Kroma - Kerala Reporters & Online Media Association

Kroma - Kerala Reporters & Online Media Association കേരളത്തിലെ വിവിധ ജില്ലകളിലെ ഓൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടയ്മ - KROMA

വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പെട്ടന്ന് പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ സത്യസന്ധമായ വാർത്തകൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രധാനമാണ്" എന്ന തീരുമാനത്തിൽ നിന്നും ഉടലെടുത്ത ഒരു കൂട്ടായ്മയാണ് (KROMA) - KERALA REPORTERS & ONLINE MEDIA ASSOCIATION.
ഓൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവരെ ഒരു കുടക്കീഴിൽ ഒരുമിപിച്ച് സംഘടനാപരമായി മുന്നോട്ട് പോകാനും, അതുവഴി നമുക്ക് സത്യസന്ധമായ വാർത്തകൾ പെട്ട

ന്ന് ജനങ്ങളിലേക്ക് എത്തിക്കാനും, പുതിയ ടെക്നോളജി സംബന്ധമായ അറിവുകൾ പങ്കു വെക്കാനും, അതിലുപരി ഒരു സൗഹൃദം കെട്ടി പടുക്കുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം.

19/07/2023
16/07/2023

Admin , please approve...

പ്രിയപെട്ടവരെ..
എന്റെ തൊട്ടടുത്ത അയൽവാസിയാണ് ഈ വിഡിയോയിൽ പറയപ്പെടുന്ന സുഹൃത്ത്...
നമ്മുടെയൊക്കെ സഹായത്തിന് തികച്ചും അർഹരാണ് ഈ അച്ഛനും മകളും.
കൈവിടരുതെന്ന് അപേക്ഷിക്കുന്നു.
സഹകരിക്കുമെന്ന പ്രതീക്ഷയോടെ..

https://fb.watch/lPha7ZsBEP/?mibextid=5Ufylb
മാക്സിമം എല്ലാവരും ഷെയർ &കമെന്റ് ചെയ്യണേ 🙏

09/02/2022


Happy Divali
04/11/2021

Happy Divali

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി.കേരളം ആകാംക്ഷയോടെ ഉറ്റുനോക്ക...
13/10/2021

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി.

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ പ്രൊഫ. എം.എ. റഹ്മാനെ KROMA  ആദരിച്ചു.കാസർഗോഡ്:  കേരള സാഹിത്യ ...
04/09/2021

കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ പ്രൊഫ. എം.എ. റഹ്മാനെ KROMA ആദരിച്ചു.

കാസർഗോഡ്: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ പ്രൊഫ. എം.എ. റഹ്‌മാനെ KROMA (കേരള റിപ്പോർട്ടേഴ്സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷൻ) ആദരിച്ചു.

കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ മേഖലകളിൽ തിളങ്ങി നില്‍ക്കുന്ന എം.എ. റഹ്‌മാന് ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിക്ക് 1987- ലെ ദേശീയ അവാര്‍ഡ്, കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന് 2016 ലെ ഓടക്കുഴൽ അവാർഡും മറ്റു നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിരുന്നു.

എൻഡോസൾഫാൻ എന്ന മഹാമാരിയുടെ തീരാത്ത ദുരിതം പേറുന്ന കാസർകോടൻ ജനതയുടെ വിലാപവും വേദനയുമാണ് 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിയിൽ റഹ്മാൻ പറഞ്ഞത്. എൻഡോസൾഫാൻ ദുരന്തബാധിതർക്കായുള്ള പോരാട്ടത്തിലെ എഴുത്തു സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ക്രോമ കാസർകോട് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഹിം യു.കെ എം.എ റഹ്മാന് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ക്രോമ മെമ്പർ അബ്ദുൽ റഹീം കെ.എ , റിയാസ് പള്ളിക്കാൽ തുടങ്ങിയവർ പങ്കെടുത്തു.

മാധ്യമ രംഗത്ത് ഓൺലൈൻ മീഡിയകളുടെ പ്രസക്തിയേറുന്നു; പി. ബാലചന്ദ്രൻ MLA; ശ്രദ്ധേയമായി KROMA സ്റ്റേറ്റ് മീറ്റ്.തൃശൂർ: കേരള റ...
23/08/2021

മാധ്യമ രംഗത്ത് ഓൺലൈൻ മീഡിയകളുടെ പ്രസക്തിയേറുന്നു; പി. ബാലചന്ദ്രൻ MLA; ശ്രദ്ധേയമായി KROMA സ്റ്റേറ്റ് മീറ്റ്.

തൃശൂർ: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗം തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്നു. തൃശൂർ എംഎല്‍എ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മാധ്യമ രംഗത്ത് ഓൺലൈൻ മാധ്യമങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ലെന്നും KROMA യ്ക്ക് അതിനു കഴിയുമെന്നും, സത്യസന്ധതയും കൃത്യതയും ഉറപ്പാക്കി കൊണ്ട് ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ നിലവിൽ മുപ്പത്തിയഞ്ചു ശതമാനത്തിലധികം ആളുകൾ ഓൺലൈൻ മീഡിയകളെ ആശ്രയിക്കുന്നുണ്ടെന്നും, വാർത്തകൾ ഞൊടിയിടയിൽ ആളുകളിൽ എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുമെന്നും അത് തന്നെയാണ് KROMA യുടെ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനയുടെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും ഇക്കഴിഞ്ഞ വർഷം എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് എംഎല്‍എ ഉപഹാരം നൽകി.

സംസ്ഥാന പ്രസിഡന്റ് ഷബീൽ കണിച്ചാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണ കുമാർ, നവാസ് മാനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫൈബീർ അലി എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്ത് കൊണ്ട് തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ അനൂപ് കുമാറും, എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ചന്ദ്രനും സംസാരിച്ചു. ചടങ്ങിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കോഡിനേറ്റർമാർ പങ്കെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹിമാൻ വി.എ. സ്വാഗതവും ട്രഷറർ അസ് ലം കൊടുവള്ളി നന്ദിയും പറഞ്ഞു.

P Balachandran

തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്ന കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ...
23/08/2021

തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്ന കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗത്തിൽ നിന്ന്.

ക്രോമ സ്റ്റേറ്റ് മീറ്റിംഗിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്രോമ ഫാമിലിയിലെ കുട്ടികളെ തൃശ്ശൂർ എംഎൽഎ പി...
23/08/2021

ക്രോമ സ്റ്റേറ്റ് മീറ്റിംഗിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്രോമ ഫാമിലിയിലെ കുട്ടികളെ തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ ആദരിച്ചു

പാലക്കാട് KVMP ന്യൂസ്‌ ഗ്രൂപ്പിന്റെ ഉപഹാരം  സുരേഷ് ചന്ദ്രൻ സംസ്ഥാന ക്രോമ പ്രസിഡന്റ്‌ ഷബീൽ കണിച്ചാടിക്ക് സമ്മേളനത്തിൽ വച്...
23/08/2021

പാലക്കാട് KVMP ന്യൂസ്‌ ഗ്രൂപ്പിന്റെ ഉപഹാരം സുരേഷ് ചന്ദ്രൻ സംസ്ഥാന ക്രോമ പ്രസിഡന്റ്‌ ഷബീൽ കണിച്ചാടിക്ക് സമ്മേളനത്തിൽ വച്ച് കൈമാറുന്നു!

Address

Calicut
Calicut

Alerts

Be the first to know and let us send you an email when Kroma - Kerala Reporters & Online Media Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kroma - Kerala Reporters & Online Media Association:

Share