MrKannampuzha

MrKannampuzha "Traveling – it leaves you speechless, then turns you into a storyteller." “Kindness is universal.

06/10/2024

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ❓ ഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്...
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം.... ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം - ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.
പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്...അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം.
തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ...ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് "ആനയാടിക്കുത്ത് " .
വഴി :തൊടുപുഴ - കരിമണ്ണൂർ - മുളപ്പുറം - തേക്കിൻകൂട്ടം വഴി(വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം.
കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും. ഒത്തിരി സ്നേഹത്തോടെ എല്ലാവരേയും തൊടുപുഴയിലേക്ക് സ്വാഗതം ചെയ്യുന്നു.

കടപ്പാട്: JUBIN Kuttyan

08/04/2024

07/04/2024

ഷെയർ ചെയ്യൂ! ജോലി അന്വേഷിക്കുന്നവർക്കെങ്കിലും സഹായം ആവും 🤗
02/04/2024

ഷെയർ ചെയ്യൂ! ജോലി അന്വേഷിക്കുന്നവർക്കെങ്കിലും സഹായം ആവും 🤗

Address

Chalakudi

Telephone

+919847990900

Website

Alerts

Be the first to know and let us send you an email when MrKannampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MrKannampuzha:

Share