26/07/2024
പപ്പാ മെ കാ ബെൻ ഗയി...
ചാർട്ടേഡ് അക്കൗണ്ടൻ്റ് പരീക്ഷ പാസായതിൻ്റെ സന്തോഷത്തിൽ മകൾ പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്നതും ഡൽഹിയിലെ ചായ വിൽപനക്കാരനായ പിതാവ് കണ്ണ് തുടക്കുന്നതുമായ വൈകാരിക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഡൽഹിയിൽ നിന്നുള്ള അമിത പ്രജാപതി തൻ്റെ 10 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് പിതാവിനൊപ്പമുള്ള വീഡിയോയ്‌ക്കൊപ്പം സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നിൽ എഴുതിയിരുന്നു. താൻ ഒരു ചേരിയിലാണ് താമസിച്ചിരുന്നതെന്നും വിദ്യാഭ്യാസത്തിനായി അച്ഛൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയിട്ടുണ്ടെന്നും അമിതാ പ്രജാപതി പറയുന്നു. ഈ വിജയത്തിന് 10 വർഷമെടുത്തു. എല്ലാ ദിവസവും ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. ഇന്ന് അത് യാഥാർത്ഥ്യമായി. അതെ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു.- അമിത എഴുതി.