29/11/2025
1️⃣ ജേഷ്ഠനും അനുജനുമെല്ലാം കൂട്ടുകുടുംബമായി ജീവിക്കുന്നവർ, വീട്ടിലെ ചിലവുകൾ ഷെയർ ചെയ്ത് എടുക്കുക. വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇന്ന് തന്നെ കാര്യങ്ങൾ തീരുമാനിക്കുക.. ഒരു മടിയും കാണിക്കാതെ സ്നേഹ ബുദ്ധ്യാ കാര്യങ്ങൾ സംസാരിക്കുക..
2️⃣ തറവാട് വീടിന്റെ പുനർ നിർമ്മാണം/ Maintenance നടത്താൻ പ്ലാനുണ്ടെങ്കിൽ, അതിന്റെ ചിലവും പങ്കിട്ടെടുക്കുക. അനിയന്മാർക്ക് നിലവിൽ ജോലി ഇല്ലെങ്കിൽ, നിങ്ങൾ ചെലവാക്കിയ ശേഷം അതിന്റെ കണക്ക് ഉമ്മയെ/ഉപ്പയെ ഏൽപ്പിക്കുക... ഭാവിയിൽ ഈ തുക നിങ്ങളുടെ വീട് നിർമ്മാണ/ മക്കളുടെ വിവാഹ സമയത്ത് തരുന്ന രീതിയിൽ സംസാരിച്ചു വെക്കുക.
3️⃣ വീട്ടിലേക്ക് ഓരോ മാസവും കൃത്യമായ ഒരു ദിവസം ഒരു നിശ്ചിത സംഖ്യ അയക്കുക, ഓർക്കുക; നിങ്ങൾ മാസം എത്ര അയക്കുന്നോ, അതിനനുസരിച്ചാണ് വീട്ടുകാർ ജീവിതം ക്രമീകരിക്കുക.. [ഭാര്യമാർ അവരുടെ ഭർത്താക്കന്മാരോട് ഇക്കാര്യത്തിൽ സഹകരിക്കുക, കടം വാങ്ങി അയച്ചാൽ അതിനനുസരിച്ച് അയാൾ നാട്ടിൽ വരുന്നത് വൈകുമെന്നറിയുക]
4️⃣ സ്വന്തം കുടുംബത്തെ സെയ്ഫ് ആക്കിയതിന് ശേഷമുള്ള സാമൂഹ്യ പ്രവർത്തനമേ നമുക്ക് പറഞ്ഞിട്ടുള്ളൂ, മഹല്ല് / സംഘടനാ സംവിധാനങ്ങൾക്ക് കഴിവിനനുസരിച്ച് കൊടുക്കുക [അവരോട് നിസ്സഹകരിക്കുന്നത് ശരിയല്ല എന്നും മനസ്സിലാക്കുക]
5️⃣ ഓരോ മാസവും എന്തെങ്കിലും എടുത്തു വെക്കുക, അതിന് സാധിച്ചില്ലെങ്കിൽ ആ പ്രവാസി പെൻഷനിലെങ്കിലും ചേരുക. പ്രതിമാസം 350 രൂപ അടച്ചാൽ 60 വയസ്സാവുമ്പോൾ നിങ്ങൾ ഗൾഫിലാണെങ്കിലും പെൻഷൻ ലഭിക്കും.. അടുത്തുള്ള അക്ഷയ വഴി ചെയ്യാം.
ഗൾഫിലുള്ളവർക്ക് പെൻഷനിൽ ചേരുവാൻ താഴെ നമ്പറിലും ബന്ധപ്പെടാം:
+971 585 4141 87