10/02/2025
'മൈ ആസ്റ്റർ'
ഡിജിറ്റൽ ഹെൽത്ത് ആപ്പുമായി
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ
റിയാദ്: പ്രമുഖ ആതുര സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സഊദി അറേബ്യയിൽ 'മൈ ആസ്റ്റർ' ആപ്പ് പുറത്തിറക്കി. റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റൽ മേളയായ ലീപ് 2025 ന്റെ വേദിയിലാണ് രാജ്യത്തെ ആരോഗ്യ പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി ആസ്റ്റർ രംഗത്തെത്തിയത്. ഓൺലൈൻ ഫാർമസി, അപ്പോയിന്മെന്റ് മാനേജ്മെന്റ്, കുറിപ്പടി, ഹോം ഡെലിവറി, വീഡിയോ പരിശോധന, ഹോം കെയർ അടക്കമുള്ള മെഡിക്കൽ സേവനങ്ങൾ ഈ അപ്ലിക്കേഷൻ വഴി ഇനി സഊദി അറേബ്യയിലും ലഭ്യമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഓയുമായ അലീഷാ മൂപ്പൻ പറഞ്ഞു.
യുഎഇയിലെ ഏറ്റവും മികച്ച ഹെൽത്ത് കെയർ ആപ്പെന്ന മികച്ച ട്രാക്ക് റെക്കോർഡുള്ള മൈ ആസ്റ്റർ ആപ് ഇതിനകം 2 ദശലക്ഷത്തിലധികം ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. പ്രാദേശിക ഭാഷയിലൂടെ രോഗ ലക്ഷണങ്ങളെക്കുറിച്ച് സംവദിക്കാനും, ഡോക്ടർമാരുമായി ആശയവിനിമയം നടത്താനും ഇത് വഴി സാധിക്കും. എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്ററിന്റെ ശൃംഖലയിലെ വിദഗ്ദരായ സ്പെഷ്യലിസ്റ്റുകളും, ആരോഗ്യപ്രവർത്തകരും ഭാഷയുടെ പരിമിതികളില്ലാതെ രോഗികൾക്ക് കൃത്യമായ വിവരണം നൽകും. സൗദിയിലെ ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സേവനം ഫലപ്രദമായ രീതിയിൽ ലഭ്യമാക്കാൻ ഈ ആപ്പിന് സാധിക്കുമെന്നും
സഊദിയിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാറ്റത്തിന് നാന്ദിയാകുമെന്നും അലിഷ മൂപ്പൻ പറഞ്ഞു
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആസ്റ്റർ സഊദിയിൽ ഒരു ബില്യൺ റിയാലിന്റെ (USD 250 മില്യൺ) നിഷേപം നടത്തും. 180 ആസ്റ്റർ ഫാർമസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കും. നിലവിലുള്ള അസ്റ്റർ സനദ് ആശുപത്രിയോടൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് പുതിയ ആശുപത്രികൾ കൂടി സ്ഥാപിക്കും.
കൂടാതെ 30 മെഡിക്കൽ സെന്ററുകൾ ആരംഭിക്കാനും അടുത്ത അഞ്ച് വർഷത്തിനകം രാജ്യത്ത് 4,900 ത്തോളം തൊഴിൽ അവസരങ്ങൾ നൽകാനുമുള്ള
പദ്ധതിയിലാണ് തങ്ങളെന്നും ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇ-കോമേഴ്സ് സിഇഒ നല്ല കരുണാനിധി പറഞ്ഞു.
LeapAster HospitalsAster Sanad Hospital