
18/06/2025
പൊതുവെ വഴിയോരത്തു കാണുന്ന കരിക്ക് വിൽപ്പനക്കാരിൽ നിന്നും കരിക്ക് വാങ്ങുമ്പോൾ അതിന്റെ വലുപ്പം നോക്കി ആണ് പലരും സെലക്ട് ചെയ്യുന്നത്.. അതിൽ വലിയ കാമ്പും വെള്ളവും ഉണ്ടാവും എന്ന ചിന്ത ആണ്.. നല്ല മുഴുത്ത കരിക്ക് കടക്കാരൻ വെട്ടി തുടങ്ങുമ്പോൾ അബദ്ധം മനസ്സിലാവും..തൊണ്ടു കൂടുതൽ ആയിരിക്കും.. കരിക്കിൽ വെള്ളവും, വഴുമ്പലും കുറവ് ആയിരിക്കും.. കാരണം പുറമെ വലിപ്പം കാണും എങ്കിലും കരിക്ക് ചെറുതും തൊണ്ടു കൂടുതൽ ആയിരിക്കും..
കരിക്ക് വാങ്ങുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക.. വലിയ കരിക്ക് കൈയിൽ വച്ചു നോക്കുമ്പോൾ ഭാരം കുറവ് തോന്നുന്നു എങ്കിൽ അതിൽ തൊണ്ടു കൂടുതലും വെള്ളവും, കാമ്പും ( കഴിക്കുന്നത് ) കുറവും ആയിരിക്കും കൊട്ടുമ്പോൾ മൃദു ആയ ശബ്ദം ആയിരിക്കും..തൊണ്ടു കൂടുതൽ ഉള്ള കരിക്കിൽ ചെറിയ കരിക്ക് ആയിരിക്കും.. എന്നാൽ പുറമെ ചെറുതായി തോന്നും എങ്കിലും വെള്ളവും കാമ്പും കൂടുതൽ ഉള്ളത് തിരിച്ചറിയാൻ കൈയിൽ വച്ചു ഭാരം നോക്കുക.. ഭാരം കൂടുതൽ ആയിരിക്കും.. കൊട്ടി നോക്കിയാൽ ഉറച്ച ശബ്ദം ആയിരിക്കും..
ഇളം കരിക്ക് പോലെ അല്ല കുറച്ചു കൂടി മൂത്ത കരിക്ക്.. അതിന്റെ ഞെട്ട് ഭാഗത് ഇളം കരിക്ക് പോലെ ഇളം പച്ച അല്ല.. കരിക്കിന്റെ കാഞ്ഞിലി ഭാഗം നോക്കിയാൽ ഇളം പച്ച മാറി കുറച്ചു കൂടി പച്ച ഏറിയും കുറഞ്ഞും ഇരിക്കും.. അത് നോക്കിയാൽ ഉള്ളിൽ വെള്ളം ആണോ കാമ്പ് ഉണ്ടോ എന്ന് അറിയാം..ഇളം പച്ച കരിക്കിന് മധുരം കുറവ് ആണ്. ഏറ്റവും നല്ല കരിക്ക് പുറം തോടിലെ പച്ചയും അല്ല കാഞ്ഞിൽ ഭാഗത്തെ പച്ചയും അല്ലാത്ത കരിക്ക് ആണ്....കരിക്കിന്റെ പുറത്ത് ചുളുങ്ങി തുടങ്ങി എങ്കിൽ അത് തേങ്ങ ആയി തുടങ്ങി.. അതിനു മധുരവും കുറവ് ആയിരിക്കും. തേങ്ങാ വെള്ളത്തിന്റെ ചെറിയ രുചിയും കാണും.
ഈ രണ്ടു മൂന്ന് കാര്യങ്ങൾ നോക്കിയാൽ നമ്മൾ ഉദ്ദേശിക്കുന്ന കരിക്ക് തിരഞ്ഞെടുക്കാം