Goodness News

Goodness News Goodness News is a Christian-based news channel committed to delivering truth with integrity, compassion and purpose.
(2)

Our mission is to amplify the voices of Christians, defend their rights and highlight stories that reflect the values of faith.

ഈശോ തന്ന ജീവൻ പള്ളിപ്പടിയിൽ ഉപേക്ഷിക്കുകയാണോ ?ചില ദൈവാലയങ്ങളിൽ തമ്മിൽ തല്ലുന്നവരോട് ഡാനിയേലച്ചൻ പറയുന്നത് | FR .DANIEL P...
05/09/2026

ഈശോ തന്ന ജീവൻ പള്ളിപ്പടിയിൽ ഉപേക്ഷിക്കുകയാണോ ?
ചില ദൈവാലയങ്ങളിൽ തമ്മിൽ തല്ലുന്നവരോട് ഡാനിയേലച്ചൻ പറയുന്നത് | FR .DANIEL POOVANNATHIL | ENTE ORMAKKAYI | DELIVERANCE | CHURCH | GOODNESS NEWS

FULL VIDEO LINK IN COMMENT BOX

"വലിയ കാര്യങ്ങൾ ചെയ്യാനായില്ലെങ്കിലും വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യുക" - അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുട...
05/09/2026

"വലിയ കാര്യങ്ങൾ ചെയ്യാനായില്ലെങ്കിലും വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യുക" - അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ഈ വാക്കുകൾ ലോകപ്രശസ്തമാണ്. എന്നാൽ താൻ പ്രസംഗിച്ച സ്നേഹവും ത്യാഗവും സ്വന്തം ജീവിതത്തിൽ അവർ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മദർ തെരേസയുടെ ആ കാലുകൾ. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഷെയ്ൻ ക്ലേബോൺ (Shane Claiborne), കൊൽക്കത്തയിൽ മദർ തെരേസയോടൊപ്പം 10 ആഴ്ചക്കാലം പ്രവർത്തിച്ചപ്പോൾ താൻ നേരിട്ടു കണ്ട അനുഭവം പങ്കുവെച്ചതാണ് മനുഷ്യസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ആചാരപ്രകാരം പ്രാർത്ഥനാ സ്ഥലങ്ങളിൽ കയറുമ്പോൾ ചെരിപ്പുകൾ പുറത്തഴിച്ചു വെക്കാറുണ്ട്. ദിവസേനയുള്ള പ്രാർത്ഥനയ്ക്കായി മദർ തെരേസ ചെരിപ്പ് അഴിച്ചു മാറ്റിയപ്പോഴാണ് ഷെയ്ൻ ആ കാഴ്ച ശ്രദ്ധിച്ചത്. മദറിന്റെ പാദങ്ങൾ വക്രവും, വളഞ്ഞതും, പൂർണ്ണമായും രൂപഭംഗി നഷ്ടപ്പെട്ടതുമായിരുന്നു.
ഏതെങ്കിലും ജന്മവൈകല്യമോ, അപകടത്തിന്റെ പ്രത്യാഘാതമോ, കുഷ്ഠരോഗം പോലുള്ള രോഗങ്ങളുടെ പാർശ്വഫലമോ ആകാം ഇതെന്നാണ് ഷെയ്ൻ ആദ്യം കരുതിയത്. എന്നാൽ മിഷനറീസ് ഓഫ് ചാരിറ്റിയിലെ മറ്റൊരു സഹോദരിയാണ് ആ യഥാർത്ഥ കാരണം അദ്ദേഹത്തോട് വെളിപ്പെടുത്തിയത്. മിഷനറീസ് ഓഫ് ചാരിറ്റിയിൽ വസ്ത്രങ്ങളും ചെരിപ്പുകളും പൂർണ്ണമായും ദാനമായി ലഭിക്കുന്നവയായിരുന്നു. പാവപ്പെട്ടവർക്കായി വസ്ത്രങ്ങളും ചെരിപ്പുകളും എത്തുമ്പോൾ മദർ തന്നെയാണ് അത് തരംതിരിച്ചിരുന്നത്. ലഭിക്കുന്ന ചെരിപ്പുകളുടെ കൂട്ടത്തിൽ നിന്ന് ഏറ്റവും പഴകിയതും, തീരെ ഉപയോഗിക്കാൻ പറ്റാത്തതുമായ ചെരിപ്പുകളാണ് മദർ തെരേസ സ്വന്തമായി ഉപയോഗിക്കാൻ തിരഞ്ഞെടുത്തിരുന്നത്. അളവ് ചേരുമോ ഇല്ലയോ എന്ന് പോലും നോക്കാതെയായിരുന്നു അത്. നിർദ്ദേശിക്കപ്പെട്ട അളവിലല്ലാത്തതും പരുക്കൻ ചെരിപ്പുകളും വർഷങ്ങളോളം ധരിച്ചതാണ് മദറിന്റെ പാദങ്ങളുടെ ആകൃതി പൂർണ്ണമായും തകരാൻ കാരണം. മറ്റുള്ളവർക്ക് ഏറ്റവും മികച്ചത് നൽകാൻ വേണ്ടി തനിക്കായി ഏറ്റവും മോശമായത് തിരഞ്ഞെടുക്കുകയായിരുന്നു ആ മദർ. തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി ആ പാദങ്ങൾ ഓടിനടന്നു. വാക്കുകൾ കൊണ്ട് സ്നേഹത്തെക്കുറിച്ച് പറയുകയായിരുന്നില്ല, മറിച്ച് സ്വന്തം ശരീരത്തെപ്പോലും പീഡിപ്പിച്ച് ക്രിസ്തീയ സ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയായിരുന്നു മദർ തെരേസ. കഷ്ടപ്പെടുന്ന സഹജീവികളിൽ ദൈവത്തെ കാണാൻ നമ്മെ പഠിപ്പിച്ച മദറിന്റെ ഈ ത്യാഗ കഥ ഇന്ന് ആയിരക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുകയാണ്.

| SAINT | MOTHER TERESA | CATHOLIC | CALCUTTA | GOODNESS NEWS

05/09/2026

NHAI യുടെ അനാസ്ഥയിൽ തൃശൂരിൽ പൊലിഞ്ഞത് 8 ജീവൻ..| THRISSUR NH CAR ACCIDENT | STUDENTS | GOODNESS NEWS

നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വിനാശകരമായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും മരിച്ച, തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് ...
05/09/2026

നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വിനാശകരമായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും മരിച്ച, തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾ നേപ്പാൾ അധികൃതർ കൂട്ടത്തോടെ സംസ്‌കരിച്ചു. കനത്ത പ്രളയത്തിന് പിന്നാലെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും ആരോഗ്യ പ്രതിസന്ധിയും ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. കനത്ത മഴയെ അവഗണിച്ചും നേപ്പാൾ പൊലീസും സൈന്യവും ചേർന്നാണ് തലസ്ഥാനമായ കാഠ്മണ്ഡുവിലെ വനമേഖലയോട് ചേർന്നുള്ള പറമ്പുകളിൽ വലിയ കുഴി കുഴിച് കൂട്ടശവസംസ്‌കാരം നടത്തിയത്.
മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുമ്പോഴും ഭാവിയിൽ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഓരോ മൃതദേഹത്തിന്റെയും ഡി.എൻ.എ സാമ്പിളുകൾ, മുഖത്തിന്റെ ചിത്രങ്ങൾ, ശരീരത്തിലെ മറ്റ് അടയാളങ്ങൾ എന്നിവ പ്രത്യേകം രേഖപ്പെടുത്തി. പിന്നീട് ബന്ധുക്കൾ അന്വേഷിച്ചെത്തിയാൽ തിരിച്ചറിയുന്നതിനായി ഓരോ കല്ലറയ്ക്കും മുകളിൽ പ്രത്യേക റഫറൻസ് നമ്പറുകളും സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി ചൈനയിൽ നിന്നുള്ള പ്രത്യേക ഡി.എൻ.എ വിദഗ്ധ സംഘവും പരിശോധനാ ഉപകരണങ്ങളുമായി നേപ്പാളിലെത്തിയിട്ടുണ്ട്. അതിനിടെ, പ്രളയത്തിൽ തകർന്ന വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പ്രദേശത്തെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ആകെ തൊള്ളായിരത്തോളം തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ അഞ്ഞൂറോളം പേർ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാദേശിക അധികൃതർ നൽകുന്ന വിവരം. വിദേശ വിദഗ്ധരുടെ സഹായത്തോടെ നേപ്പാൾ സൈന്യമാണ് തുരങ്കങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തുന്നത്. ചെളിയും വെള്ളവും നിറഞ്ഞ അപകടകരമായ സാഹചര്യത്തിലും ജീവന്റെ നേരിയ ലക്ഷണങ്ങൾക്കായുള്ള തിരച്ചിൽ അതിവേഗം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 26-ന് ആണ് അതിർത്തി മേഖലകളിൽ വൻ പ്രളയമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ ആഘാതമാണ് ഈ ഹിമാനി തകർച്ച ഉണ്ടാക്കിയത്. ദുരന്തത്തിൽ നേപ്പാളിൽ മാത്രം 1,003 പേർ മരണപ്പെടുകയും 3,916 പേരെ കാണാതാവുകയും ചെയ്തു. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ 16 മരണങ്ങളും 546 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകർന്നടിഞ്ഞ റോഡുകളും പാലങ്ങളും കാരണം ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ ഹെലികോപ്റ്ററുകൾ വഴിയാണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. കളിമണ്ണും പാറക്കല്ലുകളും നിറഞ്ഞ ദുർഘടമായ പാതകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.

05/09/2026

നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ച് നേപ്പാൾ
തിരിച്ചറിയാൻ ഡി.എൻ.എ റഫറൻസ് | NEPAL FLOODS | NEPAL DISASTER | NATURAL CALAMITY | MASS BURIALS | GOODNESS NEWS

05/09/2026

NHAI യുടെ അനാസ്ഥയിൽ തൃശൂരിൽ പൊലിഞ്ഞത് 8 ജീവൻ..| THRISSUR NH CAR ACCIDENT | STUDENTS | GOODNESS NEWS

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് മധു...
05/09/2026

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് മധുരൈ രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീറിംഗ് കോളജ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ പ്രൊജക്ടിന്റെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കാറിൽനിന്ന് കോളേജ് ഐഡി കാർഡടക്കം കണ്ടെത്തിയിട്ടുണ്ട്. വെള്ളി രാത്രി 11.50 ഓടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറിടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാ സേനയെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഏഴുപേർ അപകടസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയ്പമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

FULL VIDEO LINK IN COMMENT BOX

NHAI യുടെ അനാസ്ഥയിൽ തൃശൂരിൽ പൊലിഞ്ഞത് 8 ജീവൻ..| THRISSUR NH CAR ACCIDENT | STUDENTS | GOODNESS NEWS

"ലോകം മാറമ്പോഴും പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ സഭയ്ക്ക് മടിയുണ്ടാകരുത്; ക്രിസ്തുവിലാണ് നമ്മുടെ പ്രതീക്ഷ."— ലിയോ XIV മൻ പ...
05/09/2026

"ലോകം മാറമ്പോഴും പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ സഭയ്ക്ക് മടിയുണ്ടാകരുത്; ക്രിസ്തുവിലാണ് നമ്മുടെ പ്രതീക്ഷ."

— ലിയോ XIV മൻ പാപ്പ

05/09/2026
05/09/2026

എന്റെ ഓർമക്കായി .. SEPTEMBER 5 | DAY 37 |
FR .DANIEL POOVANNATHIL | SPEECH | PRIEST | DELIVERANCE | CHURCH | GOODNESS NEWS

Address

Chalakudi

Alerts

Be the first to know and let us send you an email when Goodness News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Goodness News:

Shortcuts

Share