Rajamma jacob

Rajamma jacob femail

12/06/2026
12/06/2026
With Ricky L. Pond – I just got recognized as one of their top fans! 🎉
08/06/2026

With Ricky L. Pond – I just got recognized as one of their top fans! 🎉

07/04/2026

ഇലക്ഷന് വരുന്നു. പറയാതെ വയ്യ 👍

നാല് ഇടങ്ങഴി നെല്ലിൽ തുടങ്ങിയ ഓർമയാണ്. അച്ഛനും അമ്മയും പണി കഴിഞ്ഞു വന്ന് നെല്ല് കുത്തി കഞ്ഞി കുടിച്ച കാലം. കൂലി ഇല്ലാത്ത കാലം എന്ന് തന്നേ പറയാം. കർഷക തൊഴിലാളികൾ സമരം ചെയ്തു അഞ്ച് ഇടങ്ങഴി ആയി, ആറു ഇടങ്ങഴി ആയി, അങ്ങിനെ കൂലി കൂട്ടി കൂട്ടി ഒരു പറ നെല്ല് വരെ കൂലി ആയപ്പോളേക്കും, യന്ത്രങ്ങളുടെ കാലമായി. എന്നാലും പണിയുണ്ടെങ്കിൽ ജീവിക്കാൻ പ്രയാസമില്ലാത്ത കാലമായി 💐

ഏറെ വിഷമിച്ച കാലം ഇന്ദിരഗാന്ധി ഭരിച്ചകാലം. അടിയന്തിരാവസ്ഥ എത്രപേർക്ക് ഓർമയുണ്ടാവും.എല്ലാത്തിനും നിയന്ത്രണം ആകെ കിട്ടിയത് റേഷൻ കടകളിലൂടെ ഒരു തരം ഇരുമ്പു അരി. അത് വേവിച്ചാലും വേവില്ല. മുക്കിലോട്ട് ചെല്ലുമ്പോൾ ഉള്ള മണം ഇന്നും ഓർമയിൽ ഉണ്ട്. വല്ലാത്ത കാലം ആയിരുന്നു. മറക്കുമോ അത് ഇന്നത്തെ സ്ഥിതി എന്താണ്, എത്ര മാറി.

ഞങ്ങൾ കൂലിപ്പണിക്കാർ ആണ്. മാതാപിതാക്കളെ ശ്രദ്ധിക്കാൻ, അവർക്കു മരുന്ന് മേടിക്കാൻ ക്യാഷ് കൊടുത്തു സഹായിക്കാൻ കഴിക്കാറില്ല.നാം എന്തിനു ഇന്ന് പേടിക്കണം സർക്കാർ പെൻഷൻ 2000 കൊടുക്കുന്നില്ലേ, ഇനി 3000 ആകുന്നു. ഒരുപക്ഷെ ഇടതുപക്ഷ സർക്കാർ വന്നാൽ ഇനിയും കൂട്ടും എന്നല്ലാതെ പെൻഷൻ കുറയാൻ പോകുന്നില്ല നാട്ടുകാരെ. മാത്രമല്ല ഞങ്ങൾക്കും പ്രായമായിവരുന്നു. യാതൊരു അനുകൂല്യങ്ങളും ഇല്ലാത്ത അവസ്ഥക്ക് പെൻഷൻ ഒരു അനുഗ്രഹം ആവും.

പ്രളയവും, കൊറോണയും കഴിഞ്ഞു എങ്ങിനെ ആ കാലം തരണം ചെയ്തു എന്ന് ഓരോ മനുഷ്യനും ഓർമയുണ്ടാവും. ഇവിടെ ജാതി പ്രശ്നമല്ല, പാർട്ടി പ്രശ്നമല്ല എന്നതാണ് വലിയ വസ്തുത. എല്ലാ മനുഷ്യർക്കും ഒരുപോലെ സർക്കാർ അനുകൂല്യങ്ങൾ കിട്ടുന്നുണ്ടല്ലോ. നമ്മുടെ സ്കൂളുകൾ, ആശുപത്രുകൾ റോഡുകൾ ഒക്കെ ലോകോത്തരമാണ്, കണ്ടു പഠിക്കട്ടെ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളും💐

ലോകത്തു തന്നേ വിസ്മയം ആണ് കേരളത്തിലെ വികസനങ്ങൾ ഇനിയും നമ്മുടെ കേരളം വാനോളം ഉയരട്ടെ അത് നമ്മുടെ കൈകൾ കൊണ്ട് ആവണം. അത് നമ്മുടെ നാടിനും നമ്മുടെ തലമുറക്കും അനുഗ്രഹം ആവട്ടെ. 🙏

എന്നെ ആരും കുറ്റം പറയേണ്ട ട്ടോ ഞാൻ കടന്നു വന്ന വഴികൾ ആണ് പറയുന്നത്. കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് കൂടി പറഞ്ഞോട്ടെ 🙏.

എന്റെ എല്ലാ പിന്തുണയും ഇടതുപക്ഷ സർക്കാരിന്. എല്ലാ ആശംസയും സർക്കാരിന് നേരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍

14/02/2026

നമ്മുടെ ഗിന്നസ് പക്രുവിന്റെ ഭാര്യ ഒരു പച്ചടി വെക്കുന്നത് കണ്ടു. അതൊന്നു ഞാനും ചെയ്തു നോക്കി. അടിപൊളി 👍

എന്താണെന്നോ അത്, കുറച്ചു ഇരിമ്പാൻപുളി ചെറുതായി അരിയുക, ഇതിലേക്ക് ഒരു മൂന്ന് പച്ചമുളകും ഉപ്പും ചേർത്ത് അല്പം വേവിച്ചു. ശേഷം തേങ്ങയും ജീരകവും അരച്ച് ചേർക്കുക. ഇതിലേക്ക് കറിവേപ്പില, ഒരു മുളക്, കടുകും താളിച്ചു ചേർക്കുക. അടിപൊളി പച്ചടി റെഡി. 🥰

14/02/2026

എല്ലാ ഭാര്യഭർത്താക്കന്മാർക്കും, പ്രണയിക്കുന്നവർക്കും എന്റെ പ്രണയദിന ആശംസകൾ.പരസ്പരം മനസിലാക്കി ജീവിക്കുക, സഹനത്തിന്റെയും സ്നേഹത്തിന്റെയും, കരുതലിന്റെയും സ്നേഹം നിങ്ങളിൽ പരസ്പരം ഉണ്ടാവണം. ദേഷ്യം കോപം ഒന്നിനും പരിഹാരം ആവില്ല. പ്രണയം, സ്നേഹം, അത് അനശ്വരം ആണ് എന്നും.

ശരിയല്ലാത്തതു വിട്ടുകളയുക, നമുക്കുള്ളത് നമ്മെ തേടിവരും, നിങ്ങളുടെ സ്നേഹം നിഷ്കളങ്കം ആവണം, അത് ദാമ്പത്യത്തിലും, സുഹൃത്തുക്കൾ ആയാലും, ഏതു മേഖലയിലും നമ്മെ നിലനിർത്താൻ അത് സഹായിക്കും.

💐എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു, പ്രിയപെട്ടവരുടെ ചേച്ചിപ്പെണ്ണ് 🥰💐🙏

Address

Cheeramkulam ( House) Erattakulam, Alathur
Avanashi

Website

Alerts

Be the first to know and let us send you an email when Rajamma jacob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share