07/01/2025
കരുണാസാഗർ അനാസാഗറിൽ...!
""""""""""""""""""""""""""""""""""""""""""""""""""""""""""
ഇവിടെ ഇങ്ങിനെ ഇരിക്കരുത്... രാത്രിയിൽ രാജാവിന്റെ ഒട്ടകങ്ങൾ വിശ്രമിക്കുന്ന സ്ഥലങ്ങളാണിതെല്ലാം ... ഹേയ്.. പറഞ്ഞത് കേട്ടില്ലെ..? ഈ മരച്ചുവട്ടിൽ നിന്ന് എണീറ്റ് പോവണം...ഇത് നിങ്ങൾക്ക് ഇരിക്കാനുള്ള ഇടമല്ല... പൃത്തിരാജ് ചൗഹാൻ മൂന്നാമന്റെ വേലക്കാർ വല്ലാതെ പരുഷമായി പെരുമാറാൻ തുടങ്ങിയപ്പോൾ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന ഫഖീർ അവിടെ നിന്നും എണീറ്റു.. അങ്ങിനെയെങ്കിൽ ഒട്ടകങ്ങൾ ഇവിടെ ത്തന്നെ കിടക്കട്ടെ.. ഞങ്ങൾ ഇവിടെ നിന്നും പോവാം.. എന്ന് പറഞ്ഞു കൊണ്ട് ഫഖീറും കൂടെയുള്ളവരും അവിടെ നിന്നും എണീറ്റു പോയി,
അടുത്ത ദിവസം രാവിലെ ഒട്ടകങ്ങളുടെ അടുത്ത് എത്തിയ രാജാവിന്റെ വേലക്കാർ ആകെ പരിഭ്രാന്തരായി .. ഒട്ടകങ്ങളിൽ ഒന്നുപോലും എണീക്കുന്നില്ല ..അവർ ആവതു ശ്രമിച്ചു ഒട്ടകങ്ങൾക്ക് എണീറ്റു നിൽക്കാൻ കഴിയുന്നേയില്ല.. എന്തു സംഭവിച്ചു.. ?
കാര്യങ്ങൾ രാജാവിന്റെ ചെവിയിലെത്തി... മരച്ചുവട്ടിൽ നിന്ന് ഒരു ഫഖീറിനെ ശകാരിച്ച് പറഞ്ഞയച്ചതും ഒട്ടകങ്ങൾ അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഫഖീർ എണീറ്റുപോയതും അറീയ്ച്ചപ്പോൾ രാജാവ് വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായ് കണ്ടു... മാസങ്ങൾക് മുമ്പ് തന്റെ അമ്മ നടത്തിയ പ്രവചനം.. സ്വപ്നങ്ങൾ .. എല്ലാം കൺമുന്നിൽ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് ചൗഹാൻ മൂന്നാമന് ബോധ്യമായി തുടങ്ങി...
ഫഖീറിനെ കണ്ടെത്തി മാപ്പ് പറഞ്ഞേക്കൂ.. രാജാവ് വേലക്കാരോട് പറഞ്ഞു, ഫഖീറിനെ അന്വേഷിച്ചിറങ്ങിയ വേലക്കാർ ആ കാഴ്ച കണ്ടു..
അജ്മീറിലെ അനാസാഗർ തടാകത്തിന്റെ തീരത്ത് ശാന്തമായൊരിടത്ത് തമ്പടിച്ച് ആത്മജ്ഞാനിയായ ആ ഫഖീറും സതീത്ഥ്യരും ആരാധനാകർമ്മങ്ങൾ ചെയ്യുന്നു.. അവർ ഫഖീറിനെ സമീപിച്ചു.. അങ്ങ് ഞങ്ങൾക്ക് മാപ്പ്ത്തരണം, ഇന്നലെ ഞങ്ങൾ അറിയാതെ പറഞ്ഞു പോയതാണ്... ഒട്ടകങ്ങൾക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല... അവിടുന്ന് സഹായിക്കണം
ഫഖീർ: നിങ്ങൾ പൊയ്ക്കോളൂ.. ഇൻശാ അല്ലാഹ് ഒട്ടകങ്ങൾ എഴുന്നേൽക്കും.. വേലക്കാർ തിരിച്ചെത്തിയപ്പോൾ ഒട്ടകങ്ങളെല്ലാം പഴയത് പോലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയിരിക്കുന്നു...
ഈ സംഭവം അജ്മീറിലാകെ പരന്നു.. ആളുകൾ ആദരവോടെ ആ സൂഫീഫഖീറിനെ തേടി വരാൻ തുടങ്ങി.. ഇതോടെ രാജാവിന്റെ പേടിയും വർദ്ധിച്ചു, ആ ഫഖീറിനെ ഈ നാട്ടിൽ ഒരു നിലക്കും താമസിക്കാൻ അനുവദിച്ച് കൂടാ... രാജാവ് തന്റെ പരിചാരകരോടും അനുയായികളോടും വളരെ ഗൗരവത്തിൽത്തന്നെ ഓർമ്മപെടുത്തി...
ഇഷ്ടക്കാരായ ജോത്സ്യൻമാരെല്ലാം രാജാവിനോട് പറഞ്ഞത് ഒരു ഫഖീർ ഇങ്ങോട്ട് പുറപെട്ടിട്ടുണ്ട്..അയാൾ ഈ നാട്ടിൽ വന്നു കൂടിയാൽ ആളുകളെല്ലാം ആ ഫഖീറിന്റെ അനുയായികളായി മാറും, രാജാവിന്റെ അധികാരം നഷ്ടപെടാൻ വരെ സാധ്യതയുണ്ട്.. അമ്മയുടെ പ്രവചനവും ഇതുത്തന്നെയായിരുന്നു... തന്റെ സാമ്രാജ്യത്തിന്റെ അതിർത്തികളിൽ പട്ടാളക്കാരെ പ്രത്യേകം പറഞ്ഞേൽപിച്ച് കാവൽ നിർത്തിയതായിരുന്നു... സൂഫികളായ ഒരു ഫഖീറുമാരെയും ഇങ്ങോട്ട് കടക്കാൻ അനുവദിക്കരുത്... നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ ചതിയിലൂടെ അവരെ കൊന്ന് കളയണം എന്നതായിരുന്നു പൃത്തിരാജ് ചൗഹാൻ പട്ടാളക്കാർക്ക് നൽകിയിരുന്ന ഉത്തരവ്... പക്ഷെ അത്തിർത്തികളിൽ കാവൽ നിൽക്കുന്ന ഒരുത്തന്റെയും കണ്ണിൽ പെടാതെ തന്റെ കേന്ദ്രത്തിൽത്തന്നെ ആഫഖീർ എത്തിയിരിക്കുന്നു എന്ന സത്യം രാജാവ് തിരിച്ചറിഞ്ഞു കഴിഞ്ഞു... നാളുകൾ എണ്ണപെട്ടതായി തോന്നി തുടങ്ങി.. പിടിച്ചു നിന്നെപറ്റൂ... രാജാവിന്റെ ഉറച്ചതീരുമാനം.
'സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജാ മുഈനുദ്ധീൻ ചിശ്ത്തി ഹസനു സഞ്ചരി ' എന്ന സൂഫീ മശാഇഖൻമാരിലെ ചക്രവർത്തിയായിരുന്നു ഈ ഫഖീർ...!
അതെ.. കയ്യിൽ ഒരു റുമ്മാൻ പഴം കൊടുത്ത് ഇതാ ഇതു നിങ്ങൾക്ക് വഴി കാണിച്ചുതരുമെന്ന് പറഞ്ഞ് മുത്ത് റസൂൽ (സ) നേരിട്ട് ഇന്ത്യയിലേക്ക് പറഞ്ഞയച്ച നാഇബെ റസൂൽ... നിങ്ങൾ വലിയ്യുൽ ഹിന്ദാണ്.. സുൽത്താനുൽ ഹിന്ദാണ് എന്ന് തിരുനബി തിങ്കൾ ആശീർവദിച്ച് അയച്ച അതാഉറസൂൽ ഖാജാ തങ്ങൾ.
അനാസാഗർ അജ്മീറിന്റെ സൗഭാഗ്യമാണ്... അതിൽ നിന്ന് അംഗശുദ്ധിവരുത്തി ആരാധനാ നിമഗ്നരായി കഴിയുന്ന സൂഫീ ഗുരുവും ശിഷ്യൻമാരും അജ്മീരിൽ ഇനി ഒരു നിമിഷവും നിന്നു കൂടാ... ചൗഹാൻ മൂന്നാമന്റെ കൽപനക്ക് വിധേയരായി രാജസേവകരും പട്ടാളക്കാരുമൊക്കെ അവരെ ശല്യം ചെയ്യാൻ തുടങ്ങി.. ഇനി ഈ തടാകത്തിൽ നിന്നും ഒരു തുള്ളി വെള്ളം പോലും എടുക്കരുത് , അതിന് ഞങ്ങൾ അനുവദിക്കില്ല...അവർ ഖാജാതങ്ങളോട് പറഞ്ഞു, മാത്രമല്ല കഠിന ശത്രുതയിൽ തന്നെ അവർ പെരുമാറാൻ തുടങ്ങി... അനാസാഗറിൽ നിന്ന് വുളു എടുക്കുന്നത് അവർ തടഞ്ഞു... നാട്ടുകാരും രാജാവും ഖാജതങ്ങളെ ശത്രുവായി കണ്ടു.
ഖാദിമിനെ വിളിച്ച് കയ്യിൽ ഒരു കൂജ നൽകി കൊണ്ട് ഖാജാചിശ്ത്തി തങ്ങൾ പറഞ്ഞു: അനാസാഗറിൽ നിന്ന് ഇതിൽ നിറയെ വെള്ളം കോരിയെടുത്തു കൊണ്ടു വരൂ..
ഖാദിം കൂജനിറയെ വെള്ളം കോരിയെടുത്ത് ശൈഖവറുകൾക്ക് നൽകി , തത്സമയം അനാസാഗറിലേക് തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് മരുഭൂമിപോലെ വറ്റി വരണ്ടു കിടക്കുന്നു... അജ്മീറിൽ എവിടെയും ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല , കിണറുകളടക്കം എല്ല ജലാശയങ്ങളും വറ്റിവരണ്ടു കിടക്കുന്നു.... നാട്ടുകാർക്ക് കാര്യം മനസ്സിലായി അവർ ആകെ പരിഭ്രാന്തരായി കരഞ്ഞുകൊണ്ട് അനാസാഗറിന്റെ തീരത്തേക്ക് ഓടി വന്നു.. ഖാജാതങ്ങളുടെ മുന്നിൽ വീണു കൊണ്ട് താഴ്മയോടെ മാപ്പിരന്നു... മുഈനുദ്ധീൻ ചിശ്തി (റ) എന്ന കരുണാസാഗർ അനാസാഗറിലേക്ക് തന്റെ കയ്യിലുള്ള കൂജയിലെ വെള്ളം ഒഴിച്ചതും ആ തടാകം സ്ഫടികം പോലെ യുള്ള തെളിനീരാൽ നിറഞ്ഞു കവിഞ്ഞു.. കിണറുകളിലെല്ലാം ശുദ്ധജലം ഉയർന്നുപൊങ്ങി... ഇതോടെ അജ്മീരിലെ നാട്ടുകാർ ശൈഖവറുകളുടെ ആളുകളായി മാറി കൊണ്ടിരുന്നു... ഖാജാ തങ്ങളുടെ ഖ്യാതി പരക്കാനും തുടങ്ങി... രാജാവിന്റെ ഭയവും ബേജാറും വർദ്ധി കൊണ്ടിരുന്നു... ഖാജാ തങ്ങളെയും അനുയായികളേയും നേരിടാൻ രജാവ് പൃത്തിരാജ ചൗഹാൻ വെല്ലുവിളിയുമായി ഇറങ്ങി തിരിച്ചു... ആ രാജ്യത്ത് ഏറ്റവും പ്രസിദ്ധരായ കൂടോത്രക്കാരായ ജോത്സ്യൻമാരെ കൂടുതൽ കാശും സമ്മാനവും നൽകി കൊണ്ടുവരാനും സിഹ്ർ (മാരണം) ചെയ്ത് മുഈനുദ്ധീൻ ചിശ്തി തങ്ങളെ ഇല്ലാതാക്കാനുമാണ് തീരുമാനം.
ഇന്ത്യയുടെ തെക്ക്പടിഞ്ഞാറ് ഭാഗങ്ങളിൽ പരന്ന് കിടക്കുന്ന വിശാലമായ രാജ്യമായിരുന്നു ചൗഹാൻ മൂന്നാമൻ (1178-1192) ഭരിച്ചിരുന്നത്. മധ്യപ്രദേശിന്റെയും ഉത്തർപ്രദേശിന്റെയും ചിലഭാഗങ്ങളും പഞ്ചാബിന്റെ ഒരു ഭാഗവും ഹരിയാന രാജസ്ഥാൻ ഡെൽഹി തുടങ്ങിയ പ്രദേശങ്ങളും ചേർന്നതായിരുന്നു അദ്ധേഹത്തിന്റെ ഭരണപ്രദേശങ്ങൾ, ഭരണതലസ്ഥാനം അജയമേരു ആയിരുന്നു , അജയമേരു ആണ് ഇന്നത്തെ അജ്മീർ.
ഭരണസിരാകേന്ദ്രത്തിൽത്തന്നയാണ് അദേഹത്തെ ഏറെ ഭീതിയിലാഴ്ത്തി അമ്മയും ജോത്സ്യൻമാരും പറഞ്ഞ സൂഫീ ഫഖീർ ഖാജാ മുഈനുദ്ധീൻ ചിശ്തി കേന്ദ്രീകരിച്ചിരിക്കുന്നതും...
രാജാവിന്റെ ക്ഷണം സ്വീകരിച്ച് പ്രസിദ്ധനായ മാരണക്കാരൻ ശാദീദേവനും പരിവാരവും ചിശ്ത്തിതങ്ങളെ തകർക്കാൻ അനാസാഗറിന്റെ തീരത്ത് എത്തിച്ചേർന്നു... നാട്ടുകാരും രാജാവും പരിചാരകരും മാരണക്കാരും ആഘോഷപൂർവ്വം ഖാജാ മുഈനുദ്ധീൻ ചിശ്ത്തി (ഖ : സി) യുടെയും എണ്ണത്തിൽ വളരെ കുറവായ അനുജരരുടെയും നേരെ മുന്നിൽ അടുത്തായി തന്നെ നിലയുറപ്പിച്ചു...(തുടരും )
- زاوية الصوفية گروتور
√√√√√•••√√√√√√√√√•••√√√√√√√√√