Voyage

Voyage Voyage is journey in French,it's my journey through my life.Here my world is open for you..:)

( These writings are from  our Instagram page which is in the name of our son Aadhi. ഞങ്ങൾ കണ്ട കാഴ്ചകൾ അവന്റെ കണ്ണിലൂടെ...
10/01/2023

( These writings are from our Instagram page which is in the name of our son Aadhi. ഞങ്ങൾ കണ്ട കാഴ്ചകൾ അവന്റെ കണ്ണിലൂടെ കാണാൻ ഉള്ള ശ്രമം ആണ്. അങ്ങനെ വായിക്കുക. Please follow the page for more writings.
Here is the link : https://instagram.com/aadhi_lokam?igshid=YmMyMTA2M2Y=)

"A Brother is a gift to the heart, a friend to the spirit"

My little brother is here ❤️
Ayaan arrived on 6th of January 🥰
Thank you Lord for all the blessings 🙏

Photo courtesy: Jestin George Thanks a lot dear for the awesome clicks 🥰

   on Canvas
25/06/2019

on Canvas

നമ്മുടെ ചുറ്റിലുമുള്ള കുഞ്ഞു മനസ്സുകൾ കാണേണ്ട കാഴ്ചകൾ ഇവയാണ്‌...ഹൃദയത്തിൽ തൊടുന്ന മുഹൂർത്തങ്ങൾ. ഒരു വർഷം മുമ്പു ഇതു പോലെ...
09/11/2017

നമ്മുടെ ചുറ്റിലുമുള്ള കുഞ്ഞു മനസ്സുകൾ കാണേണ്ട കാഴ്ചകൾ ഇവയാണ്‌...ഹൃദയത്തിൽ തൊടുന്ന മുഹൂർത്തങ്ങൾ. ഒരു വർഷം മുമ്പു ഇതു പോലെ ഒരു കലോത്സവം കോഴിക്കോട് ടൌൺ ഹാളിൽ വച്ചു കണ്ടത് ഓർമ്മ വന്നു.ഒന്നോ രണ്ടോ പരിപടികൾ കണ്ടിറങ്ങാൻ ഇരുന്ന ഞാൻ വെള്ളം പോലും കുടിക്കാതെ വൈകുന്നേരം വരെ ഇരുന്നാണ് പോന്നത്..ചുറ്റിലും ഇത്രത്തോളമോ അതിലും മേലെയോ നമ്മെ തൊട്ടുണർത്തുന്ന കാഴ്ച്ച കൾ ആയിരുന്നു. പണകൊഴുപ്പിൽ മുങ്ങി പോകുന്ന നമ്മുടെ മറ്റു കലാമേളകളെക്കാൾ ഒരു പക്ഷെ കാണേണ്ടവ ഇതൊക്കെയല്ലേ...?രണ്ടു ടീച്ചർമാർക്കും നൂറു നൂറു ഹൃദയഭിവാദ്യങ്ങൾ..!!ഇവർക്ക് മാത്രമല്ല ഇവരെ പോലെ ഈ കുഞ്ഞുങ്ങളെ പൊന്നു പോലെ കാക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും.. നന്ദി.. നന്ദി.. ഹൃദയം തൊട്ടതിന്..പ്രാർത്ഥനകൾ.. സ്നേഹം💐

എല്ലാവർക്കും നവരാത്രി ആശംസകൾ..☺️പെട്ടെന്ന് മനസ്സിൽ വന്ന കുറെ ഓർമ്മകൾ..നവരാത്രി ഓർമ്മകൾ എന്നും ഒരാളെ ചുറ്റിപറ്റി ആണ്...പു...
30/09/2017

എല്ലാവർക്കും നവരാത്രി ആശംസകൾ..☺️

പെട്ടെന്ന് മനസ്സിൽ വന്ന കുറെ ഓർമ്മകൾ..നവരാത്രി ഓർമ്മകൾ എന്നും ഒരാളെ ചുറ്റിപറ്റി ആണ്...പുപ്പാജി...☺️

എങ്ങനെയാവും ആ പൂജകൾ പുപ്പാജി പഠിച്ചിട്ടു ണ്ടാവുക?എല്ലാം കൃത്യമായിരുന്നു. കത്തിക്കേണ്ട തിരി,മെഴുകുതിരികൾ മുതൽ പഞ്ചാമൃതത്തിലെ മുന്തിരികൾ വരെ..ഒരാൾക്ക്‌ പോലും അധിക വുമില്ല, കുറവുമില്ല..☺️..ഒന്നു കൂടുതൽ ചോദിച്ചാൽ തുറിച്ചു നോട്ടവും ഒരു ചീത്തയും..

വീടിനടുത്തുള്ള കുറച്ചു കുട്ടികളും കൂടെ ഉണ്ട്..അനൂപ്,സജിനിയേച്ചി പിന്നെ ഞങ്ങൾ കുട്ടി പട്ടാളം മുഴുവനും..പുസ്തകങ്ങൾ തലേ ദിവസം തന്നെ പൊതിഞ്ഞു വൃത്തിയായി കൊടുക്കണം.തറവാടിന്റെ മുകൾ നിലയിലാണ് പൂജ. വൈകുന്നരം ആവുമ്പോൾ എല്ലാവരും നിരന്ന് ഇരിക്കണം. മെഴുകുതിരി കത്തിച്ചു,നിലവിളക്കു കത്തിച്ചു തൊഴുതു ഇരിക്കണം. ഒരാളുടെയും ശബ്ദം കേൾക്കാൻ പാടില്ല.അതു ആരായാലും. ഞങ്ങളുടെ അമ്മമാരും, അമ്മയിമാരും ഉണ്ടാവും.പക്ഷെ അന്നത്തെ പൂർണ്ണ നിയന്ത്രണം പുപ്പാജി ആണ്..പണി എല്ലാം തീർത്തു നിരന്നു ഇരിക്കണം. ബാക്കി ഉള്ളവർ കോണി പടിയിൽ. മിക്കവാറും അവിടെ മുതിർന്നവർ ആവും.പൂജക്കിടയിൽ ആണ് അവിലും,മലരും,പഞ്ചാമൃതവും ഒക്കെ.

മുന്തിരി ക്കു വേണ്ടി വരെ അടി കൂടിയിട്ടുണ്ട്. ശബ്ദം ഒന്നു ഉയരുമ്പോൾ വിളി വരും..'എടാ..'..തീർന്നു..പൂർണ്ണ നിശ്ശബ്ദത.. പക്ഷെ ഒന്നു പറയാതെ വയ്യ..അത്ര രുചിയായി അവിലും,മലരും,പഞ്ചാമൃതവും ഇനി ഒരിക്കലും കിട്ടുമെന്ന് തോന്നുന്നില്ല..ജീവിതത്തിൽ ഒരിക്കലും മറക്കാത്ത രുചികളിൽ ഒന്നു.

എന്നാലും ഇപ്പോഴും മനസ്സിൽ ആവാത്തത് അത്ര പേടിയുള്ള ഒരാൾ എങ്ങിനെ പിന്നീട് എന്തും പറയാവുന്ന സുഹൃത്തായ പുപ്പാജി ആയി എന്നതാണ്.. കാര്യം പറഞ്ഞാൽ അച്ഛന്റെ ഇളയ പെങ്ങൾ ആണ്..ഇളയമ്മ എന്നാണ് വിളിക്കേണ്ടത്.. പക്ഷെ അന്നും ഇന്നും പുഷ്പേച്ചി എന്നാണ് വിളിക്കുന്നത്...അത് കുറച്ചു കൂടി സ്നേഹം കൂട്ടി പുപ്പാജി എന്നായി..ചേച്ചി എന്നൊക്കെ ആണ് വിളി എങ്കിലും അതിനും അപ്പുറം ആണ്..'അമ്മ,ചേച്ചി,അനിയത്തി,സുഹൃത്തു'..അതിന്റെ ഒക്കെ ഒരു മിശ്രിതം..അങ്ങനെ തന്നെ പോവട്ടെ...അല്ലേ..?..
അതാണ് കാലം.. ജീവിതം..സ്‌നേഹം.. ദൈവത്തിനു സ്തുതി.. ☺️

ഓർമ്മകൾ ഉണ്ടായിരിക്കട്ടെ..

വീണ്ടും നവരാത്രി ആശംസകൾ..☺️☺️

''Happiness is a choice. You can choose to be happy. There's going to be stress in life, but it's your choice whether yo...
02/05/2017

''Happiness is a choice. You can choose to be happy. There's going to be stress in life, but it's your choice whether you let it affect you or not.''
Valerie Bertinelli

Happiness..!!! The word which we all are fighting for...

How beautiful it will be, if we can find out happiness in the most unpleasant moments of life..There are some for sure...

I call them as ‘Angels’ who are here to spread smiles to the World..

I could find two of them very recently and here they are...

കനത്ത ചൂടില്‍ കൈകള്‍ കറുത്ത് പോവാതിരിക്കാന്‍ തീവണ്ടിയുടെ വെയില് കൊള്ളത ഭാഗം നോക്കി ഒതുങ്ങി ഇരിക്കുകയായിരുന്നു ഞാന്‍..പുറത്തു കരിഞ്ഞു തുടങ്ങിയ പാടത്തു വെറുതെ കുറെ പശുക്കള്‍ അലഞ്ഞു നടപ്പുണ്ട്.ഏതോ ഒരു അതികായന്‍ വണ്ടിക്കു കടന്നു പോവാന്‍ ഒതുക്കി ഇട്ടതാണ് ഞങ്ങളുടെ ഈ പാവം തീവണ്ടി.

‘ഇവന്മാര്ക്ക്ു ഇതിത്തിരി വെയില് കുറഞ്ഞിടത് ഇട്ടൂടെ..മനുഷ്യന്‍ കരിഞ്ഞു പോവ്‌ാല്ലോ..?’..കണ്ടാല്‍ ഒരു ടീച്ചര്‍ ലുക്ക്‌ ഉള്ള ഒരു അമ്മയാണ്..സത്യമാണ്..അതിന്റെ പ്രായോഗികത ഓര്ത്ത്് ചിരിക്കും മുമ്പ് ഇവിടത്തെ ചൂട് അറിയണം.മാംസം കരിഞ്ഞു പോണ പോലെ തോന്നും.പാലക്കാടന്‍ ചൂട് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതിത്രമേല്‍ കുഴക്കുമെന്നു കരുതിയില്ല.

യാത്രയുടെ അവസാനം എന്നെ കാത്തിരിക്കുന്ന സൗഹൃദ നിമിഷങ്ങള്‍ ഓര്ത്തു ഒന്ന് തണുക്കാന്‍ നോക്കിയെങ്കിലും അത് മതിയാകും എന്ന് തോന്നുന്നില്ല..അരിച്ചിറങ്ങുന്ന തീവണ്ടിയിലെ വെള്ളത്തില്‍ ഒന്ന് പോയി മുഖം കഴുകി തിരികെ സീറ്റില്‍ വന്നിരുന്നു.മുഖത്തെ വെള്ളത്തുള്ളികള്‍ തുടച്ചു കളയാന്‍ മിനക്കെട്ടില്ല,അത്ര നേരം ആ തണുപ്പ് അവിടെ ഇരിക്കട്ടെ.

വെറുതെ തീവണ്ടിക്കുള്ളില്‍ ചുറ്റും നോക്കി..തളര്ന്നു റങ്ങുന്ന കുഞ്ഞുങ്ങളും,പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കുന്ന ദമ്പതികളും..എല്ലാവരും ഉണ്ട്..എവിടെയും ചൂട് തന്നെ ചര്ച്ച.ചൂട് കാരണം കരിഞ്ഞു പോയ തൊലിപ്പുറംകാട്ടി ഒരു ചേട്ടന്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്.

ഉറക്കെയുള്ള ഒരു ചിരി ആണ് മുഖം തിരിച്ചത്.രണ്ടു പെണ്കു‍ട്ടികള്‍ ആണ്. ചുമലിലൂടെ കൈയിട്ടു ലോകത്തോട് മുഴുവന്‍ തങ്ങളുടെ സന്തോഷം ചിരിച്ചറിയിച്ചു തുള്ളി തുള്ളി ആണ് പ്ലാട്ഫോര്മിലൂടെയുള്ള നടപ്പ്.അഴുക്ക് പിടിച്ച വേഷവും,തോളിലെ സഞ്ചിയും നാടോടികള്‍ ആണെന് വിളിച്ചു പറയുനുണ്ട്.വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത് കൊണ്ട് ഞാനടക്കം കുറച്ചു ആളുകള്‍ അവരെ നോക്കുനുണ്ട്.മനസ്സ് നിറഞ്ഞുള്ള ചിരി ഒരു സുഖമുള്ള കാഴ്ച തന്നെ.നല്ല ഉറക്കെ ആണ് ചിരി.ഓരോ ചിരിക്കൊപ്പവും ഓരോ ചാട്ടം,ഓരോ ചാട്ടത്തിലും ചാക്കിലെ സാധനങ്ങള്‍ അവര്ക്കൊ പ്പം ചാടുന്നുണ്ട്.തുള്ളലും,അതിനൊപ്പം ഉള്ള ചിരിയും വേഗത്തിലാക്കി അവര്‍ കടന്നു പോയി...

വണ്ടി എടുത്തു..’ഹാവൂ..’വണ്ടിയില്‍ നിന്നും ആണ്..ചൂടിന് ചെറിയ ഒരു കുറവ് കിട്ടുമല്ലോ...
എല്ലാവരും പുതിയ കാഴ്ചകള്‍ തേടി പോയപ്പോള്‍ ഞാന്‍ വെറുതെ ആ കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കി.അപ്പോഴും അവര്‍ ചാടുന്നുണ്ട്.പണ്ട് കളിച്ചിരുന്ന ‘സീറ്’ ( ‘അക്ക്‌ കളിക്കുക’ എന്നും പറയും പോലും.ലക്സി മാം പറഞ്ഞു തന്നതാണ്,ശരി ആവാനേ തരമുള്ളൂ. ചതുരത്തില്‍ കളംവരച്ചു,ഒരു പരന്ന കല്ല്‌ കൊണ്ടുള്ള കളി ആണ്,ഓരോ കള്ളിയില്‍ നിന്നും അടുത്ത കള്ളിയിലേക്ക് ഒറ്റ കാല് കൊണ്ട് കല്ല്‌ തെറിപ്പിക്കണം.കൊക്കം പറക്കുക എന്നാണ് അതിനു പറയാര്) എന്ന കളി ആണ് ഓര്മ്മ വന്നത്.ആ താളം മനസ്സില്‍ ഓര്‍ത്തു,
വെറുതെ അവരുടെ കാലുകള്‍ ശ്രദ്ധിച്ചു.

അത് വരെ മനസ്സില്‍ വന്ന മുഴുവന്‍ ചിത്രങ്ങളും ഒറ്റയടിക്ക് മാഞ്ഞു.അവരുടെ കാലുകളില്‍ ഒരു ചെരിപ്പേ ഉള്ളൂ.
, ചാട്ടം ചൂട് കൊണ്ട് പൊള്ളുംപോ ആയിരുന്നു.ഒരു ജോഡി ചെരുപ്പ് തുല്യമായി പങ്കു വച്ചതവണം.കുറച്ചു സമയം ആ കാഴ്ച നോക്കി നിന്നു.തീവണ്ടി അകന്നു തുടങ്ങി.

സാധാരണ ഒരു ദിവസത്തില്‍ ആ ചിത്രം എന്റെ കണ്ണ് നിറച്ചേനെ,അന്ന് പക്ഷെ ഞാന്‍ കണ്ണടച്ച്പ്പോ തെളിഞ്ഞത് രണ്ടു മാലാഖ കുഞ്ഞുങ്ങളുടെ മുഖം..ഒരാള്‍ക്ക് മറ്റൊരാള്ക്ക് ‌ നല്കാവുന്ന ഏറ്റവും വലിയ സമ്മാനം ആണ് ലോകത്തിനു മുഴുവന്‍ അവരുടെ വേദനയിലും അവര്‍ പകരുന്നത്..ഉള്ളിലും,പുറത്തും ഒരു പോലെ കത്തുന്ന ചൂടില്‍ നിറഞ്ഞ ചിരിയോടെ ലോകത്തെ നോക്കിയ മാലാഖ കുഞ്ഞുങ്ങളെ, ഭൂമി ഉള്ള കാലം മുഴുവന്‍ നിങ്ങള്ക്ക് ചിരി പരത്താന്‍ കഴിയട്ടെ..നന്മ പൂക്കട്ടെ

Address

Calicut

Telephone

+919447341834

Website

Alerts

Be the first to know and let us send you an email when Voyage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voyage:

Share