29/12/2025
ഈ ക്രിസ്തുമസ് അവധിക്ക് ഫാമിലിക്ക് ഒപ്പം കൊട്ടാരക്കരയിൽ നിന്ന് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ഒന്നാമത്തെ സ്ഥലം "തെന്മല
കൊല്ലം ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്ന തെന്മല, ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ-ടൂറിസം കേന്ദ്രമാണ്. ഇവിടം പ്രകൃതിസ്നേഹികൾക്കും സാഹസിക പ്രിയർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ലുക്ക് ഔട്ട്, ഡിയർ പാർക്ക്, തെന്മല ഡാം, ശലഭോദ്യാനം, നക്ഷത്രവനം, സാഹസിക വിനോദങ്ങൾക്കായി ഒരുക്കിയ അഡ്വഞ്ചർ സോൺ, എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇതിനു പുറമെ, സമീപത്തായി സ്ഥിതിചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം, ചരിത്രപ്രസിദ്ധമായ പതിമൂന്ന് കണ്ണറ പാലം തുടങ്ങിയ സ്ഥലങ്ങളും വിനോദസഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു.
ഇവിടെ നിന്ന് കണക്ട് ചെയ്യാവുന്ന സ്ഥലങ്ങളാണ് ആര്യങ്കാവിലെ അയ്യപ്പക്ഷേത്രം, റോസ്മല, അംബനാട് എസ്റ്റേറ്റ് തുടങ്ങിയവ. 2 ദിവസ യാത്രയാക്കിയാൽ തെങ്കാശിയിലെ പ്രധാന സ്ഥലങ്ങളും കാണാം.