15/05/2025
"ഇന്നത്തെ എത്ര വലിയ വിഷമവും നാളെ വരാൻ പോകുന്ന ഒരു സന്തോഷത്തിൻ്റെ മുന്നോടിയായിരിക്കാം " എന്ന് ഉറപ്പിക്കാവുന്ന ഒരു സ്വപ്നമാണ് ഇന്ന് ഞാൻ കണ്ടത്. 😃
ഇനി സ്വപ്നത്തിലേക്ക് വരാം. 😇👇👇👇
ഞാനും ഓഫിസിലെ ജയേഷേട്ടൻ കൂടി പച്ചക്കറി വാങ്ങാൻ ചാലിയത്തേക്ക് ഇറങ്ങിയതാണ് . സാധാരണ പോകാറുള്ളത് പോലെ ബൈക്കിൽ അല്ല നടന്നാണ് പോയത്.🙂
സാധനങ്ങളൊക്കെ സഞ്ചിയിലാക്കി തിരിച്ചു നടന്നു വരുന്ന വഴിക്കാണ് രവിയേട്ടൻ്റെ വീട് കാണുന്നത്. മുമ്പ് വനശ്രി ഓഫിസിലെ സിനിയർ ക്ലർക്ക് എന്നതിലുപരി നല്ല ഒരു സുഹൃത്ത് കൂടിയാണ് രവിയേട്ടൻ. അങ്ങനെ വീട്ടിൽ കയറി ഭാര്യ സിനിയേച്ചി യും വേറെ ആരൊക്കെയോ അണ് അവിടെ ഉണ്ടായിരുന്നത്. 🙂
പുറമേ ചെറുതെങ്കിലും അകം വിശാലമായ ഒരു വീട് . വീട്ടിൽ ഒരു സ്റ്റേജും സൗണ്ട് സിസ്റ്റവും ഒക്കെ സെറ്റ് ആണ്. 😃 രവിയേട്ടൻ അത്യാവശ്യം പാട്ടൊക്കെ പാടുന്ന ആളാണല്ലോ . അപ്പോ വീട്ടിൽ നിന്ന് തന്നെ പാടാം എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി. 🙂
ഇറങ്ങിയപ്പോ ജയേഷേട്ടൻ്റെ കയ്യിൽ ബൈക്ക് (സ്വപ്നമല്ലേ എവിടുന്നു കിട്ടി എന്നറിയില്ല 😃) ഞാൻ എന്തോ കയറിയില്ല. 😇 പുറകേ ഓടുകയാണ് ചെയ്തത്. 😀
പച്ചക്കറി സഞ്ചിയുമായി ഓടി തളർന്ന ഞാൻ അവിടെ നിന്നു. മൂപ്പര് തിരിഞ്ഞു നോക്കാതെ വിട്ടു. 🤣
ഞാൻ നിന്നത് ഒരു NH66 പോലെ തോന്നിക്കുന്ന ഒരു ഹൈവേ സൈഡിൽ അവിടെ കുറച്ചു കുട്ടികൾ എന്തൊക്കെയോ ചെയ്യുന്നു. 🎉
അവരെ ശ്രദ്ധിക്കാനെ ഞാൻ നടന്നു. വഴി തികച്ചും വ്യത്യസ്ഥം തീരെ മനസിലാകുന്നില്ല .
ആരോടും വഴി ചോദിക്കാതെ നടക്കുകയാണ്. 🤣
കുറച്ചു സമയം നട്ടന്നപ്പോ വഴി ചോദിക്കണമെന്നായി. അങ്ങനെ റോഡിൽ കണ്ട ഒരാളോട് വഴി ചോദിച്ചപ്പോൾ ചാലിയം എന്ന സ്ഥലം പോലും അവർക്ക് അറിയില്ല.
(🤣 ഞാൻ പെട്ട് 🤣) ചാലിയത്ത് നിന്നും കുറേ അകലെയാണെന്ന് എനിക്ക് മനസിലായി 🙂
ഇനി മുന്നോട്ട് കുറച്ച് നടന്ന് വലത്തോട്ടുള്ള വഴിക്ക് പോയി അവിടെ ചോദിക്കാൻ ടിയാൻ പറഞ്ഞു. 😃
അങ്ങനെ വീണ്ടും നടന്നു. അപ്പോഴാണ് ഏതൊക്കെയോ സ്ഥലപ്പേര് എഴുതി വെച്ച ഒരു കുട്ടി ബസ് കാണുന്നത്.👍
ഞാൻ എത്തുമ്പോഴേക്ക് ബസ് പോകാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ഞാൻ ഡ്രൈവറെ വിളിച്ചു വണ്ടി നിർത്തിച്ചു. പക്ഷേ കയറിയത് വേറൊരാൾ വണ്ടി പുറപ്പെട്ടു. ഞാൻ വീണ്ടും ഉച്ചത്തിൽ ഡ്രൈവറെ വിളിച്ചു നിർത്തിച്ചു. പുള്ളി എന്തൊക്കെയോ പറഞ്ഞ് ചുടാവുന്നു 😀
അങ്ങനെ കയറിപറ്റി.
യാത്രക്കാരാട് ചോദിച് സ്ഥലം മനസിലാക്കാൻ നോക്കുമ്പോ ആർക്കും കൃത്യമായി അറിയില്ല 🤣 വീണ്ടും പെട്ടു. 😃 പലരും പല വഴികൾ അങ്ങനെ ഒരാള് പറഞ്ഞു കോയ്യാപ്പിസ് നിർത്തി അവിടുന്ന് വേറെ ബസ് കയറിയാൽ മതിയെന്ന് ' 😀 ( ഈ സ്ഥലം കണ്ണൂർ ചൊവ്വയ്ക്ക് അടുത്ത് ' ) എത്ര പെട്ടെന്നാ നടന്ന ഞാൻ കോഴിക്കോടുന്ന് കണ്ണൂർ എത്തിയത്. 🤣🤣🤣
സ്വപ്നമല്ലേ 😀
പിന്നെ പോകുന്ന വഴി ശ്രദ്ധിച്ചപ്പോഴാണ് നല്ല പരിചയം ഉള്ള വഴികൾ. ഞാൻ അടുത്തിരുന്ന ഒരു യാത്രക്കാരനോട് ചോദിച്ചു. ഇത് ഒരു വലിയ ശില്പം ഒക്കെ ഉള്ള സ്ഥലമല്ലേ . അതേ എന്നയാൾ ഞാനും രാജൻമാഷും ആണ് ശില്പം ഉണ്ടാക്കിയതെന്ന് ഞാൻ '
ഇവിടെ കുറച്ചുകാലം ഉണ്ടായിരുന്നു എന്നൊക്കെ അങ്ങനെ പറഞ്ഞു വരുമ്പോ ബസ് എന്തോ കാരണം കൊണ്ട് അവിടെ നിർത്തി. ഞാൻ ഇറങ്ങി വേറെ ബസ് പിടിക്കാൻ ' അതിലുള്ള ആളുകളും ഇറങ്ങി. ഒരു വീടിൻ്റെ അകത്താണ്. പുറത്ത് ഇറങ്ങി ഒരു ഗ്രൗണ്ട് പോലുള്ള സ്ഥലം അങ്ങിങ്ങായി കൂറച്ച് പേർ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്.
കുട്ടികളുണ്ട്, പ്രായമായവരുണ്ട് അങ്ങനെ ഒരു പത്തിരുപത് പേർ '
ഞാൻ എല്ലാവരോടും നല്ല സംസാരത്തിലാണ്.
എല്ലാവരും നല്ല കമ്പനി ഞാൻ എന്തോ വലിയ സന്തോഷത്തിലാണ് എല്ലാവരും വരുന്നു എന്നോട് സംസാരിക്കുന്നു. ( എന്താ പറഞ്ഞത് എന്നെനിക്കോർമയില്ല. 🤣) അപ്പോഴത്തെ ആ സന്തോഷം അത്രയ്ക്കും വലുതാണ്. അതുകൊണ്ടു തന്നെയാണ് ഇത് ഇവിടെ എഴുതണം എന്നു തോന്നിയതും. 🥰
ചിലപ്പോ ശില്പത്തിൻ്റെ വർക്കിന് വന്നത് കൊണ്ടോ ആയിരിക്കാം. 🥰
ഒരു ഫോട്ടോ എടുക്കാലോ എന്നു പറഞ്ഞ് ഞാൻ കുട്ടികളേയും പ്രായമായവരോം സ്ത്രീകളേയും എല്ലാവരോ നിൽപ്പിച്ച് ഒരു സെൽഫി എടുക്കുന്നതും ചിരിച്ച് വളരെ സന്തോഷത്തോടെ 🥰🥰🥰
പുഞ്ചിരിക്കുന്ന മുഖങ്ങൾ എന്നും ഓർമയിൽ ഉണ്ടാകുമല്ലോ അതുകൊണ്ടായിരിക്കാം പുഞ്ചിരി തൂകിയ പല പ്രായത്തിലുള്ള മുഖങ്ങൾ മനസിൽ മിന്നി മാഞ്ഞത്. 🥰😃
സെൽഫി എടുക്കാൻ ചിരിച്ചു നിന്ന ഞാൻ പെട്ടെന്ന് ഉണർന്നപ്പോഴും ആ സന്തോഷവും ചിരിയും മുഖത്തുണ്ടായിരിക്കാം. 🥰😀
ആ വഴി തെറ്റി ബുദ്ധിമുട്ടി സങ്കടപ്പെട്ടതിൻ്റെ ഇരട്ടി സന്തോഷമാണ് പിന്നെ ഉണ്ടായത്
" എത്ര സങ്കടപ്പെട്ടാലും അത് ഒരു സന്തോഷത്തിലേക്കുള്ള വഴിയാണ് എന്ന ചിന്തയാണ് രാവിലെ തന്നെ വന്നത്.🥰
ഉറക്ക് തെളിഞ്ഞ 6.10 നു തന്നെ എഴുതി വെച്ചതാണ് ' അക്ഷര തെറ്റുകൾ മാറ്റി പിന്നിട് പോസ്റ്റ് ചെയ്യാൻ 😃🤣
ഞാൻ കാണാറുള്ള ചില സ്വപ്നങ്ങൾക്ക് എന്തോ പ്രത്യേകത ഒക്കെ തോന്നാറുണ്ട്. 😇
അങ്ങനെ ഒരു ദിവസം കണ്ട സ്വപ്നം ആണ് ഞാനും അനുവും കൂടി ഫ്രോട്ടോ ഫ്രെയിം , നെയിംസ്ലിപ് തുടങ്ങിയവ ചെയ്തു കൊടുക്കാൻ വരെ തുടങ്ങിയത് 😃
നേരെത്തേ എടുത്ത ആ സെൽഫി ഫോണിൽ പതിഞ്ഞിട്ടുണ്ടോ എന്നു നോക്കട്ടെ 😃😃😃