East India FILM Magazine

East India FILM Magazine This page created for fully Entertainment purpose only
(1)

തൃഷ സൈഡ് ആയിവിജയിയും കുടുംബവും ഒന്നായി, ഇനിയിപ്പോള്‍ തൃഷ എന്ത് ചെയ്യും?
07/08/2026

തൃഷ സൈഡ് ആയി
വിജയിയും കുടുംബവും ഒന്നായി,
ഇനിയിപ്പോള്‍ തൃഷ എന്ത് ചെയ്യും?

07/08/2026
06/08/2026

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാവിഷയം ലാലേട്ടനും കുടുംബവും തന്നെയാണ്! ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നിട്ടും അച്ഛനായാലും അമ്മ സുചിത്രയായാലും മക്കളായ പ്രണവും വിസ്മയയും ആയാലും ആർക്കും ഒരു ജാഡയുമില്ലാത്ത പെരുമാറ്റമാണ്. മറ്റു സെലിബ്രിറ്റി കിഡ്സിൽ നിന്നൊക്കെ എന്തുകൊണ്ടും വേറിട്ടുനിൽക്കുന്നവർ! അച്ഛന്റെ സ്റ്റാർഡത്തിന്റെ തണലിൽ അഹങ്കരിക്കാനോ തിളങ്ങാനോ ഒന്നും രണ്ടുപേരും പോയിട്ടില്ല. പ്രണവിനോട് മലയാളികൾക്ക് എത്രത്തോളം സ്നേഹമുണ്ടോ, അതുപോലെ തന്നെ ഇപ്പോൾ വിസ്മയയ്ക്കും ആ സ്നേഹം കിട്ടുന്നുണ്ട്.
​മക്കളാണെന്ന് കരുതി ഒരു കാര്യത്തിനും അവരെ ശാസിക്കാനോ നിയന്ത്രിക്കാനോ മോഹൻലാലും സുചിത്രയും നിൽക്കാറില്ല. രണ്ടുപേരും പഠിച്ചത് ബോർഡിങ്..സ്കൂളിലുമാണ്. താനും മക്കളും തമ്മിൽ ഒരു 'അറ്റാച്ച്ഡ്-ഡിറ്റാച്ച്ഡ്' (Attached-Detached) ബന്ധമാണുള്ളതെന്ന് ലാലേട്ടൻ മുൻപും പറഞ്ഞിട്ടുണ്ട്.
​ഇപ്പോഴിതാ, മോഹൻലാലിന്റെ ഈ വ്യത്യസ്തമായ പാരന്റിങ് രീതിയെക്കുറിച്ച് ഫേസ്ബുക്കിൽ અનુ ചന്ദ്ര പങ്കുവെച്ച ഒരു കുറിപ്പ് വൻ ഹിറ്റാവുകയാണ്. മിക്ക രക്ഷിതാക്കൾക്കും മക്കളെ ജീവനായി സ്നേഹിക്കാൻ അറിയാം, പക്ഷെ ലാലേട്ടനെപ്പോലെ ആ സ്നേഹത്തിനുള്ളിൽ മക്കൾക്ക് അല്പം സ്വാതന്ത്ര്യത്തിന്റെ കാറ്റു ശ്വസിക്കാനുള്ള ഇടം നൽകാൻ പലർക്കും കഴിയാറില്ലെന്നാണ് അനു പറയുന്നത്.
​ആ കുറിപ്പിന്റെ കാതൽ ഇങ്ങനെയാണ്:
"ബോർഡിങ് സ്കൂളിലെ ജീവിതം മക്കളെ എങ്ങനെ മാറ്റിയെന്ന ചോദ്യത്തിന് ലാലേട്ടന് വളരെ റിയലായ ഒരു മറുപടിയുണ്ട്. ബോർഡിങ് കാരണം അവർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി, തങ്ങളോടുള്ള ആ അമിത അറ്റാച്ച്മെന്റ് ഇല്ലാതായി. അതായത്അറ്റാച്ച്ഡ്-ഡിറ്റാച്ച്മെന്റ്! എപ്പോഴും ബന്ധങ്ങൾക്കിടയിൽ കുറച്ച് സ്പേസ് വേണം. ആ സ്പേസ് അവർ നന്നായി ഉപയോഗിച്ചതുകൊണ്ടാണ് ഇത്രയധികം ട്രാവൽ ചെയ്യുന്ന ആളുകളായി അവർ മാറിയത്.
​അറ്റാച്ച്ഡ്-ഡിറ്റാച്ച്മെന്റ് എന്ന് പറഞ്ഞാൽ അടുപ്പമുണ്ട്, പക്ഷെ പരസ്പരം ശ്വാസം മുട്ടിക്കുന്ന ആശ്രിതത്വമില്ല! ഒരാളെ സ്നേഹിക്കുക എന്നാൽ അയാളെ കെട്ടിയിടുക എന്നല്ല, അയാളുടെ സ്വാതന്ത്ര്യത്തെക്കൂടി സ്നേഹിക്കുക എന്നാണ്. ലാലേട്ടനെപ്പോലെയാകാൻ സാധാരണ മാതാപിതാക്കൾക്ക് അത്ര എളുപ്പമല്ല. പലരുടെയും സ്നേഹം അറിയാതെ തന്നെ നിയന്ത്രണവും ഉടമസ്ഥാവകാശവുമായി മാറും. ഇവിടെയാണ് ലാലേട്ടന്റെ ചിന്ത വേറിട്ടുനിൽക്കുന്നത്. മക്കൾക്ക് സ്വന്തം സാന്നിധ്യവും നൽകണം, അതേസമയം അച്ഛനമ്മമാരുടെ അഭാവത്തെ ഭയക്കാതെ അവരെ സ്വതന്ത്രമായി വളരാൻ അനുവദിക്കുകയും വേണം!"
​പ്രണവിനെ നോക്കൂ, അപൂർവ്വമായി മാത്രം സിനിമ ചെയ്യുന്നു, ബാക്കി സമയം യാത്രകൾ! വിസ്മയയാകട്ടെ, എഴുത്തിലും അഭിനയത്തിലും തീയേറ്ററിലുമൊക്കെ സജീവമാണ്. ആക്ഷൻ രംഗങ്ങളും വഴങ്ങുന്ന മികച്ചൊരു കലാകാരി.
​നാളെയാണ് വിസ്മയയുടെ ആദ്യ സിനിമ തിയേറ്ററുകളിലെത്തുന്നത്! ജൂഡ് ആന്തണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലൊക്കെ വിസ്മയയും സജീവമായി ഉണ്ടായിരുന്നു. സിനിമ വൻ വിജയമാകട്ടെ, പ്രണവിനെയും ലാലേട്ടനെയും പോലെ വിസ്മയയും മലയാളികളുടെ നെഞ്ചിൽ സ്ഥാനം പിടിക്കട്ടെ!..

ലാലേട്ടന്റെ പേരെന്റ്റിംഗ് രീതി..
06/08/2026

ലാലേട്ടന്റെ പേരെന്റ്റിംഗ് രീതി..

06/08/2026

പ്രണവ് മോഹൻലാലിനെപ്പോലെ തന്നെ വിസ്മയയും ലൈംലൈറ്റിൽ നിന്ന് മാറിനിൽക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ആദ്യ സിനിമയുടെ റിലീസിന് മുമ്പ് ഭരദ്വാജ് രംഗന് നൽകിയ ആ ഇൻ്റർവ്യൂ വലിയൊരു സസ്‌പ്രൈസ് ആയിരുന്നു!
​തനിക്ക് 35 വയസ്സായെന്നും, എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാൻ ഇത്രയും വൈകിയതെന്നും വിസ്മയ അതിൽ തുറന്നുപറയുന്നുണ്ട്. തിയേറ്റർ ആർട്ടിസ്റ്റ് കൂടിയായ വിസ്മയ പറയുന്നത് ഇങ്ങനെയാണ്:
​"എനിക്ക് പണ്ടേ തിയേറ്ററിനോട് ഭയങ്കര താല്പര്യമായിരുന്നു. അതേസമയം വലിയ സ്റ്റേജ് ഫ്രൈറ്റും (സഭാകമ്പം) ഉണ്ടായിരുന്നു. പക്ഷെ ഒരിക്കൽ സ്റ്റേജിൽ കയറി പെർഫോം ചെയ്തപ്പോൾ കിട്ടിയ ആ ഒരു ഫീലുണ്ടല്ലോ... അതോടെയാണ് ഇതാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞത്. മനസ്സിൽ സിനിമയെന്ന ആഗ്രഹം ഉണ്ടെങ്കിലും പുറത്തുപറയാൻ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒടുവിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് അമ്മയോട് മനസ്സ് തുറന്നു."
​"ഒരു ഘട്ടം എത്തിയപ്പോൾ 'ഇപ്പോഴല്ലെങ്കിൽ പിന്നെ എന്ന്?' എന്ന ചിന്തയായി. ആആ സമയത്താണ് ജൂഡേട്ടൻ ഈ കഥയുമായി വരുന്നത്. 'നീ ഇതിന് യെസ് പറയാൻ പോകുവാണോ അതോ നോ പറയാൻ പോകുവാണോ' എന്ന് അമ്മ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും. ഞാനാണെങ്കിൽ മാറ്റി മാറ്റി പറയും! മലയാളം കൃത്യമായി സംസാരിക്കാൻ അറിയില്ലല്ലോ, ശരീരപ്രകൃതി ശരിയല്ലല്ലോ എന്നൊക്കെ ആലോചിച്ച് ഭയങ്കര ഓവർ തിങ്കിങ് ആയിരുന്നു."
​"എന്തായാലും അവസാനം ചെയ്യാൻ തന്നെ തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ തലേന്ന് രാത്രി പേടിച്ചിട്ട് ഉറങ്ങാൻ പോലും പറ്റിയില്ല. പക്ഷെ കാര്യത്തിലേക്ക് കടന്നപ്പോൾ സംഗതി പതുക്കെ എളുപ്പമായി. എങ്കിലും ഉള്ളിലെ ആ ഒരു പേടി അവസാന നിമിഷം വരെയുണ്ടായിരുന്നു. അച്ഛനോട് ചോദിച്ചപ്പോൾ 'നിന്റെ ഇഷ്ടം, നിന്റെ തീരുമാനം' എന്നാണ് പറഞ്ഞത്. ചേട്ടൻ പ്രണവാകട്ടെ 'നീ പോയി ഒന്നു ചെയ്തു നോക്ക്, ജസ്റ്റ് ഒരു ഫൺ പോലെ എടുത്താൽ മതി' എന്ന് പറഞ്ഞ് കൂൾ ആക്കി.""ഫിറ്റ്‌നസ് ഞാൻ വലുതായി ശ്രദ്ധിക്കാറേയില്ലായിരുന്നു. ഭാരം പലപ്പോഴും 100 കിലോയ്ക്ക് മുകളിലൊക്കെ പോയിട്ടുണ്ട്. പോരാത്തതിന് നമ്മുടെ നാട്ടിലെ ആ ഒരു നാടൻ മലയാളം ടാക്കിൽ സംസാരിക്കാനും അറിയില്ല. ഇതൊക്കെ ആലോചിച്ച് കുറെ മടിച്ചുനിന്നു. പക്ഷെ 'ഇനി വെറുതെ കാത്തിരുന്നിട്ട് ഒരു കാര്യവുമില്ല' എന്ന് തോന്നി ഇറങ്ങിത്തിരിക്കുകയായിരുന്നു."
​"ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ ഞാൻ മോണിറ്റർ പോയി നോക്കാറില്ലായിരുന്നു. ഓവർ തിങ്ക് ചെയ്ത് വെറുതെ ആവശ്യമില്ലാത്ത കൺഫ്യൂഷൻ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി. പിന്നെ പിന്നെ അത് ശരിയായി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛൻ എനിക്ക് പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും തന്നിട്ടില്ല. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്കുണ്ടായിരുന്ന ആ ഒരു വെപ്രാളവും തിടുക്കവും ഒന്നു സ്ലോ ഡൗൺ ചെയ്യാൻ (നിയന്ത്രിക്കാൻ) മാത്രമാണ് അച്ഛൻ പറഞ്ഞുതന്നത്."

മാറി നിൽക്കാനുള്ള കാരണം
06/08/2026

മാറി നിൽക്കാനുള്ള കാരണം

Address

Attingal

Alerts

Be the first to know and let us send you an email when East India FILM Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to East India FILM Magazine:

Shortcuts

Share