kadungalloor local news

kadungalloor local news നാട്ടുവാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ. പേജ് ഫോളോ ചെയ്യുക ലൈക്ക് ചെയ്യുക

13/08/2025

അധികാരികൾ മൗനം പാലിക്കുന്നു.. മുപ്പത്തടം ഇടുക്കി ജംഗ്ഷനിൽ നിന്നും എടയറിലേക്ക് പോകുന്ന റോഡിന്റെ ഇരു വശങ്ങളിലും കണ്ടെയ്നർ വാഹനങ്ങൾ പാർക്ക് ചെയ്ത് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാകുന്നു

ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി കുടിവെള്ള ലഭ്യത കുറവായതിനാൽ ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ...
12/08/2025

ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി കുടിവെള്ള ലഭ്യത കുറവായതിനാൽ ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ചെയർമാന്റെ ചേമ്പറിൽ ജൂലൈ 30 ചേർന്ന യോഗത്തിൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചതാണ് തുടർന് വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്ന് ചെറിയ നടപടി ക്രമങ്ങൾ ആരംഭിച്ചു ..പക്ഷെ തൽസ്ഥിതി തുടരുകയാണ് അതിനാൽ കുടിവെള്ളം കിട്ടാത്ത ഈ പ്രദേശത്തെ പ്രതിഷേധത്തിലാണ് . ടാങ്കർ ലോറിയിൽ കുടിവെള്ളം അടിച്ച് നൽകുന്നതിന് കടുത്ത വേനൽക്കാലത്തു മാത്രമേ നഗരസഭയ്ക്ക് സർക്കാർ അനുമതിയുള്ളു ഈ വസ്തുത മനസ്സിലാക്കി നഗരസഭ നിലവിൽ വാട്ടർ അതോറിറ്റിയിൽ നഗരസഭ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന തുകയും ആവശ്യമെങ്കിൽ ഇനിയും അധികം തുക നൽകുവാനും നഗരസഭ തയ്യാറാണ്. ആത് കൊണ്ട് ഏലൂരിലെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാകുന്ന രീതിയിൽ വേണ്ട വർക്കുകൾ ഇന്ന് തന്നെ ആരംഭിക്കണമെന്ന് നിർദേശിക്കുന്നു

ഇന്ന് രാവിലെ 11 മണിക്ക് വാട്ടർ അതോറിറ്റിയുടെ കളമശ്ശേരി ഓഫീസിൽ വെച്ചു ചെയർമാനും കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ ചർച്ചയിൽ ഇന്ന് മുതൽ അടിയന്തിരമായി ചെയ്യേണ്ട പ്രവർത്തികളായ മണലിപള്ളത്തെ രണ്ട് ലൈനുകൾ ഇന്റർലോക്ക് ചെയ്യുകയും അതോടൊപ്പം തന്നെ പൊതു ടാപ്പിൽ ചെളി വെള്ളം വരുന്നത് എവിടെയോ പൊട്ടിയതായി കാണുന്നു അത് കണ്ടെത്താനും പുതിയതായി ഒരു വാൽവ് സ്ഥാപിക്കുന്നതിനും ഏലൂരിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് പൊതുജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുന്നതിന് ഫ്ലോ മീറ്റർ അടിയന്തിര സ്വഭാവത്തിൽ സ്ഥാപിക്കുന്നതിനും തീരുമാനമെടുത്തിട്ടുള്ളതാണ് മേൽ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ നടപ്പിലാക്കാൻ നിർദേശിച്ചു.

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് വാട്ടർ അതോറിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു .
ഒന്നാം വാർഡ് കൗൺസിലർ ലൈജി സജീവൻ അധ്യക്ഷത വഹിച്ചു
നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രടറി പി.എ.ഷിബു, പി.എ.ഷെറീഫ്, എം.എ. ജോഷി എന്നിവർ പങ്കെടുത്തു

12/08/2025

ക്ഷേമനിധി ബോർഡുകളെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (FITU) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൈലറിങ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ജംഗ്‌ഷനില്‍ നിൽപ്പ് സമരം സംഘടിപ്പിച്ചു.

ഏലൂക്കര പതുവന (തെക്കനോടി) അബൂബക്കർ മകൻ നവാസ്  മരണപ്പെട്ടു ഖബറടക്കഠ നാളെ രാവിലെ (13.8.25ബുധൻ) 9മണിക്ക് ഏലൂക്കര തെക്കെ പള്...
12/08/2025

ഏലൂക്കര പതുവന (തെക്കനോടി) അബൂബക്കർ മകൻ നവാസ് മരണപ്പെട്ടു ഖബറടക്കഠ നാളെ രാവിലെ (13.8.25ബുധൻ) 9മണിക്ക് ഏലൂക്കര തെക്കെ പള്ളിയിൽ..

12/08/2025

സോനയോട് മതം മാറാൻ റമീസ് ആവശ്യപ്പെട്ടു; ആരോപണം നിഷേധിച്ച് റമീസിൻ്റെ കുടുംബം; ഇരുവരും പരിചയപ്പെടുന്നത് ആലുവ യു സി കോളേജിൽ വച്ച്

11/08/2025

ആലുവയിൽ ബസ്സിൽ മാലമോഷ്ടിച്ച മൂന്നംഗ തമിഴ് സംഘത്തെ നാട്ടുകാർ പിടികൂടി...

തമിഴ് നാട് തൂത്തുകൂടി സ്വദേശിനികളായ ലഷ്മി, മറിയാമ്മ, സിന്ധു എന്നിവരെയാണ്, ആലുവ ദേശം കുന്നും പുറത്തു വച്ച് പിടികൂടിയത്.. ഇവർ മാലമോഷ്ടിക്കുന്നത് മറ്റൊരു സ്ത്രീ കണ്ടു. തുടർന്ന് ബസ് നിർത്തി ഇവരെ നെടുമ്പാശ്ശേരി പൊലിസിന് കൈമാറി

11/08/2025

ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്; ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായവർ

11/08/2025

കുടിവെള്ളത്തിനു വേണ്ടി വാട്ടർ അതോറിറ്റി എൻജിനീയറുടെ മുന്നിൽ യാചിച്ചു, ഏലൂരിലെ ജനങ്ങൾ

11/08/2025

കടുങ്ങല്ലൂരിൽ ഒന്നര ഏക്കറിൽ, സ്ഥാപിക്കുന്ന ബയോ പാർക്കിന് തറക്കല്ലിട്ടു..

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടി  നാടിന്റെ അഭിമാനമായി മുപ്പത്തടം സ്വദേശി ജിബി യുടെ മകൾ ഫാത്തിമ ഷിറിൽ..   കയ്യും കാലും പ...
11/08/2025

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടി നാടിന്റെ അഭിമാനമായി മുപ്പത്തടം സ്വദേശി ജിബി യുടെ മകൾ ഫാത്തിമ ഷിറിൽ..
കയ്യും കാലും പുറകിൽ നിന്നും കെട്ടി, പെരിയാർ പുഴയി നീന്തി കയറിയാണ് ഏഴാം ക്ലാസുകാരി ഈ നേട്ടത്തിലെത്തിയത്..

എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..

Address

Alwaye

Alerts

Be the first to know and let us send you an email when kadungalloor local news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to kadungalloor local news:

Share