Loyal Media Ads

Loyal Media Ads we assist you. to boost up your business

*കട്ടൻ ബ്രാൻഡ്* *ഒന്നടിക്കാം..*  *ഒരു വടക്കൻ തേരോട്ടം* ....  .............................കട്ടൻ ബ്രാൻഡ് ഒന്നടിക്കാം....ത...
24/05/2025

*കട്ടൻ ബ്രാൻഡ്* *ഒന്നടിക്കാം..*
*ഒരു വടക്കൻ തേരോട്ടം* .... .............................
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം....
തുള്ളി തുള്ളിക്കളിക്കാം..
നുരയിതു പതയും..
ഗ്ലാസ്സുകളും നുകരാനായി.
എന്താണു സംഭ്രമം...
മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്ന താണിപ്പോൾ കാണുന്നത്.
ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാ.സനും ധർമ്മജൻ ബോൾഗാട്ടിയും. അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.
സാധാരണ ക്കാരായ പ്രത്യേകിച്ചും കാക്കി വേഷധാരികളായ ഓട്ടോ റിഷാക്കാരുടെ കൂട്ടായ്മ ഈ ടീസറിൽ പലയിടത്തും കാണാം.
ബി.ടെക് ബിരുദം നേടിയിട്ടും, ഓട്ടോ റിഷാഓടിക്കാ നെത്തിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാച്ചരോഗതി. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ഈ ടീസറിലൂടെ വ്യക്തമാകുന്നു.
ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളും പ്രണയവുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയാകുന്നുണ്ട്.
മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഒപ്പം നർമ്മത്തിൻ്റേയും പശ്ചാത്തലത്തിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾനിർവഹിക്കു
ന്നത്
ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.
സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ് :
സൂര്യ എസ് സുബാഷ്,
ജോബിൻ വർഗ്ഗീസ് .
ടീസറിൽ സൂചന നൽകിയതു പ്രകാരം ചിത്രം ഉടൻ തന്നെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും

14/04/2025
വെള്ളം സിനിമയിലെ നായകൻമുരളി കുന്നുംപുറത്ത്ൻറെ  ഓർമ്മക്കുറിപ്പുകളിലൂടെ #മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ;  നിങ്ങൾ ആ...
02/01/2025

വെള്ളം സിനിമയിലെ നായകൻ
മുരളി കുന്നുംപുറത്ത്ൻറെ ഓർമ്മക്കുറിപ്പുകളിലൂടെ

#മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി."

"എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല"

മുരളിയെ അറിയില്ലേ?
ഇല്ലെങ്കിൽഅറിയണം.
വെള്ളം എന്ന സിനിമയിലെ ജയസൂര്യ രണ്ടര മണിക്കൂറുകൾകൊണ്ട് അവതരിപ്പിച്ചത് മുരളി എന്ന കഥാപാത്രത്തിൻ്റെ ജീവിതമാണ്.

" അരഗ്ലാസ് കള്ളിൽ തുടങ്ങിയ മദ്യപാനം ഒന്നും രണ്ടും കുപ്പിയിലേക്കു മാറി. ബോധം ഇല്ലാതാകുന്നതു വരെ കുടിക്കും പിന്നെ ബോധം കെട്ടുള്ള ഉറക്കം! എണീക്കുമ്പോൾ ത്തന്നെ മദ്യം വേണം ഇല്ലെങ്കിൽ ചിലപ്പോൾ ഭയമാണ്. കൈകളും കാലുകളും വിറയ്ക്കും ഒരടി നടക്കണമെങ്കിൽ രണ്ടു പെഗ് വേണമെന്നുള്ള അവസ്ഥ..."

" മുരളിയോട് മിണ്ടരുത്, കൂട്ടുകൂടരുത് അടുത്തു പോലും പോകരുതെ"ന്ന് തങ്ങളുടെ മക്കളോട് പണ്ട് ബന്ധുക്കളും നാട്ടുകാരും പറയുമായിരുന്നത്രെ!

മദ്യം ആത്മഹത്യാപ്രലോഭകൻ
-
'' മദ്യം പലപ്പോഴും മരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ചിലപ്പോൾ വീട്ടുകാരെ വെല്ലുവിളിച്ച് കിണറിന് പടവിൽ നിൽക്കും, കിണറ്റിലേക്കു ചാടും. നാട്ടുകാരും വീട്ടുകാരും ചേർന്ന് രക്ഷിക്കുമായിരുന്നു."
'' ഒരു ദിവസം ഭാര്യയും വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തപ്പോൾ അവരെ വെല്ലുവിളിച്ചു കൊണ്ട് 25 കോൾ താഴ്ച്ചയുള്ള കിണറ്റിലേക്ക് ചാടി ഫയർഫോഴ്സ് എത്തിയാണ് അന്നുരക്ഷിച്ചത്. ഒടുവിൽ കിണർ വീട്ടുകാർ പൂട്ടിയിരിക്കുകയായിരുന്നതിലെത്തി.

പണി, മോഷണം,ലക്ഷ്യം: പെഗിനുള്ള പണം
-
മദ്യം കഴിക്കാൻ വേണ്ടി മാത്രം ജോലിക്കു പോയിത്തുടങ്ങി. പണം തികയാതായപ്പോൾ
മോഷണവും! അത് അച്ഛൻ്റെ കീശയിൽ നിന്നു തുടങ്ങി വീട്ടിലെ സാധനങ്ങളിലെത്തി. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളും മോഷ്ടിച്ചു. മദ്യത്തിനുള്ള പണം ലഭിച്ചാൽ പിന്നെ പണിക്കു പോകില്ല. അച്ഛനും കുടുംബക്കാർക്കും ഭാര്യയ്ക്കും തലയുയർത്തി നാട്ടിൽ നടക്കാനാവാത്ത അവസ്ഥ!

ഒടുവിൽ അച്ഛനു വീട് വിൽക്കേണ്ടി വന്നു വന്നു. തൻ്റെ ഓഹരിയായി അച്ഛൻ തന്നെ പണവും കുടിച്ചുതീർത്തു. ഇതിനിടയിൽ കുടി നിർത്താൻ ഒന്നല്ല രണ്ടല്ല പതിനഞ്ച് ഡീ-അഡിക്ഷൻ സെൻററുകളാണ് സന്ദർശിച്ചത്. എന്നിട്ടും മദ്യപാനം തുടർന്നുകൊണ്ടേയിരുന്നു.

ഗെറെറൗട്ട്!
-
പൊറുതിമുട്ടിയ സ്വന്തം വീട്ടുകാർ അറ്റകൈയ്ക്ക് അയാളെ ഗെറ്റൗട്ടടിച്ചു.
കയ്യിൽ ബാക്കിയുണ്ടായിരുന്ന പണമെല്ലാം മദ്യശാലയ്ക്കുതന്നെ കൊടുത്തിട്ട് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കോഴിക്കോട്ടെത്തി. ഒരു സ്കാനിങ്ങ് ലാബിൽ ജോലിയൊപ്പിച്ചു, മദ്യത്തിനുള്ള ശമ്പളം കിട്ടി. അതു മുഴുവൻ നേരെ മദ്യശാലയിൽ എത്തുകയും ചെയ്തു.

ഉറക്കം ബസ്റ്റാൻഡിൽ; പിച്ചക്കാരൻ
-
കയ്യിൽ പണമില്ല: താമസിക്കാൻ ഇടമില്ല കോഴിക്കോട് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി ഉറക്കം.
മദ്യപിക്കാൻ പിച്ചതെണ്ടി. മദ്യത്തിൻ്റെ നിലവാരം വിലകുറഞ്ഞതിലേക്കു താണു.

തിരികെ വീട്ടിൽ, പക്ഷേ..
-
ഒരിക്കൽ വിശന്നു പൊരിഞ്ഞു നടക്കുമ്പോൾ ഒരു നാട്ടുകാരൻ വന്ന് ഭക്ഷണം വാങ്ങിക്കൊടുത്തു. അയാൾ തിരികെ പോകുമ്പോൾ കൂടെക്കൂട്ടി. തളിപ്പറമ്പിൽ എത്തിച്ചു.

അവിടെ ചെന്നപ്പോൾ വീടുവിട്ട് അച്ഛനുമമ്മയും കീഴാറ്റൂരിലേക്ക് പോയെന്നറിഞ്ഞു. ഓട്ടോറിക്ഷക്കാരൻ പുതിയ വീട്ടുപടിക്കൽ ഇറക്കിവിട്ടു. എന്നാൽ അച്ഛനാകട്ടെ വീണ്ടും പടിയിറക്കിവിട്ടു! പഴയ വീടിൻ്റെ വരാന്തമാത്രം ശരണം!

പറങ്കിമാങ്ങ തിന്നും, കിണറ്റിലെ വെള്ളം കുടിച്ചും വിശപ്പടക്കിയ അഭിശപ്തദിവസങ്ങൾ! തൊട്ടടുത്തുണ്ടായിരുന്ന പെങ്ങളുടെ വീട്ടിൽപ്പോലും അയാളെ കയറ്റിയില്ല.

അയാൾ ഒരു പാഠം പഠിക്കാൻ അവർ കൊടുത്ത ഒരു ഗൃഹപാഠം പോലെയായിരുന്നു കാര്യങ്ങൾ. കാരണം, "ഒടുവിൽ ഒരു ദിവസം പെങ്ങളുടെ മകൻ ചോറുമായെത്തി. പുറകെ അമ്മയും അച്ഛനും. ആവേശത്തിൽ ഞാൻ അത് വാങ്ങി വാരിവാരിത്തിന്നു. അവർ വീട്ടിലേക്ക് വിളിച്ചു. കുളിക്കാൻ പറഞ്ഞു. വസ്ത്രങ്ങൾ മാറാനും, കോഴിക്കോടുള്ള ഡോക്ടറെ ചെന്നുകണ്ടു മദ്യപാനത്തിന് ചികിത്സതേടാനും ആവശ്യപ്പെട്ടു. ...200 രൂപയും അമ്മ തന്നിരുന്നു''

മദ്യശാലകൾക്കു മുമ്പിൽ
-
തളിപ്പറമ്പിലെ പഴയ ബാറിൻ്റെ മുമ്പിലെത്തി
രണ്ടുമിനിറ്റു നിന്നു. മദ്യം വേണ്ട എന്ന തീരുമാനത്തിൽ ബസ്സിൽ കയറി നേരെ കണ്ണൂരിലേക്ക്.
എത്തിയത് ബാറിനു മുമ്പിൽ!

പിന്നെ ആരോ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നി. ഇനി രണ്ടുംകൽപ്പിച്ച് നേരെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി - രണ്ടര മണിക്കൂർ യാത്ര

"കോഴിക്കോടു യാത്രയിൽ ആദ്യമായി ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാവരും എന്നെ വെറുക്കുന്നതിനു കാരണം മദ്യം എന്ന വില്ലൻ നാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു...
ചികിത്സ തുടങ്ങി. കൂടെ ജീവിക്കേണ്ടത് ഭാര്യയാണെന്നും, അവരെ വിളിക്കണമെന്നും അവിടുത്തെ മനശാസ്ത്രജ്ഞനായ ഡോക്ടർ നിർദ്ദേശിച്ചു. ഭാര്യയെ വിടാൻ വീട്ടുകാർ തയ്യാറല്ലായിരുന്നു.

എന്നിട്ടും, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭാര്യ സ്വന്തം ഇഷ്ടത്തിന് മക്കളെയും കൂട്ടി അയാളുടെ പക്കലെത്തി. യാതൊരുറപ്പുമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഒരു പെണ്ണും ചെയ്യാത്ത എടുത്തു ചാട്ടം തന്നെയാണ് സ്നേഹമയിയായ ആ യുവതി ചെയ്തത്.

" എൻ്റെ ഭാര്യയുടെ ആ തിരിച്ചുവരവ് ഒന്നുമാത്രമാണ് എൻ്റെ ഇന്നത്തെ വിജയത്തിലേക്കുള്ള വഴികാട്ടിയായത്. മദ്യപാനികളെ ഉപേക്ഷിച്ച് ഭാര്യമാർ പോകുമ്പോൾ ഒന്ന് കരുതുക നിങ്ങളൊന്നു തിരികെ ചെന്നാൽ.. കൂടെയുണ്ടെന്ന് പറഞ്ഞാൽ വലിയൊരു മാറ്റമായിരിക്കും അവരിലതു സൃഷ്ടിക്കുക

ചങ്കുനുറുക്കുന്ന ചില അനുഭവങ്ങൾ
-
"കുടി നിർത്തിയ കാലം. മാസം രണ്ടായിരമോ മൂവായിരമോ മാത്രം വരുമാനം. മദ്യത്തിനു വേണ്ടി ലക്ഷങ്ങൾ നശിപ്പിച്ച എൻ്റെ മക്കൾ അപ്പുറത്തെ വീട്ടിൽ കോഴിക്കറി വച്ച് മണം കേട്ട് അത് കഴിക്കാൻ ആഗ്രഹം പറഞ്ഞു. വാങ്ങി നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു ഞാൻ. ഞാൻ ആരും കാണാതെ കരഞ്ഞു. ഒടുവിൽ എങ്ങനെയോകിട്ടിയ 25 രൂപയ്ക്ക് കുറച്ചു ചിക്കൻ വാങ്ങി കൊടുത്ത് സമാധാനിപ്പിച്ചു മണ്ണെണ്ണ സ്റ്റൗ അടിച്ചു കത്തിച്ച് ഭാര്യ കറിവെച്ചു ഈ അനുഭവങ്ങളെല്ലാം എൻ്റെ മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ആയിരുന്നു"

പണ്ടെങ്ങോ മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അൾട്രാ ഡിസൈൻ ടൈൽസ് റീജനൽ മാനേജർ ആയിരുന്ന രാജീവ് സാറിനെ ഞാൻ പരിചയപ്പെട്ടിരുന്നു. മദ്യപാനം നിർത്തിയ ശേഷം ഞാൻ അദ്ദേഹത്തിൻറെ സഹായം ചോദിച്ചു " അങ്ങനെ ടൈൽസ് കമ്പനിയിൽ ജോലി കിട്ടി

തുടർന്ന് സ്വന്തമായി ബിസിനസ് തുടങ്ങി വിജയമായിരുന്നില്ല ഇല്ല 30 ലക്ഷം രൂപയുടെ കടബാധ്യത; ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പ് അപ്പോഴാണ് മെട്രോ ടൈൽസ് ശേഖർഭായി വിളിച്ചത്. ദൈവത്തിൻ്റെ വിളി തന്നെയായിരുന്നത്.എവിടെയായിരുന്നു അത് അത് ടൈൽസ് കയറ്റുമതി ചെയ്യാമോ എന്നതായിരുന്നു ചോദ്യം ആദ്യം ഒരു പരിചയവുമില്ല എന്നാലും അത് ഏറ്റെടുത്തു ബിസിനസുമായി ബന്ധപ്പെട്ട 59 രാജ്യങ്ങളിൽ പോയി. ഇപ്പോൾ ഹോൾസെയിൽ ബിസിനസ് അമേരിക്കയിലും കാനഡയിലും തുടങ്ങാനിരിക്കുകയാണ്

ബിസിനസ് സംബന്ധമായ യാത്രയ്ക്കിടയിൽ ഫ്ലൈറ്റിൽ മുന്തിയയിനം മദ്യവുമായി എയർഹോസ്റ്റസ് എത്തുമ്പോൾ പഴയ കാലം ഓർത്തു കൊണ്ട് ഒരു പുഞ്ചിരിയോടെ നിരസിക്കുകയാണ് പതിവ്

ഈ കഥയാണ് സിനിമയായത്.
അച്ഛൻ 2012 ൽ ക്യാൻസർ ബാധിച്ചു മരിച്ചു നാലുവർഷം അച്ഛനെ നോക്കാൻ പറ്റി എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്ന് " ഞാൻ നന്നായിക്കണ്ട സംതൃപ്തിയോടെയാണ് അച്ഛൻ കണ്ണടച്ചത് "
മക്കൾ രണ്ടുപേരും സിൽവർ ഹിൽസ് സ്കൂളിലാണ് പഠിക്കുന്നത്

കടപ്പാട് :-. ബിനു സുകുമാരൻ

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം 'എന്ന വിലൈ' ചിത്രീകരണം പൂർത്തിയായി പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, ത...
30/12/2024

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം 'എന്ന വിലൈ' ചിത്രീകരണം പൂർത്തിയായി

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ 'എന്ന വിലൈ' ചിത്രീകരണം പൂർത്തിയായി. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് 'എന്ന വിലൈ' എന്നാണ് സൂചന. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് പൂർത്തിയായത്.

ചിത്ത, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കരുണാസ്, നിമിഷ എന്നിവർ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ഇതിലെ പ്രകടനത്തിന് അവരെ തേടി അംഗീകാരങ്ങൾ എത്തിയേക്കാമെന്നും നിർമ്മാതാവായ ജിതേഷ് വി പറയുന്നു. ഏറെ ശ്രദ്ധേയമായ ജോലിയാണ് ചിത്രത്തിന്റെ താരനിരയും മറ്റു അണിയറ പ്രവർത്തകരും ചെയ്തിരിക്കുന്നതെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് ഡേറ്റ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിമിഷ സജയൻ നൽകിയ പിന്തുണയും അവരുടെ അച്ചടക്കവും അർപ്പണബോധവും ഏതൊരു നിർമ്മാതാവിനും ഒരു അനുഗ്രഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യ സമയത്ത് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സജീവ് പാഴൂരിനെയും നിർമ്മാതാവ് അഭിനന്ദിച്ചു.

പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) പ്രതിദി...
29/12/2024

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്...

നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽതിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത...
29/12/2024

നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ വാൻറോസ് ജംഗ്ഷനിലെഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.

രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. സീരിയൽ ഷൂട്ടിന്‍റെ ഭാഗമായാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്തെത്തിയത്. ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാൽ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. എന്നാൽ, ഇന്ന് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ നടനെ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് സീരിയൽ അണിയറ പ്രവർത്തകർ പറഞ്ഞു. തുടർന്ന് ഹോട്ടലിൽ തിരക്കിയെത്തുകയായിരുന്നു.

മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

നോർത്ത് 24 കാതം, ചാപ്പാ കുരിശ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഡോ എൻ ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം ഡോ ജെ അജിതകുമാരിക്ക്. ചടങ്ങ് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ...
29/12/2024

ഡോ എൻ ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം ഡോ ജെ അജിതകുമാരിക്ക്. ചടങ്ങ് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു.

കേരള ഹിന്ദീ സാഹിത്യ അക്കാദമിയുടെ 44-ാം വർഷികഘോഷവും, ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്‌കാരം 2024 സമർപ്പണവും ദിവംഗതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ 102-ാം ജന്മദിനാചരണവും തിരുവനന്തപുരം സ്റ്റാച്യുവിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ വച്ച് 2024 ഡിസംബർ 28ന് നടന്നു. പ്രസ്തു‌ത ചടങ്ങ് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു. അക്കാദമി ജനറൽ സെക്രട്ടറി ഡോ.എസ്.സുനന്ദ സ്വാഗതം ആശംസിച്ചു. എസ്.എൻ.കോളേജ് മുൻ അദ്ധ്യക്ഷ ഡോ.എസ്.ലീലാകുമാരി അമ്മ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു.

നെടുമങ്ങാട് : പ്രശസ്ത സിനിമതാരവും കൊമേഡിയനുംമായ അസീസ് നെടുമങ്ങാടിൻ്റെ ഫാദർ മുഹമ്മദ് ഹനീഫ (80) മരണപ്പെട്ടു.  നെടുമങ്ങാട്പ...
29/12/2024

നെടുമങ്ങാട് : പ്രശസ്ത സിനിമതാരവും കൊമേഡിയനുംമായ അസീസ് നെടുമങ്ങാടിൻ്റെ ഫാദർ മുഹമ്മദ് ഹനീഫ (80) മരണപ്പെട്ടു. നെടുമങ്ങാട്പുതുകുളങ്ങര വീട്ടിൽ. ഉച്ചക്ക് 12 മണിക്ക് പുതുകുളങ്ങര മസ്ജിദിൽ ഖബറടക്കം
🌹🌹🌹

*കടുവാക്കുന്നേൽ*  *കുറുവച്ചനായി സുരേഷ്* *ഗോപി* . *ഒറ്റക്കൊമ്പൻ*  *ആരംഭിച്ചു.*.......................................ജീവി...
27/12/2024

*കടുവാക്കുന്നേൽ*
*കുറുവച്ചനായി സുരേഷ്* *ഗോപി* .
*ഒറ്റക്കൊമ്പൻ*
*ആരംഭിച്ചു.*.......................................
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ'
മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.
കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.
സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ
പ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ്തുടക്കമിട്ടത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെ യാണ് ചിത്രീകരണമാരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകു
ന്നത്.
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.
ചോരത്തിളപ്പി നോളൊപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും .'പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾ ത്തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനുമൊക്കെ പ്രാധാന്യം കുവാകൽപ്പിക്കുന്ന, കുടുംബ നാഥൻ കൂടിയാകുകയാണ്. കടുവാക്കുന്നേൽ കുവ വച്ചൻ.
ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
സുരേഷ് ഗോപി എന്ന നടനീലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
വലിയ മുതൽമുടക്കിൽ
വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ , വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തു
ന്നുണ്ട്.

ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന.
ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ
സംഗീതം - ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ.
എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ റോണക്സ് സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ..
കിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ
കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ '
പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻകാസർ
കോഡ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ.
കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ - റോഷൻ.

:

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോ...
25/12/2024

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്.

Address

Market Road
Attingal
695101L

Website

Alerts

Be the first to know and let us send you an email when Loyal Media Ads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Loyal Media Ads:

Share