07/01/2023
അറിയിപ്പ്;
ആകാശവാണി തിരുവനന്തപുരം നിലയം പരിപാടികളുടെ അവതാരകരുടെ ഒരു താത്ക്കാലിക പാനൽ തയ്യാറാക്കുന്നു. സർവകലാശാല ബിരുദമാണ് കുറഞ്ഞ യോഗ്യത. ഈ താത്ക്കാലിക പാനൽ തയ്യാറാക്കുന്നത് ഒരുവിധത്തിലും സ്ഥിര നിയമനത്തിനുള്ള നടപടി അല്ല. ഇതിലേയ്ക്കായി അപേക്ഷിക്കുന്നവരെ എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയിലൂടെ യാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വരെ ആകാശ വാണിയുടെ ആവശ്യാനുസരണം മാത്ര മായിരിക്കും ക്ഷണിക്കുക. തിരുവനന്തപുരം നഗരപരിധിയിൽ സ്ഥിരതാമസമുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
താല്പര്യമുള്ള അപേക്ഷകർ ആകാശവാണി യുടെ തിരുവനന്തപുരം നിലയത്തിൽ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ അറിയാവുന്നതാണ്. രാവിലെ 11 മണി മുതൽ 3 മണിവരെ വിശദവിവരങ്ങൾക്കായി നിലയവുമായി ബന്ധപ്പെടാം.
ഈ അറിയിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ആകാശവാണി യുടെ pageലും Instagram accountലും ലഭിക്കുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 0471 2326340
മേൽവിലാസം : ആകാശവാണി, ഭക്തിവിലാസം റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 14
അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രായം : 20 നും 50 നും ഇടയിൽ വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലാബിരുദം
അപേക്ഷകർക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പരിജ്ഞാനം, സമകാലിക സംഭവങ്ങൾ, കല - സാഹിത്യം, സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ധാരണയും ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് GST ഉൾപ്പെടെ 354 രൂപ.
ഡിമാഡ് ഡ്രാഫ്റ്റ് ആയോ ഓൺ ലൈനിലോ ഫീസ് അടയ്ക്കാം. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് അക്കൗണ്ടിലാണ് ഓൺ ലൈനിൽ തുക അടയ്ക്കേണ്ടത്.
ACCOUNT NO. 10570283721 IFSCODE SBIN0000941
DDO, ആകാശവാണി തിരുവനന്തപുരം എന്ന പേരിലാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷാ ഫീസ് ഓൺലൈനിൽ അടച്ചതിന്റെ രേഖയോ ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം തിരുവനന്തപുരം നിലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ്. അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ സൂചിപ്പിക്കേണ്ടതാണ്,നിർബന്ധമായും അപേക്ഷയിൽ..!