"Kottukkal"

"Kottukkal" kottukkal

കോട്ടുക്കല്‍ ഗുഹാക്ഷേത്രം

കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലാണ്‌ പുരാതനശില്‍പക്ഷേത്രമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രം. ആയൂര്‍ എന്ന സ്ഥലം അടുത്തായതിനാല്‍ ആയ്‌ രാജവംശവുമായി ഈസ്ഥലത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതാം. ആയ്‌ രാജവംശത്തിന്റെ ഭക്തി സമ്പ്രദായവും പല്ലവ രാജവംശത്തിന്റെ ശില്‍പമാതൃകയും ഇവിടത്തെ ചരിത്രസ്മാരകങ്ങളാണ്‌. പല പതിറ്റാണ്ടുകളുടെ പരിശ്രമം ഇതിനുവേണ്ടി വന്നിട്ടുണ്ടാകും. കല്‍തൃക്കോവില്‍ ഗുഹാക്ഷേത്രമെ

ന്ന പേരിലും ഇത്‌ പ്രസിദ്ധമാണ്‌.
കോട്ടുക്കലെ നൂറുമേനി വിളയുന്ന നെല്‍പാടം. ആ പാടത്തെ പകുത്തുകൊണ്ട്‌ നീണ്ടപാത. വയലിനരികില്‍ പച്ച തലപ്പാവ്‌ വച്ച്‌ ഇളം കാറ്റില്‍ നൃത്തം ചെയ്യുന്ന തെങ്ങോലകള്‍. അവിടെ നിന്ന്‌ നോക്കിയാല്‍ ഒരു വലിയ പാറ. സ്നാനം കഴിഞ്ഞശേഷം കിടന്ന്‌ വിശ്രമിക്കുന്ന ഗജവീരനാണെന്നോ തോന്നൂ. പാറയിലെ ആ ക്ഷേത്രം കണ്ടാല്‍. അതിസൂക്ഷ്മമായി നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ സമചതുരാകൃതിയിലുള്ള പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടുമുറികള്‍. ഇതില്‍ രണ്ട്‌ ശിവലിംഗങ്ങള്‍. പാറയിലാണ്‌ പീഠവും ലിംഗവും. കിഴക്കോട്ട്‌ ദര്‍ശനം. മുറികളുടെ മദ്ധ്യത്തില്‍ തള്ളി നില്‍ക്കുന്ന സ്ഥലത്ത്‌ ഗണപതി പ്രതിഷ്ഠ. നന്ദികേശ്വരനും ഹനുമാനുമുണ്ട്‌. ഹനുമാന്റെ കൈയില്‍ ശൂലവുമുണ്ട്‌. ഇടത്തേ ഭിത്തിയില്‍ ഗണപതി ശില്‍പം. പാറയില്‍ നിര്‍മ്മിച്ച ഓവുചാല്‍ പോലും ചേതോഹരം. മുന്‍പിലുള്ള മണ്ഡപം ആകര്‍ഷകമാണ്‌. കല്ലില്‍ കൊച്ചിവച്ച പ്രതിമ. ഒരു മനോഹര കവിത. ക്ഷേത്രമുറ്റത്ത്‌ കടുത്തവേനലില്‍ പോലും വറ്റാത്ത കിണര്‍. ഇവിടത്തെ കാറ്റിന്‍ സുഗന്ധം പകരാന്‍ കിണറ്റിനടുത്ത്‌ വേപ്പും തുളസിയും.
ശ്രീ പരമേശ്വരന്റെ ഭൂതഗണങ്ങള്‍ ചുന്നുകൊണ്ടുവന്ന പാറയാണിതെന്നും ശിവഭക്തനായ ഒരു സംന്യാസിക്കുണ്ടായ സ്വപ്നദര്‍ശനത്തെ തുടര്‍ന്ന്‌ അദ്ദേഹം ആ ദിവ്യ ശിലയില്‍ ശിവക്ഷേത്രം പണിയിപ്പിച്ചുവെന്നുമാണ്‌ ഐതിഹ്യം. ശിവഭക്തരായ രണ്ടു ദേവാത്മാക്കള്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ക്ഷേത്രസ്ഥാപനം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്ഷേത്രവും ചുമന്നുകൊണ്ട്‌ ആകാശത്തിലൂടെ പോകുമ്പോള്‍ കോഴി കൂവുന്നതുകേട്ട്‌ അരുണോദയം അടുത്തിരിക്കുന്നുവെന്ന്‌ കരുതി ഇവിടെ ക്ഷേത്രം സ്ഥാപിച്ചുവെന്ന്‌ മറ്റൊരു ഐതീഹ്യം. യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല്‌ ക്ഷേത്രമുറ്റത്തും ചുമ്മാട്‌ പാറ എന്നറിയപ്പെടുന്ന മറ്റൊരു പാറ ക്ഷേത്രത്തിന്‌ പിന്നിലുമുണ്ട്‌. പൂജയും വഴിപാടുകളുമെല്ലാം ഉണ്ട്‌. കോട്ടുക്കല്‍ ഗുഹാക്ഷേത്രം തീര്‍ത്ഥാടകരമായ ഭക്തര്‍ക്ക്‌ പുണ്യക്ഷേത്രം, ലോക സഞ്ചാരികള്‍ക്ക്‌ സ്വര്‍ഗമാണ്‌.

🥳🥳🥳🥳🥳
19/07/2026

🥳🥳🥳🥳🥳

കോട്ടുക്കൽ സ്വദേശിയായ അമൽ കൃഷ്ണൻ ഇന്നൊരു ജീവൻ മരണ പോരാട്ടത്തിലാണ് 25 വയസ്സ് മാത്രം പ്രായമുള്ളഈ കുഞ്ഞ് അനുജനെ ജീവിതത്തിലേ...
04/04/2026

കോട്ടുക്കൽ സ്വദേശിയായ അമൽ കൃഷ്ണൻ ഇന്നൊരു ജീവൻ മരണ പോരാട്ടത്തിലാണ് 25 വയസ്സ് മാത്രം പ്രായമുള്ളഈ കുഞ്ഞ് അനുജനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം തലച്ചോറിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന അപൂർവ്വവും ഗുരുതരവുമായ ഒരു ട്യൂമറാണ് അമ്മലിനെ ബാധിച്ചിരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 5 ലക്ഷം രൂപയിലെറേ ചിലവിട്ട് അടിയന്തര ശസ്ത്രക്രിയ ചെയ്തു. ഈ രോഗത്തിന് തുടർ ചികിത്സ കേരളത്തിൽ ലഭ്യമല്ല. അതിനാൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽലാണ് ഇപ്പോൾ ചികിത്സ. ചിലവേറിയ പ്രോട്ടോൺ റേഡിയേഷൻ ചികിത്സയാണ് ഇനി ആവശ്യം അതിന് ഏകദേശം 15 ലക്ഷം രൂപ ചിലവ് വരും . അതിനാൽ നമ്മുടെ നാട്ടിലെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കഴിയുന്ന സഹായം ഈ ഗ്രൂപ്പ് വഴി കൈമാറണം നമ്മുടെ ഈ കുഞ്ഞു സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അതിനായി നന്മുടെ നാട് തയ്യാറായി നിൽക്കുകയാണ്. ഇതിന് വേണ്ടി എല്ലവരും . സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.🙏

"ഒഡീഷയിൽ നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പ്രിയപ്പെട്ട സൗഹിത് അജിത്തിന് അഭിനന്ദനങ്ങൾ! ❤️❤️...
08/12/2025

"ഒഡീഷയിൽ നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പ്രിയപ്പെട്ട സൗഹിത് അജിത്തിന് അഭിനന്ദനങ്ങൾ! ❤️❤️❤️"

Address

Kottukkal
Anchal
691306

Website

Alerts

Be the first to know and let us send you an email when "Kottukkal" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to "Kottukkal":

Shortcuts

Share