25/12/2024
🌹🌹🌹🌹🌹
യുഗങ്ങളുടെ കാത്തിരിപ്പ്,കാലിത്തൊഴുത്തിനെ അലങ്കരിക്കുമ്പോൾ ,ലോകം ചോദിച്ചു
'ഇവനോ യഹൂദരുടെ രാജാവ്!സാമാന്യ ലോകത്തിൻ്റെ ദൃഷ്ടിയിൽ രാജത്വം, സർവ്വാഭരണ വിഭൂഷണത്തിലും, സമ്പത്തിൻ്റെ പരകോടിയിലും , പാരമ്പര്യത്തിൻ്റെ വിശിഷ്ട ത യിലും, അനുചരന്മാരുടേയും, വിദൂഷകരുടേയും നടുവിലെ പൊയ്ക്കാലിലുമാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.അവിടെ സഹനങ്ങളുടെ സങ്കീർത്തനങ്ങൾക്കോ, എളിമയുടെ കാലിത്തൊഴു ത്തിനോ, നിഷ്കളങ്കതയുടെ ഇടയ മനസ്സിനോ, പ്രസക്തിയില്ല. പക്ഷെ കാലഘട്ടത്തിൻ്റെ ചരിത്രത്തെ തന്റെ ജീവിതംകൊണ്ട്
മാറ്റിയെഴുതിയവൻ, എക്കാലത്തേയും തലമുറകളോട് വിളിച്ചു പറഞ്ഞു. - ദൈവീകതയേ ഉൾക്കൊള്ളാൻ കഴിയുന്ന നിഷ് കളങ്കതയ്ക്കും, സത്യത്തെ തേടി വരാൻ കെല്പ്പുള്ള ചങ്കൂറ്റത്തിനും .പാപത്തി ൻ്റെ മാലിന്യങ്ങളെ കഴുകിക്കളയാൻആഗ്രഹിക്കുന്നവൻ്റെ ഹൃദയവിശുദ്ധിക്കും,ജീവിതത്തിലെ കുരിശുകളേയും, ചാട്ടവാറടികളേയും, സഹി- ക്കാൻ തയ്യാറാകുന്നവർക്കും, കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട്, കുരി - ശിൽ കിടക്കുമ്പോഴും, സത്യത്തിനും
നീതിക്കും വേണ്ടി നിലകൊള്ളുന്ന
നല്ലകള്ളനുമുള്ളതാണ് ദൈവത്തി-
ൻ്റെ പറുദീസാ ! ഇതാണ് ക്രിസ്തു -വിൻ്റെ രാജത്വത്തിലേക്കുള്ള വഴി, ഇതാണ് സ്വർഗ്ഗത്തിൻ്റെ മാറ്റമില്ലാത്ത നിയമവും!
ക്രിസ്തുമസ്സ് എളിമയുടേയും വിശുദ്ധി
യുടേയും, അനശ്വരമായ ആഘോഷമാണ് അത് ഗർഭിണിയായ തൻ്റെ ഭാര്യയേയും കൊണ്ട് ബേത്‌ലേഹമിലേക്കുപോയ ജോസഫിൻ്റെ സഹനവഴികളുടേയും, മന സ്ഥൈര്യത്തിൻ്റെയും കഥയാണ്. തൻ്റെ ഭർത്താവിൻ്റെ ക്ലേശങ്ങളെയോർത്ത് കരൾ നൊന്ത മറിയത്തിൻ്റെ ഹൃദയ വിശുദ്ധിയുടെപ്രഘോഷണമാണ്!
ചരിത്രം 2024-ൻ്റെ കവാടങ്ങളെ അടയ്ക്കാൻ തുടങ്ങുമ്പോൾ, എളിമയുടേയും, വിശുദ്ധിയുടേയു ഒരു പുൽക്കൂട്, ഞാൻ നിങ്ങളുടെ ഹൃദയത്തിലേക്കെടുത്തു വയ്ക്കുന്നു നന്മയു-ടേയും, സമാധാനത്തിൻ്റേയും ഒരു
പുതുവർഷപ്പിറവിക്കായ് നമ്മുക്ക് കാ-ത്തിരിക്കാം
തോമസ്കുട്ടി 🌹🌹🌹