Nidhish Krishnan photography

Nidhish Krishnan photography All time hero kevin carter..❤️📸

വയനാട് ചൂരൽ മലയിൽ...ബാലന്റെ ക്ലിക്ക്... 📸
08/08/2024

വയനാട് ചൂരൽ മലയിൽ...

ബാലന്റെ ക്ലിക്ക്... 📸

മനസുലച്ച്.. മനമേ മടങ്ങുക... 🥲വയനാട് മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടിയ പ്രദേശത്ത് നിന്നും ലഭിച്ച കൊച്ചുകുട്ടിയുടെ മൃതദേഹവുമായി...
02/08/2024

മനസുലച്ച്.. മനമേ മടങ്ങുക... 🥲
വയനാട് മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടിയ പ്രദേശത്ത് നിന്നും ലഭിച്ച കൊച്ചുകുട്ടിയുടെ മൃതദേഹവുമായി പുറത്തേക്ക് വരുന്ന രക്ഷാപ്രവര്‍ത്തകര്‍..ഡോഗ് സ്‌ക്വാഡിന്റെ കെഡാവര്‍ നായ മര്‍ഫിയാണ് കുട്ടിയുടെ മൃതദേഹം മണം പിടച്ച് കണ്ടുപിടിച്ചത്....📸

കരുതലിന്റെ കരങ്ങളില്‍...❤️🙏വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ഭാഗത്ത് പരിക്ക് പറ്റി കുടുങ്ങിയ സ്ത്രീയെ...
01/08/2024

കരുതലിന്റെ കരങ്ങളില്‍...❤️🙏

വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ഭാഗത്ത് പരിക്ക് പറ്റി കുടുങ്ങിയ സ്ത്രീയെ റോപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മി,ഫയർ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, പ്രാദേശിക രക്ഷപ്രവർത്തകർ എന്നിവർ രക്ഷപ്പെടുത്തി മറുകരയിലെത്തിക്കുന്നു.. 📸🙏

കണ്ണില്‍ നിന്നറിയാം കഥയുടെ ചന്തം..❤️വൈക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബേപ്പൂര്‍ വൈലാലില...
06/07/2024

കണ്ണില്‍ നിന്നറിയാം കഥയുടെ ചന്തം..❤️
വൈക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബേപ്പൂര്‍ വൈലാലിലെ വീട്ടില്‍ നടന്ന അനുസ്മരണ ചടങ്ങിൽ ബഷീര്‍ കഥകളെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫിലിമായ ' ചോന്ന മാങ്ങ ' പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പുറത്ത് നിന്നുകൊണ്ട് കാണുന്ന കാച്ചിലാട്ട് കെ.സി.എം.എ യു.പി സ്‌കൂളിലെ കുട്ടികളുടെ മുഖഭാവം.. 📸

അസ്തമയം സാക്ഷി... 🔥കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നും ബൈസിക്കിൾ കിക്ക് പരിശീലിക്കുന്ന യുവാവ്... 📸
03/07/2024

അസ്തമയം സാക്ഷി... 🔥

കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നും ബൈസിക്കിൾ കിക്ക് പരിശീലിക്കുന്ന യുവാവ്... 📸

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാര വിതരണ ചടങ്ങിൽ 2023 വർഷത്തെ ഫോട്ടോഗ്രഫി അവാർഡ് നേട്ടത്തിന്      (മുൻ ഏഷ്യാനെറ്...
01/07/2024

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാര വിതരണ ചടങ്ങിൽ 2023 വർഷത്തെ ഫോട്ടോഗ്രഫി അവാർഡ് നേട്ടത്തിന് (മുൻ ഏഷ്യാനെറ്റ്‌ റീജിയണൽ ചീഫ് ) ഹരീഷ് കടയപ്രത്തിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു ജന്മഭൂമി ന്യൂസ് എഡിറ്റർ എം. സതീശൻ, നോവലിസ്റ്റും മലയാള മനോരമ സീനിയർ അസി. എഡിറ്ററുമായ രവിവർമ്മ തമ്പുരാൻ, മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ് കോം) ഡയറക്ടർ എ. കെ അനുരാജ്, തുടങ്ങിയവർ സമീപം..❤️📸

അപകടത്തിരയിൽ.. 🔥കലിതുള്ളി വരുന്ന തിരമാലക്ക് കുറുകെ ചാടി അഭ്യാസം കാണിക്കുകയാണ് യുവാവ്.കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭമുണ്ടായ ഗ...
30/06/2024

അപകടത്തിരയിൽ.. 🔥
കലിതുള്ളി വരുന്ന തിരമാലക്ക് കുറുകെ ചാടി അഭ്യാസം കാണിക്കുകയാണ് യുവാവ്.കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭമുണ്ടായ ഗോതീശ്വരം കടപ്പുറത്ത് നിന്നുമാണ് കാഴ്ച... 📸

കലിതുള്ളി 'കടല്‍ ' ..🔥ഇന്നലെ ഗോതീശ്വരം ഭാഗത്തുണ്ടായ കടല്‍ ക്ഷോപത്തെ തുടര്‍ന്ന് തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകളില്‍പെട്ടുപ...
28/06/2024

കലിതുള്ളി 'കടല്‍ ' ..🔥
ഇന്നലെ ഗോതീശ്വരം ഭാഗത്തുണ്ടായ കടല്‍ ക്ഷോപത്തെ തുടര്‍ന്ന് തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകളില്‍പെട്ടുപോയ കുട്ടികള്‍.ഇന്നലെ രാവിലെ മുതല്‍ ഗോതീശ്വരം, ചാമുണ്ടിവളപ്പ്, സൗത്ത് ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ കടല്‍ക്ഷോപമുണ്ടായിരുന്നു.. 📸

ഇനി വറുതിയുടെ നാളുകൾ.. 🐟ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി മത്സ്യബന്ധന വലകൾ സുരക്ഷി...
09/06/2024

ഇനി വറുതിയുടെ നാളുകൾ.. 🐟
ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി മത്സ്യബന്ധന വലകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തൊഴിലാളികൾ. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നുള്ള കാഴ്ച.. 📸

വേൺമേഘങ്ങൾക്ക് കീഴെ... ❤️📸
08/06/2024

വേൺമേഘങ്ങൾക്ക് കീഴെ... ❤️📸

' കൈ ' കനിഞ്ഞു..🤚വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം കോഴിക്കോട് വോട്ടെണ്ണല്‍ ...
05/06/2024

' കൈ ' കനിഞ്ഞു..🤚
വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രമായ ജെ.ഡി.ടിയിലേക്ക് എത്തിയപ്പോള്‍ കൈ നീട്ടി അഭിവാദ്യം അര്‍പ്പിക്കുന്ന പ്രവര്‍ത്തകന്‍.. 📸

കുഞ്ഞനുജനൊരു വിജയമുത്തം..🥰ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.കെ രാഘവനും , ഷാഫി പറമ്പിലും ക...
05/06/2024

കുഞ്ഞനുജനൊരു വിജയമുത്തം..🥰
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.കെ രാഘവനും , ഷാഫി പറമ്പിലും കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രമായ ജെ.ഡി.ടിയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ഷാഫി പറമ്പിലിന് മുത്തം നല്‍കുന്ന എം.കെ രാഘവന്‍. എം.സി മായിന്‍ ഹാജി, അഡ്വ.കെ പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ സമീപം..📸

Address

Calicut

Telephone

+917902750780

Website

Alerts

Be the first to know and let us send you an email when Nidhish Krishnan photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nidhish Krishnan photography:

Share