14/08/2026
ഞാനും ഒന്ന് രണ്ട് സ്ഥാപനം നടത്തുന്നുണ്ട്, ഒരു സ്ഥാപനം നടന്നു പോകുന്നതിന്റെ പ്രയാസം നടത്തുന്നവർക്ക് ശെരിക്കും മനസ്സിലാകും,...
ചോറും മീനിൽ 130-ലധികം സ്ത്രീകളും ഏകദേശം 50 പുരുഷന്മാരുമാണ് ജോലി ചെയ്യുന്നതെന്നാണ് അറിയുന്നത്. അതായത് ഏകദേശം 180-ഓളം ആളുകളുടെ ഉപജീവനം ആ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ കുടുംബങ്ങളെ കൂടി കണക്കിലെടുത്താൽ നൂറുകണക്കിന് ആളുകളുടെ ജീവിതം ഒരു സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനെ ആശ്രയിച്ചിരിക്കുന്നു.
ഇനി ഒന്ന് സ്ഥാപന ഉടമയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചുനോക്കൂ.
180-ഓളം ജീവനക്കാർക്ക് ശമ്പളം നൽകണം. അതിനായി മാത്രം പ്രതിദിനം വലിയൊരു തുക മാറ്റിവയ്ക്കേണ്ടി വരും. അതിനു പുറമേ കടയുടെ വാടക, ഗ്യാസ്, വൈദ്യുതി, വെള്ളം, ഭക്ഷ്യവസ്തുക്കളുടെ വില, ജീവനക്കാരുടെ മറ്റ് ചെലവുകൾ, മെയിന്റനൻസ്, നികുതി തുടങ്ങി എണ്ണിയാൽ തീരാത്ത ചെലവുകളുണ്ട്.
ഇത്രയും തിരക്കുള്ള ഒരു ഭക്ഷണശാലയിൽ ദിവസവും വലിയ അളവിൽ ഗ്യാസ് തന്നെ വേണ്ടിവരും. അതിന് തന്നെ വലിയൊരു തുക ചെലവാകും. ഇതെല്ലാം കഴിഞ്ഞ് മാത്രമാണ് ലാഭത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നത്.
ലാഭം ഉണ്ടാകില്ല എന്നല്ല. നല്ല ലാഭം ഉണ്ടാകുന്നുണ്ടാകാം. പക്ഷേ ആ ലാഭത്തിന് പിന്നിൽ ഉടമയുടെ നിക്ഷേപവും റിസ്കും അധ്വാനവും ഉറക്കമില്ലാത്ത രാത്രികളും ഉണ്ടാകുമെന്ന് കൂടി നമ്മൾ ഓർക്കണം.
ഒരു സ്ഥാപനത്തിൽ ഒരു ദിവസം എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന്റെ ആഘാതം ഉടമയിൽ മാത്രം അവസാനിക്കുന്നില്ല. അവിടെ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരന്റെയും വീട്ടിലെ അടുപ്പിലേക്കാണ് നിങ്ങൾ വെള്ളം ഒഴിക്കുന്നത്
അതുകൊണ്ട് തന്നെ, ഒരു ഭക്ഷണശാലയിലെ വില ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് അതിനെ ചോദ്യം ചെയ്യാം. വില കൂടുതലാണെന്ന് തോന്നിയാൽ അത് മാന്യമായി പറയാം. വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കാ...
ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് തർക്കിക്കാം…
സേവനത്തെക്കുറിച്ച് പരാതി പറയാം…
പക്ഷേ അതിനിടയിൽ മനുഷ്യത്തം നഷ്ടപ്പെടരുത്.
muthukad
#കേരളം #ചോറുമ്മീനും