26/06/2025
ഇടുക്കി ജില്ലാ കളക്ടർ,വി. വിഘ്‌നേശ്വരി ഐഎഎസ് ന്റെ സന്ദേശം.
ഇടുക്കിയിലെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ കൂടെ ഉണ്ടാവണം കേട്ടോ..
ഇടുക്കിയിൽ ശക്തമായ മഴ തുടരുമ്പോൾ, മണ്ണും മലകളും നിശബ്ദമായ മുന്നറിയിപ്പുകൾ നൽകുന്നു.
നാം ഓരോരുത്തരും ചേർന്ന് അത് ശ്രദ്ധിച്ചു കാണുകയും, പറയുകയും, ആരെയും അപകടത്തിലാക്കാതെ രക്ഷിക്കുകയും ചെയ്താൽ തീർച്ചയായും വലിയ ദുരന്തങ്ങൾ ഒഴിവാക്കാം.
✨ ജാഗ്രതാ സേന: ഇടുക്കിയുടെ കാവൽ മാലാഖമാർ
നമുക്ക് കാണാം. പറയാം. രക്ഷിക്കാം.
നമ്മളെല്ലാവരും ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ജാഗ്രതാ സേനയുടെ ഭാഗമാകൂ — ഇടുക്കിയുടെ കാവൽമാലാഖമാരായി മാറൂ.
നിങ്ങളുടെ ശ്രദ്ധയും ഇടപെടലുമാണ് ഈ മഴക്കാലത്ത് ജനജീവിതത്തിന്റെ ഏറ്റവും വലിയ സുരക്ഷാകവചം.
🔍 ഇതുപോലുള്ള സൂചനകൾ കണ്ടാൽ ഒന്ന് അറിയിക്കൂ:
✅ഭൂമിയിൽ വിള്ളലുകൾ, പുതിയ നീരുറവകൾ (Springs)
✅ മരങ്ങൾ, പോസ്റ്റുകൾ അപ്രതീക്ഷിതമായി ചരിയുന്നത്
✅ പുഴയിൽ മങ്ങിയ വെള്ളം ഒഴുകുന്നത്
✅ കിണറ്റിനോട് ചേർന്നുള്ള മണ്ണ് ഇടിയുന്നത്
✅ പാറപൊളിയൽ, ചെറിയ മണ്ണിടിച്ചിലുകൾ
✅ കന്നുകാലികൾ അസ്വഭാവികമായി പെരുമാറുന്നത്
✅ താഴ്‌വാരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത്
✅ ഭൂമിയുടെ ഉള്ളിൽ നിന്നും ശബ്ദം കേൾക്കുന്നത്
✅ അസാധാരണമാം വിധം കിണർ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന സാഹചര്യം
🧭 ഇതെങ്ങനെ അറിയിക്കാം:
📸 ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കൂ
💬 ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ താഴെ കാണുന്ന ഫോർമാറ്റിൽ കമന്റ് ചെയ്യൂ
📞 അല്ലെങ്കിൽ 24x7 പ്രവര്‍ത്തിക്കുന്ന ഇടുക്കി ഡിസ്‌ട്രിക്റ്റ് കൺട്രോൾ റൂം (DEOC)-നെ വിളിക്കൂ
📞 DEOC: 04862 233111, 04862233130, 9383463036
📝 കമന്റ് ചെയ്യേണ്ട മാതൃക (Comment Format):
📌 പേര് (Name):
📞 മൊബൈൽ നമ്പർ (Mobile Number):
📍 സ്ഥലം / പഞ്ചായത്ത് (Location / Panchayat):
🖼️ ഫോട്ടോ – Add only if available
👉 ഉദാഹരണം:
📌 പേര്: രാജേഷ് വി
📞 മൊബൈൽ: 9747######
📍 സ്ഥലം: ഇടമലക്കാവ്, അടിമാലി പഞ്ചായത്ത്
🖼️ ഫോട്ടോ: (if any)
🌿 നിങ്ങളുടെ ചെറിയ ഒരു സന്ദേശം, മറ്റൊരാൾക്ക് രക്ഷയായി മാറും.
നമുക്ക് കാണാം. പറയാം. രക്ഷിക്കാം.
നമുക്കായി ഇടുക്കിക്ക് വേണ്ടി – ജാഗ്രതാ സേന.
നമ്മൾ തന്നെയാണ് ഇടുക്കിയുടെ കാവൽമാലാഖമാർ