dailyhournews.com

  • Home
  • dailyhournews.com

dailyhournews.com Dailyhournews നിങ്ങളിലേക്ക് ഉടൻ എത്തുന്നു; പി?

20/09/2024
ജിത്തു ജോസഫ് - ലാലേട്ടൻ കോമ്പോയിൽ 12th man ന് ശേഷം ഇറങ്ങിയ നേര് എന്ന സിനിമ രണ്ടാമതും കാണാനിടയായി. ആദ്യ തവണ കണ്ടതിൽ നിന്ന...
10/03/2024

ജിത്തു ജോസഫ് - ലാലേട്ടൻ കോമ്പോയിൽ 12th man ന് ശേഷം ഇറങ്ങിയ നേര് എന്ന സിനിമ രണ്ടാമതും കാണാനിടയായി. ആദ്യ തവണ കണ്ടതിൽ നിന്നും വ്യത്യസ്തമായ ദൃശ്യാനുഭവമായിരുന്നു ഇത്തവണത്തേത്. ഇത് തന്നെയാണ് ഈ പോസ്റ്റ് ഇടാനുള്ള പ്രധാന കാരണവും.

ആദ്യ തവണ സുഹൃത്തുക്കളോടൊപ്പമായിരുന്നു സിനിമ കണ്ടതെങ്കിൽ ഇത്തവണ അത് ഫാമിലിയോടൊപ്പമാണ്. രണ്ടും വേറിട്ട അനുഭവങ്ങൾ. ആദ്യ തവണ സിനിമ ക്യൂര്യോസിറ്റിയോടെ കണ്ടിരുന്നതിനാൽ ചുറ്റുമുള്ള കാര്യങ്ങൾ അത്രയധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ആ സാഹചര്യം കൂടി കൈവന്നതോടെ നേരിൻ്റെ ടാഗ് ലൈനിനെ അന്വർത്ഥമാക്കും വിധത്തിലുള്ള കാഴ്ചകളും എനിക്ക് കാണാൻ സാധിച്ചു. yes, its a Court Room Emotional Drama. പൊതുവേ സിനിമയോട് താൽപര്യമില്ലാത്ത ഭാര്യ, സിനിമ നല്ലതാണെന്നും ലാലേട്ടൻ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത സീറ്റിലിരുന്ന ചേച്ചി കരച്ചിൽ അടക്കാൻ പാടുപെടുന്നതും കണ്ടു.

സോഷ്യൽ മീഡിയയിലെ പല റിവ്യൂകളിലും നേരിന് പോസിറ്റീവ് വന്നു. എന്നാൽ ചെകുത്താൻ എന്ന പേരിൽ റിവ്യൂ ചെയ്യുന്ന (sorry അതിനെ റിവ്യൂ എന്നൊന്നും വിളിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല) ആൾ സിനിമയെ കുറിച്ച് പറയുന്നത് വളരെ മോശമായിട്ടാണ്. സിനിമ എന്നതിലുപരി അനാവശ്യമായി ലാലേട്ടനെതിരേയും അദ്ദേഹത്തിൻ്റെ അഭിനയത്തെ പറ്റിയും കൂടാതെ ലാലേട്ടനെ Body Shaming ഉം ഒക്കെ നടത്തുന്നുണ്ട്. അതും സിനിമ പോലും കാണാതെ.

ലാലേട്ടനൊക്കെ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് ഇവിടുള്ളവർക്ക് അറിയാം. കൂടാതെ ലാലേട്ടനൊന്നും അഭിനയ ജീവതത്തിൽ ഇനി തെളിയിക്കാനുമില്ല. നല്ല സിനിമയെങ്കിൽ നല്ല സിനിമയെന്ന് പറയണം. അത് ലാലേട്ടൻ്റെയാണെങ്കിലും മമ്മൂക്കയുടെ ആണെങ്കിലും. എന്നാൽ ചെകുത്താനെ പോലുള്ളവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വളരുന്ന മലയാള സിനിമയെ താഴ്ത്തുന്ന തരത്തിണ്. ശരിക്കും റിവ്യൂ എന്ന വ്യാജേന ഇത്തരം കോമാളിത്തരം (നല്ല റിവ്യൂ ഇടുന്നവരല്ല) കാണിക്കുന്നവരെ പിന്തുണയ്ക്കരുത്.

* ആത്മാർത്ഥമായി പറയുകയാണ് നേര് നല്ലൊരു സിനിമയാണ്. Must watch theatre movie. It gives us a different film experience.

താനൂർ ബോട്ട് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർതാനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരി...
08/05/2023

താനൂർ ബോട്ട് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം.

07/05/2023

കോൺഗ്രസ് ഭീകരവാദത്തിനൊപ്പം; കേരള സ്റ്റോറിയെ എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചെന്ന് മോദി

ബെംഗളൂരു: കോൺഗ്രസ് ഭീകരവാദത്തിനൊപ്പമാണെന്നും അതുകൊണ്ടാണ് കേരള സ്റ്റോറിയെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റോറിയെ കോൺഗ്രസ് എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും ഭീകരവാദ ഗൂഡാലോചനയുടെ അടിസ്ഥാനത്തിലാണ് അവരുടെ ഈ തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ നിലവിൽ നടന്നുവരുന്ന യഥാർത്ഥ്യത്തെ തുറന്ന് കാട്ടുന്നതാണ് സിനിമ. കേരളത്തിൽ നിന്നും മുസ്ലീങ്ങളല്ലാത്ത സ്ത്രീകൾ കാണാതാകുന്നതും മതപരിവർത്തനം ചെയ്യപ്പെട്ടതിന് ശേഷം ഭീകരവാദ സംഘടനയായ ഐഎസ്സിൽ എത്തപ്പെടുന്നതും അണിയറപ്രവർത്തകർ സിനിമയിൽ വരച്ചു കാട്ടിയിട്ടുണ്ടെന്നും മോദിജി ചൂണ്ടിക്കാട്ടി.

കേരള സ്റ്റോറിയെ എതിർത്തു കൊണ്ട് ഭീകരവാദത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസിനെ കാണുമ്പോൾ അത്ഭുതം തോന്നുന്നെന്നും ഇത്തരക്കാരാണോ കർണാടകയെ രക്ഷിക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Address


Alerts

Be the first to know and let us send you an email when dailyhournews.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

DAILY HOUR NEWS

ജനങ്ങള്‍ക്കൊപ്പം,​ ജനങ്ങളിലൂടെ,​ ഓരോ നിമിഷവും