08/04/2026
പാലക്കാട് ശരിക്കും ബിജെപി വോട്ടിന് പണം കൊടുത്തുവോ???
ശരിക്കും എന്താണ് നിങ്ങളുടെ അഭിപ്രായം? എന്ത് തന്നെ ആണെങ്കിലും എൻ്റെ അഭിപ്രായം ആദ്യമേ പറയട്ടെ, ഇത്രേം വർഷം രാഷ്ട്രീയത്തിൽ കളിച്ച ഒരു വ്യക്തി, 100% വിജയ സാധ്യതയുള്ള ഒരു സ്ഥലത്ത് ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല... അതും പട്ടാപകൽ....
ഇനി എന്തായിരിക്കും നടന്നത്, ശോഭ സുരേന്ദ്രന്റെ വാഹനത്തിൽ വെള്ള ചുരിദാർ ധരിച്ച സ്ത്രീ ഉണ്ട് എന്ന് തന്നെ കരുതാം, അവർ അവരുടെ കുടുംബത്തിൽ ഉള്ളവർക്ക് പണം കൊടുത്തു എന്നും കരുതാം... എന്നാൽ ഇതിന് തെളിവില്ല... അപ്പൊൾ തെളിവ് ഉണ്ടാവണം എങ്കിൽ എന്ത് ചെയ്യണം... ഒരു വീഡിയോ വേണം, പണം കൊടുത്താതിയിട്ട് തോന്നുന്ന വീഡിയോ....
ഇനി സ്ക്രിപ്റ്റ് നോക്കാം ....
സീൻ 1:
---------------
ആദ്യം ഒരു സ്ത്രീ വേഗത്തിൽ വന്നിട്ട് വയോധികയായ ഒരു അമ്മയുടെ കയ്യിൽ എന്തോ കൊടുക്കുന്നത് പോലെ ചെയ്യുന്നു... വന്നതിനേക്കാൾ സ്പീഡിൽ തിരികെ പോകുന്നു.... ആ സ്ത്രീയുടെ വേഷം, വെള്ള ചുരിദാർ, മുടിയിൽ മുല്ലപ്പൂ, ഒരു കറുത്ത ബാഗ് ക്രോസ് ആയിട്ട് ഇട്ടേക്കുന്നു....
സീൻ 2
---------
ആ സ്ത്രീ ശോഭ സുരേന്ദ്രന്റെ വാഹനങ്ങൾ നിർത്തിയ സ്ഥലത്തിന് അരികിലൂടെ നടന്നു പോകുന്നു... പക്ഷെ വാഹനത്തിൽ കയറുന്നത് കാണിക്കുന്നില്ല....
സീൻ 3 :
-------------
കോൺഗ്രസ് പ്രവർത്തകൻ വയോധികയുടെ കയ്യിലുള്ള പണം കാണിക്കുന്നു.... അത് കാണിച്ചു ഇങ്ങ് തിരിയുമ്പോൾ ദേ നേരത്തെ വന്ന അതേ ഷെയ്പ്പിൽ ഉള്ള സ്ത്രീ, വെള്ള ചുരിദാർ, തലയിൽ മുല്ലപ്പൂ, ക്രോസ് ചെയ്തിട്ട് കറുത്ത ബാഗ്....
സീൻ 4:
-----------
ശോഭ സുരേന്ദ്രന്റെ വാഹനത്തെ വേറെ ഏതോ സ്ഥലത്ത് നിന്ന് ഷൂട്ട് ചെയ്യുന്നു... വീഡിയോ എടുക്കുന്ന സമയം ശോഭ സുരേന്ദ്രൻ ഇറങ്ങി വരുന്നു, ഡയലോഗുകൾ അടിക്കുന്നു...ശോഭ സുരേന്ദ്രൻ എടുക്കുന്ന വീഡിയോയിൽ ഉള്ള സ്ത്രീ വേറെയാണ്, കാരണം അവരുടെ കമ്മല് നോക്കിയാൽ മതി...മാത്രമല്ല മുല്ലപ്പൂവും ഇല്ല.... ഡ്രസ്സ് കളറും വേറെയാണ്....
ശേഷം ബ്രേക്കിംഗ് ന്യൂസ്....
എനിക്ക് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്, ഉദയനാണ് താരം എന്ന സിനിമയിലെ രംഗമാണ്, ഭാവന വെള്ള ഡ്രസ്സുമായി ഓടി വരുന്നു, പെട്ടെന്ന് സൈഡിൽ നിൽക്കുന്ന ഡ്യൂപ്പ് അതുപോലെ തന്നെ വെള്ള ഡ്രസ് ഇട്ട് വരുന്നു, താഴേക്ക് ചാടുന്നു....ശ്രീനിവാസൻ ഷോക്ക് ആയി നിൽക്കുന്നു....
ഇനി ഞാൻ ആയിരുന്നു ഈ വീഡിയോ എടുത്തത് എങ്കിൽ, ഇതുപോലെ വലിയൊരു ബോംബ് ആയിരുന്നു എങ്കിൽ ആദ്യം തന്നെ അവരുടെ മുഖം എങ്ങനെ എങ്കിലും പകർത്തുവാൻ നോക്കും, പിന്നെ അവർ വാഹനത്തിൽ കയറുന്നത് എന്ത് തന്നെ ആണെങ്കിലും പകർത്തും....ഇത് 100 % ഉറപ്പിച്ചു പറയാം, സ്ക്രിപ്റ്റഡ് ആണ്....