04/11/2025
#പഞ്ചായത്ത് ഓഫീസിലേക്ക് പട്ടിക ജാതിക്ഷേമസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നു
ഹരിത കർമ്മസേ നാംഗങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാരോപിച്ച് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പഞ്ചായത്ത് ഡ്രൈവർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാലടി പഞ്ചായത്തിലേക്ക് മാർച്ചും, ധർണ്ണയും നടന്നു. സിപി ഐ ( എം) അങ്കമാലി ഏരിയ സെക്രട്ടറി
കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി ക്ഷേമസമിതി കാലടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം ടി പുഷ്കരൻ അദ്ധ്യക്ഷനായി. കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നിന്നും പ്രകടനം ആരംഭിച്ചു. ഒക്ടോബർ 27-ാം തീയതി രാവിലെ പഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ചു ചേർത്ത ഹരിത കർമ്മ സേന മീറ്റിംഗാണ് വിവാദമായത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ ആരുംതന്നെ മീറ്റിംഗിൽ ഉണ്ടായിരുന്നില്ല. ഹരിതകർമ സേനോഗ ങ്ങൾക്ക് 10 ദിവസത്തേക്ക് മാലിന്യ ശേഖരണം ഉണ്ടാകില്ലെന്നും പഞ്ചായത്തിൻ്റെ വികസനരേഖ വീടുകൾ തോറും എത്തിക്കുകയാണ് ജോലി എന്ന് പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് ഡ്രൈവർ യോഗത്തിൽആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം.യോഗത്തിനെത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് ഇതേ ആവശ്യം ആവർത്തി ച്ചെങ്കിലും നോട്ടീസ് വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഒരു വിഭാഗം തൊഴിലാളികൾ നിർബന്ധം പിടിച്ചു. അതോടെ,പ്രസിഡൻ്റും, ഡ്രൈവറും ചേർന്ന് ജാതീയമായി ഇവരെ അധിക്ഷേപിച്ചതായും, ശാരീരികമായി ഉപദ്രവം ചെയ്തതായും ഹരിത കർമ്മ സേനാഗങ്ങൾ ആരോപിച്ചു.