ്രദേശമാണ് ഇവിടെയെല്ലാം. ഇതിനാല്‍ പകല്‍സമയം ആനയെ തുരത്താൻ ശ്രമം നടത്തിയാല്‍ ഭയപ്പെട്ട് ആന ആള്‍ത്താമസമുള്ള സ്ഥലത്തേക്ക് ഇറങ്ങുമെന്നുപറഞ്ഞ് നടപടികളിലേക്കുനീങ്ങാതെ വനംവകുപ്പ് പകല്‍ മുഴുവൻ ആനയെ നിരീക്ഷിച്ചുനിന്നു. രാത്രിയായാല്‍ ആനയെ കയറ്റി വിടുമെന്നാണ് വനം വകുപ്പ് പറയുന്നത്.

ആന സ്വയം വന്ന വഴി തന്നെ മടങ്ങി കാടുകയറുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ്. പേടിച്ചിരിക്കുന്ന പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നുമാത്രം. ആനയെ കാടുകയറ്റാൻ പാലക്കാട് ആർആർ ടീമിന്‍റെ സഹായവും തേടിയിട്ടുണ്ട്. മേഖലയിലാകെ ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്. ആറര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മംഗലംഡാമില്‍ കാട്ടാന എത്തുന്നത്. ഡാം നിർമിക്കുന്നതിനുമുന്പ് ആനയുള്ള സ്ഥലമായിരുന്നെങ്കിലും ഡാം നിർമാണത്തിനുശേഷം ആന ഇറങ്ങാറില്ല.

കടപ്പാറ ചെന്പൻകുന്ന്, കടമപ്പുഴ വഴിയാകണം ആന രണ്ടാം പുഴയിലെത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്. അവിടെനിന്നും അട്ടവാടിയിലെത്തി സിവിഎം കുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. രണ്ടു ദിവസം മുന്പ് രണ്ടാംപുഴയില്‍ മാറാട്ടുകളം മാത്യുവിന്‍റെ കൃഷിയിടത്തില്‍ ആനയെത്തിയിരുന്നു. ചൂരുപ്പാറയില്‍ രവിയുടെ കൃഷിയിടത്തിലും ആന എത്തിയതിന്‍റെ കാല്‍പ്പാടുകളുണ്ട്.

മംഗലംഡാം റിസർവോയറിൽ അപായക്കുഴികളേറെ.മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ കരഭാഗങ്ങൾ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനേ...
14/01/2025

മംഗലംഡാം റിസർവോയറിൽ അപായക്കുഴികളേറെ.

മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ കരഭാഗങ്ങൾ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനേക്കാൾ അപകടകാരിയാണ് വെള്ളം വറ്റുന്ന വേനൽ മാസങ്ങളിൽ. മണ്ണെടു ക്കൽ പാതിവഴിയിൽ നിർത്തിവച്ചിട്ടുള്ള റിസ ർവോയറിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടക്കുഴികളാണ്.

ഡാം കാണാനെത്തുന്നവരും, സമീപവാസികളുമെല്ലാം ഈ കുഴികൾ ശ്രദ്ധിച്ചില്ലെങ്കിൽ ദുരന്തങ്ങൾ സംഭവിക്കും. പല വർഷങ്ങളിലും ഇത്തരം കുഴികളിൽ പ്പെട്ട് മരണങ്ങളുണ്ടായിട്ടുണ്ട്. കാണുമ്പോൾ ചെറിയ കുഴികളാണന്നേ തോന്നു. എന്നാൽ ഇതിൽ ഇറങ്ങിയാൽ കിണറിലേക്ക് താഴ്ന്നുപോകുന്നതുപോലെ പോകും. അത്രയും ഇളകിയ മണ്ണാണ് കുഴിക ളിലെല്ലാം.

പശ കൂടിയ മണ്ണായതിനാൽ പെട്ടെന്ന് തെന്നി വീഴാനുള്ള സാധ്യതകളുമുണ്ട്. പൊങ്ങിവരാനും കഴിയില്ല. ഡാമിൽ വെള്ളം നിറയുമ്പോഴും കുഴികൾ വില്ലനായി മാറും. കുളിക്കാനെത്തുന്ന സമീപവാസികളും ജാഗ്രത പുലർത്തണം. ഡാമിൽ നിന്നും മണ്ണ് നീക്കലിന്റെ ഭാഗമായി റിസർവോയറിനുള്ളിൽ പലയിടത്തും ഇത്തരം കുഴികളുണ്ട്.

ജെസിബി ഉപയോഗിച്ച് മണ്ണെടുത്ത കുഴികളാണിത്. കരഭാഗങ്ങളിലാണ് ഇതുകൂടുതൽ. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപി ക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണവും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Address


Alerts

Be the first to know and let us send you an email when Mangalam Dam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mangalam Dam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share