Seek News Aluva

Seek News Aluva ആലുവയുടെ ശബ്ദം

03/05/2025

ആലുവ ഫാം ഫെസ്റ്റ് മെയ് 5 മുതൽ 7 വരെ

23/04/2025

ആലുവയിലെ ഫ്ളാറ്റിൽ വൻ കവർച്ച

23/04/2025

ആലുവ നഗരം ഇന്ന് ഇറച്ചി മാലിന്യങ്ങളാൽ ദുർഗന്ധപൂരിതമായി

ആലുവ നഗരം ഇന്ന് ഇറച്ചി മാലിന്യങ്ങളാൽ ദുർഗന്ധപൂരിതമായിപ്രകോപിതരായ ഓട്ടോറിക്ഷക്കാരും നാട്ടുകാരും മാലിന്യം റോഡിൽ തള്ളിയ വാഹ...
23/04/2025

ആലുവ നഗരം ഇന്ന് ഇറച്ചി മാലിന്യങ്ങളാൽ ദുർഗന്ധപൂരിതമായി

പ്രകോപിതരായ ഓട്ടോറിക്ഷക്കാരും നാട്ടുകാരും

മാലിന്യം റോഡിൽ തള്ളിയ വാഹനം പിന്തുടർന്ന് പിടികൂടി.

വാഹനമോടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ആലുവയിലെയും സമീപപ്രദേശങ്ങളിലേയും

ഇറച്ചി കടകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഏജൻസിയുടെ

വാഹനത്തിന്റെ ഡോർ തുറന്നു പോയതാണ് പ്രശ്നമായത്

വാഹനത്തിൽ മാലിന്യങ്ങൾ കുത്തി നിറച്ചിരുന്നു.

ചോരയും മാംസവും റോഡുകളിലേക്ക് തെറിച്ചു വീണു

എടയാറിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് പറയപ്പെടുന്നു.

ആലുവ നഗരസഭയിലേയും ചൂർണിക്കര പഞ്ചായത്തിലേയും ആരോഗ്യ വിഭാഗവും പോലീസും സംഭവവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി.

05/04/2025

ദേശീയ പാതയിൽ ആലുവ അമ്പാട്ടുകാവിൽ കാർ കത്തി.

05/04/2025

ആലുവയിൽ ട്രെയിനിടിച്ച് 40 വയസ് തോന്നിക്കുന്നയാൾ മരിച്ചു.

ആലുവ കമ്പനിപ്പടി തുരപ്പ് ഭാഗത്തെ റെയിൽപാളത്തോടു ചേർന്നാണ് മൃതദ്ദേഹം രാവിലെ കാണപ്പെട്ടത്

ആളെ തിരിച്ചറിഞ്ഞിട്ടില്ല

04/04/2025

അഭിനവ് സുരേഷും ഗ്രീസ് യുവതി പരസ്കെവിയും വിവാഹിതരായി

03/04/2025

ആലുവയിൽ കാണാതായ നിയമവിദ്യാർത്ഥിയുടെ ജഢം പുഴയിൽ നിന്നും കണ്ടെത്തി

എടത്തല മണി മുക്കിലെ ന്യൂവൻസ് കോളേജിലെ എൽ.എൽ.ബി. വിദ്യാർത്ഥി തിരുവനതപുരം സ്വദേശി അതുൽ ഷാബുവിന്റെ ജഢമാണ് ഇന്ന് രാവിലെ ഉളിയന്നൂരിലെ സ്കൂബാ ടീം മുങ്ങിയെടുത്തത് .

മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു.

ഇതിനിടെ ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് ആരോ പൊലീസിലേക്ക് വിവരം നൽകി.

പൊലീസിന്റെ പരിശോധനയിൽ ഒരു ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് ആലുവ പുഴയിൽ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു

ആലുവ എടത്തല കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുമ്പോൾ 7 പേർക്ക് പരിക്ക്പരിക്ക് നിസാരമാണ്പരി...
01/04/2025

ആലുവ എടത്തല കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുമ്പോൾ 7 പേർക്ക് പരിക്ക്

പരിക്ക് നിസാരമാണ്
പരിക്കേറ്റവരെ ആശുപത്രിയിലാക്കി

30/03/2025

ട്രെയിനിൽനിന്നും ചാടിയിറങ്ങവേ വീണ് ട്രെയിനിടിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം നഷ്ടമായ കേസിൽ ആലുവ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

മൃതദേഹത്തിലുണ്ടായിരുന്ന തുകയിൽ നിന്നും 1300 ഓളം രൂപയെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സഹായിച്ചയാൾക്ക് കൈമാറിയെന്ന് കണ്ടെത്തുകയായിരുന്നു

ഇതര സംസ്ഥാനക്കാരനാണ് മരിച്ചത്

ഓട്ടോ ഡ്രൈവർ സുധീറിന് ആദരവ്മോഷ്ടാവിനെക്കുടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം...
29/03/2025

ഓട്ടോ ഡ്രൈവർ സുധീറിന് ആദരവ്

മോഷ്ടാവിനെക്കുടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം. 'ആലുവയിൽ സീമാസ് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിയ്ക്കുന്ന ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ സുധീർ ബുഹാരിയെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അനുമോദന പത്രം നൽകി ആദരിച്ചത്.
കഴിഞ്ഞ 24/03/2025 ന് രാത്രിയാണ് സംഭവം നടന്നത്.
കുറച്ച് സ്ക്രാപ്പ് കമ്പനിപ്പടിയിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞ് സീമാസിന് സമീപത്ത് വച്ച് ഒരാൾ സുധീറിനെ ഓട്ടം വിളിച്ചു. രണ്ട് ഏ.സി യൂണിറ്റും ,ഒരു മോട്ടോറും ആയിരുന്നു കൊണ്ടുപോകാനുണ്ടായിരുന്നത്. സംശയം തോന്നിയ സുധീർ ഓട്ടം പോകാൻ കൂടുതൽ തുക ആവശ്യപ്പെട്ടു. അതിനും തയ്യാറായിരുന്നു അയാൾ. കൂടുതൽ തുകയ്ക്ക് 'ആക്രി' എടത്തലയിൽ എടുക്കാൻ ആളുണ്ടെന്ന് പറഞ്ഞ് സുധീർ സാധനങ്ങളും കയറ്റി അയാളെയും കൂട്ടി ഊടുവഴികളിലൂടെ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. പോലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ തമിഴ്നാട് ഗാന്ധിനഗർ സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്നും, എ.സി യൂണിറ്റും മോട്ടോറും ആലുവയിൽ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. കൂടാതെ നജാത്ത് ഹോസ്പിറ്റലിലും നേരത്തെ ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തി. വടകര പോലീസ് സ്റ്റേഷനിലും കേസുണ്ട്.
സുധീർ സമൂഹത്തിന് മാതൃകയാണെന്നും, ധീരമായ പ്രവൃത്തിയെ അനുമോദിക്കുന്നുവെന്നും ഡോ: വൈഭവ് സക്സേന പറഞ്ഞു. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്ക്കൂബ ടീമിൻ്റെ ക്യാപ്റ്റൻ കൂടിയണ് സുധീർ.

29/03/2025

Homeo mega medical camp -Aluva

Address

Alwaye

Website

Alerts

Be the first to know and let us send you an email when Seek News Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share