Angamaly News Vision

Angamaly News Vision news channel

 #കാണാതായ  #പെൺകുട്ടി  #മരിച്ച  #നിലയിൽമലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പ...
09/12/2025

#കാണാതായ #പെൺകുട്ടി #മരിച്ച #നിലയിൽ
മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
കൊച്ചി: മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൊലപാതകം എന്നാണ് പൊലീസ് സംശയമുന്നയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി

09/12/2025

ഇലക്ഷനിൽ അങ്കമാലിയുടെ ചിത്രം പ്രവചിക്കാമോ?

04/12/2025

സമ്പൂർണ സൗജന്യ വന്ധ്യത ക്യാമ്പ്
അങ്കമാലിയിൽ

ഡിസംബർ 7 ഞായറാഴ്ച 9 മണിക്ക്.

വിളിക്കുക
9847918487

30/11/2025

അങ്കമാലി നഗരസഭയിൽ യു.ഡി.എഫ് തരംഗം ഉണ്ടാക്കുമോ?

അങ്കമാലി നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർവ്വ സജ്ജം അങ്കമാലി മുനിസിപ്പൽതല കൺവെൻഷൻ സി എസ് എ ഓഡിറ്റോറിയത്തിൽ 31 സ്ഥാനാർത്ഥിക...
22/11/2025

അങ്കമാലി നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർവ്വ സജ്ജം

അങ്കമാലി മുനിസിപ്പൽതല കൺവെൻഷൻ സി എസ് എ ഓഡിറ്റോറിയത്തിൽ 31 സ്ഥാനാർത്ഥികളെ ഹാരമാണിയുച്ചുകൊണ്ട് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് റോജി എം ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എം എ ചന്ദ്രശേഖരൻ എക്സ് എംഎൽഎ സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. യുഡിഎഫ് പ്രവർത്തന രീതികളെ വിശദീകരിച്ചുകൊണ്ട് പിജെ ജോയ് എക്സ് എം എൽ എ സംസാരിച്ചു. മുൻസിപ്പൽ ചെയർമാൻ ഷിയോ പോൾ യോഗത്തിന് അധ്യക്ഷത വഹിച്ചു

22/11/2025
അങ്കമാലി നഗരസഭ എൽ ഡി എഫ് സാരഥികൾ
17/11/2025

അങ്കമാലി നഗരസഭ എൽ ഡി എഫ് സാരഥികൾ

അങ്കമാലി നഗര സഭയിൽ യൂത്ത് കോൺഗ്രസിന് ഒരു സീറ്റ് പോലും നൽകാത്തതിൽ പ്രധിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക നേതൃത്വ...
17/11/2025

അങ്കമാലി നഗര സഭയിൽ യൂത്ത് കോൺഗ്രസിന് ഒരു സീറ്റ് പോലും നൽകാത്തതിൽ പ്രധിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക നേതൃത്വം ജനറൽ സീറ്റിൽ അടക്കം വനിതകളെ മത്സരിപ്പിച്ച സാഹചര്യത്തിലാണ് പ്രധിഷേധം കടുപ്പിക്കാൻ ഒരുങ്ങുന്നത്
യൂത്ത് കോൺഗ്രസിന് ഒരു സീറ്റ് പോലും നഗരസഭയിൽ നൽകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റിൻസ് ജോസ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു
പ്രാദേശികമായി കൂടി ആലോചനകൾക്ക് ശേഷം കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്ന് സൂചന

യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകർക്ക് അവഗണന: സ്ഥാനം രാജിവച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് !തദ്ദേശ സ്വയംഭരണ സ്ഥാപന തെര...
16/11/2025

യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകർക്ക് അവഗണന: സ്ഥാനം രാജിവച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് !

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ അങ്കമാലി നഗരസഭാ വാർഡുകളിൽ യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് :

അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാർഡുകളിൽ ഒന്നിൽ പോലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ സമ്പൂർണ്ണ അവഗണനയാണ് പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡൻറ് റിൻസ് ജോസ് രാജിവെച്ചത്

പ്രവർത്തകരുടെ ഊർജ്ജം കെടുത്തുന്ന രീതിയിലുള്ള ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വളരെ ആലോചിച്ച് തന്നെ സ്ഥാനം രാജിവച്ചതെന്ന് റിന്‍സ് ജോസ് പറഞ്ഞു

അങ്കമാലി ചമ്പന്നൂർ ചെന്നക്കാടൻ ദേവസി ഭാര്യ  റോസി (80) (മേക്കാട് കോട്ടയ്ക്കൽ കുടുംബാംഗം)നിര്യാതയായിസംസ്ക്കാരം തിങ്കളാഴ്ച ...
09/11/2025

അങ്കമാലി ചമ്പന്നൂർ ചെന്നക്കാടൻ ദേവസി ഭാര്യ റോസി (80) (മേക്കാട് കോട്ടയ്ക്കൽ കുടുംബാംഗം)
നിര്യാതയായി
സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ
മക്കൾ: ജോബി , മാർട്ടിൻ,
മരുമക്കൾ: ഷൈബി,
സിനി

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസ...
06/11/2025

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ 9 മണിയോടെയാണ് സംഭവം. കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിൻ്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. ഡിവൈഎസ്പി റ്റി. ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ് , എസ് ഐ മാരായ കെ.പ്രദീപ്കുമാർ, ബിജീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Address

Angamaly

Website

Alerts

Be the first to know and let us send you an email when Angamaly News Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share